ശിവാത്മിക IX [മാലാഖയുടെ കാമുകൻ] 1828

അഭിരാമി അത് പറഞ്ഞു സൂര്യക്ക് നേരെ ശിവയെ തള്ളിയപ്പോൾ സൂര്യ വാളിന്റെ പിടിവച്ചു അവളുടെ നെറ്റിക്ക് ഒരു കുത്തു കുത്തി..

ശിവ നിലത്തേക്ക് വീണുപോയി..

സൂര്യ അവളെ വലിച്ചു പൊക്കി ഒരു ചെയറിൽ ഇരുത്തി വരിഞ്ഞു മുറുക്കി കെട്ടി..

ആ സമയം അഭിയുടെ കണ്ണുകൾ പ്രിൻസിൽ ആയിരുന്നു. അവൻ അനിയത്തിയെ നോക്കി കരയുന്നത് കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചു..

പ്രിൻസ് ആലീസിനെ തട്ടി നോക്കി.. ബോധം പോയിട്ടില്ല..

“കൊല്ല് അവളെ അച്ചായാ….”

അവൾ പിറുപിറുത്തുകൊണ്ട് വയർ പൊത്തി പിടിച്ചു.. അവൻ ബനിയൻ കീറി അവളുടെ വയറിൽ വരിഞ്ഞുകെട്ടി..

അവൾ അവനെ നോക്കി കിടന്നു.. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.

അത് നോക്കി അഭിരാമി പുറത്തേക്ക് പോയി.. തിരികെ വന്നത് ആലീസ് നിറച്ചുവച്ച ഡബിൾ ബാരൽ ഗണ്ണും ആയിട്ടാണ്..

അവൾ അതും കയ്യിൽ പിടിച്ചു ഒരു ചെയർ വലിച്ചെടുത്തു അതിൽ ഇരുന്നു..

നിലത്തു കിടന്ന ആലീസിന് നേരെ ഗൺ നീട്ടി..

പ്രിൻസ് അവളെ കെട്ടിപിടിച്ചു.. അവൻ അവളെ അവന്റെ പുറകിൽ ആക്കി..

“അഭി.. ഡീ എന്താ നീയിങ്ങനെ? അനിയത്തി അല്ലായിരുന്നോ നിനക്ക് ഇവൾ? സഹോദരൻ അല്ലായിരുന്നോ നിനക്ക് ഞാൻ..? എന്നിട്ട് ഒരു കാരണം പോലും ഇല്ലാതെ ഇങ്ങനെ..? എന്ത് തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്…?”

അവൻ ഇടറിയ തൊണ്ടയോടെ ചോദിച്ചപ്പോൾ അഭിരാമിയുടെ കണ്ണിൽ തീ വന്നത് പോലെ തോന്നി..

“എല്ലാം ആയിരുന്നു.. നീയും അന്നയും എന്റെ ലൈഫ് നശിപ്പിക്കുന്നത് വരെ…”

അവൾ മുരണ്ടു..

പ്രിൻസ് മനസിലാകാതെ അവളെ നോക്കി..

220 Comments

  1. 10 th part evide????

    1. Vannittundallo…

  2. മുസാഫിർ

    ഇന്ന് ഉണ്ടാവില്ലേ ?

  3. ധൃഷ്ടധ്യുംനൻ

    Niyogam kk version ondo
    Arelum reply cheyyo?‍♂️

  4. ഇന്ന് വൈകുന്നേരം (10th) എത്തിക്കാൻ ശ്രമിക്കാം കേട്ടോ. ?

    1. ലെ പ്രമുഖ my first cmnt is in danger??

      1. അസാധ്യം… സമയം പറഞ്ഞിട്ടില്ല… പിന്നെ കഥ publish ചെയ്യുന്നത് പ്രമുഖ ആണ്

      2. ഞാനൊന്ന് ട്രൈ ചെയ്താലോ ?

        1. All the best

    2. Evide 10th evide

Comments are closed.