ദൗത്യത്തിനും അപ്പുറം, അവൻ എവിടെയെന്നറിയാതെ അസ്വസ്ഥമാകുന്നുണ്ടായിരുന്നു.
താൻ പറിച്ചെടുത്ത് കയ്യിൽ പിടിച്ച രണ്ടെണ്ണം കഴിച്ചു തീർത്ത അവൾ, ഏദൻ വരുമ്പോൾ കൊടുക്കാം എന്ന് കരുതി വീണ്ടും രണ്ടുമൂന്നെണ്ണം കൂടി പറിച്ചെടുത്ത് കയ്യിൽ വച്ചു. ആ മരത്തിന് ചുവട്ടിൽ തന്നെ വളരെ നീളമുള്ള നേർത്ത ഒരു കാട്ടുവള്ളി കിടക്കുന്നത് കണ്ട അവളത് പറിച്ചെടുത്ത് പഴങ്ങളിൽ ചുറ്റിയ ശേഷം തന്റെ അരക്ക് ചുറ്റിക്കെട്ടി ഉറപ്പിച്ചു.ഏഥൻ കൊടുത്ത രത്നം അവൾ തന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാലയിൽ കോർത്തിട്ടു.
പ്രകൃതിയിലെ വെളിച്ചം കൂടി വരുന്നതിനനുസരിച്ച് അവൾക്ക് മുൻപിൽ ഉണ്ടായിരുന്ന നീല പുകമഞ്ഞിന്റെ തെളിച്ചം കുറഞ്ഞു കുറഞ്ഞു വന്നുകൊണ്ടിരുന്നു. അത് മനസ്സിലായ ഇന്ദുവിൽ പതിയെ ചെറിയൊരു പരിഭ്രമം നിറഞ്ഞു തുടങ്ങി.
അവൾ തിടുക്കത്തിൽ പിന്നോട്ടേക്ക് ഒന്നുരണ്ട് ചുവട് വച്ചതോടെ ആ പുകമഞ്ഞു അവൾക്ക് മുൻപിലായി ചലിക്കുവാൻ തുടങ്ങി. അങ്ങോട്ടേക്ക് നടന്ന അവൾ ഏറെ അകലെയല്ലാതെ ഒരു വൻമരം നിൽക്കുന്നത് കണ്ടു.
ഒരു നിമിഷം ആലോചിച്ച് നിൽക്കവേ ആ പുകമഞ്ഞ് അങ്ങോട്ട് തന്നെ ആണ് പോകുന്നത് എന്ന് മനസ്സിലാക്കി ഇന്ദുവും അതിനു പുറകെ നടന്നു. ഒരു ചെറിയ മയക്കം തന്നെ പിടികൂടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ഉറക്കത്തിലേക്ക് വീണു പോയാൽ താൻ ഏതെങ്കിലും വന്യജീവികൾക്ക് ആഹാരം ആകും എന്നുള്ള ചിന്ത മനസ്സിലേക്ക് വന്നതോടെ അവളിൽ ഒരു ഭയം തണുപ്പ് പോലെ അരിച്ചു കയറാൻ തുടങ്ങി.
Adipoliyanutto?
??? ?
pσwєrfull ???
αll thє вєѕt 4 uσur ѕtσrч вrσ..
wαítíng 4 nхt pαrt..
❤❤❤❤❤❤
I like your story very much. Don’t worry about likes and comments.
❤❤❤❤❤
❤❤❤❤❤
Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️
അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ
വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല
❤️❤️❤️
സ്നേഹം മാൻ ????
Mamaaa….
പറയണം മിസ്റ്റർ വൈറു ???