രുധിരാഖ്യം -9 432

മുട്ടിൽ നിന്ന് ഒടിഞ്ഞു മാറിയ കാൽ നിമിഷനേരം കൊണ്ട് അവൾ പിരിച്ചു തുടയിടുക്കിന്റെ അവിടെവച്ച് പറിച്ചൂരിയെടുത്തു. കാൽപാദത്തിൽ തൂക്കിപിടിച്ച് ആ കാലിലെ മുഴുവൻ മാംസവും ചീന്തിയെടുത്ത്‌ കളഞ്ഞ   അവൾ അയാളുടെ തുടയെല്ല് തന്റെ കൈയിലാക്കി അതിന്റെ അൽപ്പം മൂർച്ചയേറിയ വശം കൊണ്ട് അയാളുടെ കഴുത്തിൽ ആഞ്ഞു വെട്ടി. രണ്ടാമത്തെയോ മൂന്നാമത്തെയോ വെട്ടിനു തെറിച്ചുപോയ അയാളുടെ കഴുത്ത് ഭിത്തിയിൽ അടിച്ച് ഹോമകുണ്ഡത്തിലേക്ക് തന്നെ വീണു. രക്തം കരിയുന്ന മണം മുറിയിൽ എമ്പാടും പരന്നു.

അത്ര നേരം പരിഹാസം നിറഞ്ഞ മുഖങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് വിളറിവെളുത്ത്‌ വെള്ളക്കടലാസ് പോലെ ആയി മാറി. രക്ഷതേടി അവരെല്ലാവരും പരക്കംപാഞ്ഞു തുടങ്ങിയിരുന്നുവെങ്കിലും വാതിലുകൾ ഒന്നും തുറക്കാൻ കഴിയാത്ത വിധം ബന്ധിക്കപ്പെട്ടിരിക്കുന്നു.

അലറി കരഞ്ഞു കൊണ്ട് അവർ മുറിയിൽ  അങ്ങോളമിങ്ങോളം ഓടിയെങ്കിലും മാവികയുടെ ചുണ്ടിലേക്ക് ഒരു പുശ്ചചിരി ആണ് പടർന്നത്. കർമം ചെയ്യിക്കാൻ വേണ്ടി എത്തിയ  രണ്ടുപേർ മന്ത്രവാദിയെ ചുറ്റിപ്പിടിച്ച് നിന്നെങ്കിലും അയാൾ അതിലും വലിയ പ്രാണ ഭീതിയിൽ ആയിരുന്നു ഉണ്ടായിരുന്നത്.

മുറിയുടെ ഒരു മൂലക്ക് ചേർന്ന് അലറിക്കരഞ്ഞു വിറച്ചുകൊണ്ട് നിൽക്കുന്ന അവർക്കരികിലേക്ക്  ഒരു മിന്നൽ പോലെ എത്തിയ മാവിക കർമ്മം ചെയ്യിക്കാൻ എത്തിയവരിൽ ഒരുത്തനെ പിടിച്ചു അവർക്കെതിരെയുള്ള ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു.

ഇരു കൈകളും വിടർത്തി ഭിത്തിയിൽ  ഒട്ടിച്ചു വെച്ച പോലെ അയാൾ അവിടെ നിന്നു. മൃദു പാദങ്ങളോടെ മെല്ലെ  അയാൾക്ക് അരികിലേക്ക് എത്തിയ

13 Comments

  1. Adipoliyanutto?

  2. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ??? ?

    pσwєrfull ???

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല

  9. °~?അശ്വിൻ?~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു ???

Comments are closed.