അതിന്റെ ആഘാതത്തിൽ അവൻ തെറിച്ച്,കുറച്ച് മുന്നിലുള്ള ഉയരമില്ലാത്ത പുല്ലുകൾ നിറഞ്ഞ സ്ഥലത്തേക്ക് കമിഴ്ന്നടിച്ച് വീണു.
തോളിൽ നിന്ന് ഒരു കഷണം മാംസം തെറിച്ചുപോയതിനൊപ്പം രക്തവും അവന്റെ തോളിൽ നിന്ന് ഒഴുകി ഇറങ്ങി. തോളിൽ കുത്തി ഇറങ്ങിയ ആയുധം അവിടെനിന്ന് വിറച്ചു.
ഒരു നിമിഷം തല ആഞ്ഞൊന്ന് കുടഞ്ഞ ഏഥൻ കടുത്ത വേദന ഉണ്ടെങ്കിലും, ചെന്നായുടെ മുരൾച്ച അടുത്ത് വരുന്നത് അറിഞ്ഞതോടെ മുട്ടുകുത്തി എഴുന്നേറ്റു തന്റെ വലതുകൈ പിന്നിലേക്ക് തിരിച്ച് അവൻ ആ കുന്തം പോലെയുള്ള ആയുധം ഊരിയെടുത്തു കയ്യിൽ പിടിച്ചു.
ഇടതു കൈ വായുവിൽ ഒന്ന് വട്ടംകറക്കിയ ഏഥൻ അവൾ വലിച്ചെറിഞ്ഞ ആയുധം തനിക്ക് നേരെ പാഞ്ഞടുക്കുന്ന അവളുടെ നേർക്ക് തന്നെ തിരികെ വീശി എറിഞ്ഞു.
എന്നാൽ എറിഞ്ഞതിന്റെ പ്രത്യേകത കാരണം ആയിരിക്കണം, ഒരു വടി കൊണ്ട് നെഞ്ചിലേക്ക് അടിച്ച പോലെ ആണ് അത് ആ പെൺകുട്ടിയുടെ നെഞ്ചിലേക്ക് കൊണ്ടത്.
ഒരു അലർച്ചയോടെ അവൾ ചെന്നായുടെ പുറത്തു നിന്ന് കുറേ പിന്നിലേക്ക് തെറിച്ചു, ഒരു മരത്തിലിടിച്ച് താഴെ വീണു. തല ശക്തമായി മരത്തിലിടിച്ചതിനാൽ ആയിരിക്കണം കുറെ നേരത്തേക്ക് അവൾക്ക് അനക്കം ഒന്നും ഉണ്ടായില്ല.
തന്റെ പുറത്തിരുന്നവൾ തെറിച്ചു പോയത് അറിഞ്ഞ് ഒന്ന് പതറിയ ആ കൂറ്റൻ ചെന്നായ വേഗത കുറച്ച് ഒന്ന് തിരിഞ്ഞു നോക്കിയെങ്കിലും, ഏഥൻ എന്ന അതിന്റെ ലക്ഷ്യം തെല്ലും മാറിയില്ല.
ഏഥൻ ഉയർന്ന ചാടിയ പാറക്കെട്ടിന് മുകളിലൂടെ തന്നെ ഒരു പരുന്ത് പറക്കും പോലെ ചെന്നായ് ഏഥനെ ലക്ഷ്യമാക്കി പറന്നിറങ്ങും പോലെ ഇറങ്ങി.
നിലത്തേക്ക് വന്നമർന്നതിന്റെ
Adipoliyanutto?
??? ?
pσwєrfull ???
αll thє вєѕt 4 uσur ѕtσrч вrσ..
wαítíng 4 nхt pαrt..
❤❤❤❤❤❤
I like your story very much. Don’t worry about likes and comments.
❤❤❤❤❤
❤❤❤❤❤
Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️
അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ
വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല
❤️❤️❤️
സ്നേഹം മാൻ ????
Mamaaa….
പറയണം മിസ്റ്റർ വൈറു ???