രുധിരാഖ്യം -9 432

കുറച്ചു ദൂരം അത് അള്ളിപ്പിടിച്ച് കയറിയെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു താഴേക്കിറങ്ങിയ ശേഷം മരത്തിനു മുകളിലേക്ക് നോക്കി ഒന്നുകൂടി മുരണ്ടു.

ആ സമയം കൊണ്ട് ഏറ്റവും മുകളിലെ മരച്ചില്ലയിൽ എത്തിയിരുന്നു ഇന്ദു. ആദ്യമായി ഒരു മരത്തിൽ വലിഞ്ഞു കയറിയതിന്റെതായ അമ്പരപ്പും ഭീതിയും അവൾക്ക് ഉണ്ടായിരുന്നു. പലപ്പോഴും തന്റെ ശക്തി എന്താണെന്ന് അവൾ മറന്നു പോകുന്നതുപോലെ!!!!

വീണ്ടും ആ കരിമ്പുലി അവിടെ നിന്ന് മാറാതെ മരച്ചുവട്ടിൽ തന്നെ തുടരുന്നത് കണ്ട ഇന്ദു എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു നേരം ഇരുന്നു.

മങ്ങിയ വെളിച്ചം അവിടെങ്ങും പരന്നു തുടങ്ങിയിരുന്നു. അവളുടെ കണ്ണുകൾ  അവിടെ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗത്തിനു വേണ്ടി ചുറ്റും പരതി. അല്പ സമയത്തിനു ശേഷം ആ മങ്ങിയ വെളിച്ചത്തിൽ അവൾ, ആ മരത്തിന്റെ അടിച്ചില്ലകളിൽ ഒന്ന് അപ്പുറത്ത് നിൽക്കുന്ന മരത്തിന്റെ ചില്ലകളുമായി കോർത്തു കെട്ടിനിൽക്കുന്നത് കണ്ടുപിടിച്ചു.

കണ്ണുകൾ ഒന്ന് വിടർന്ന അവൾ വേഗം രണ്ടു മൂന്നു ചില്ലകൾ താഴെ ഇറങ്ങിയശേഷം ആ മരച്ചില്ലയിലൂടെ, പതിയെ കരുതലോടെ മുന്നോട്ടേക്ക് നടന്നു. താഴേക്കുള്ള ആഴം കാണുമ്പോൾ അവൾക്ക് ചെറുതായി പേടി തോന്നുന്നുണ്ടായിരുന്നുവെങ്കിലും കരിമ്പുലിയെക്കാൾ വലുത് ആയിരുന്നില്ല പേടി.

പുലിയുടെ ശ്രദ്ധയിൽപ്പെടാതെ, കമ്പുകൾ അനക്കാതെ അവൾ അപ്പുറത്തെ മരത്തിലേക്ക് കടന്നു. സ്വർണ്ണമാനിനെ എവിടെപ്പോയി കണ്ടുപിടിക്കും,ഏഥൻ എന്തുകൊണ്ടാണ് തിരിച്ചെത്താത് എന്നൊക്കെയുള്ള  ആശങ്ക അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നുവെങ്കിലും അവൾ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു.

13 Comments

  1. Adipoliyanutto?

  2. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ??? ?

    pσwєrfull ???

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. I like your story very much. Don’t worry about likes and comments.

  4. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  5. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു ???

Comments are closed.