രുധിരാഖ്യം -9 432

കണ്ണുകൾ രക്ഷപ്പെടാനുള്ള വഴി തേടി പരക്കം പാഞ്ഞു കൊണ്ടിരുന്നു. താൻ ഇവിടുന്ന് താഴേക്കു ചാടി പറന്ന് മാറിയാൽ പോലും ഞൊടിയിടയിൽ വിലാരക്ക് തന്നെ പിടികൂടാൻ ആവുമെന്ന് ഇന്ദുവിന് ഉറപ്പായിരുന്നു.

എന്തു ചെയ്യണമെന്നറിയാതെ പതറി ശ്വാസം പിടിച്ച് നിന്ന  അവളുടെ തൊണ്ടക്കുഴിയിലൂടെ ഉമിനീർ ഇറങ്ങി പോകുന്നതിന്റെ ശബ്ദം മാത്രം ഉയർന്നു കേട്ടു.

വിലാരക്ക് അനക്കമൊന്നുമില്ല എന്ന് കണ്ടതോടെ ഇന്ദുവിന്റെ ശ്വാസഗതി പതിയെ സാധാരണ നിലയിൽ ആയിത്തുടങ്ങി.  പക്ഷേ അവളുടെ  കണ്ണുകൾ തെല്ലുപോലും വിലാരയിൽ നിന്ന് മാറിയിരുന്നില്ല.

അവളുടെ പരിഭ്രമം മനസ്സിലായെന്ന പോലെ വിലാര ഒന്ന് രണ്ട് കമ്പുകൾ കൂടി പിന്നോട്ടേക്ക് മാറി ദൂരത്തേക്ക് നോക്കിയിരുന്നു.

വിലാരയെ തന്നെ നോക്കി കൊണ്ട് ഇന്ദു തിടുക്കത്തിൽ താഴെ ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു. വിലാര ഇരിക്കുന്നതിന്റെ തൊട്ടടുത്തുള്ള കമ്പുകൾക്കിടയിലൂടെ മാത്രമേ അവൾക്ക് താഴേക്ക് ഇറങ്ങുവാൻ കഴിയുമായിരുന്നുള്ളൂ.

തലയ്ക്ക് മുകളിൽ ഉള്ള മരക്കൊമ്പുകളിലൂടെ പിടിച്ചു അവൾ വിലാരയ്ക്ക് അടുത്ത്  എത്തി. വിലാരയ്ക്ക് അനക്കം ഒന്നുമില്ല എങ്കിലും ഇന്ദുവിൽ ഒരു ഭീതി നിറഞ്ഞിരുന്നു. തനിക്ക് ഇവിടെ തന്റെ ശക്തി അശേഷം എടുക്കാൻ ആവില്ല എന്ന് കൃത്യമായി അവൾക്ക് അറിയാമായിരുന്നു.

വിലാരക്ക് തൊട്ടടുത്തേക്ക് എത്തിയ ഇന്ദുവിന്റെ അരക്കെട്ടിൽ ചുറ്റികെട്ടിയ വള്ളിയിലേക്ക് നിമിഷനേരം കൊണ്ടാണ് അവൾ തന്റെ കൊക്ക് കോർത്തത്.

പെട്ടെന്നുള്ള വിലാരയുടെ ആ പ്രവർത്തിയിൽ കഠിനമായി ഒന്ന് ഞെട്ടിയ ഇന്ദു പിന്നോട്ടേക്ക് ആഞ്ഞെങ്കിലും വിലാര അവളുടെ അരയ്ക്ക് കെട്ടിയ വള്ളിയിൽ കടിച്ചു പിടിച്ചിരുന്നതിനാൽ അവൾ വീണില്ല.

13 Comments

  1. Adipoliyanutto?

  2. ❬?● ̶̶ ̶ᷝ ̶ᷟ༎༎꯭??????]༎꯭?

    ??? ?

    pσwєrfull ???

    αll thє вєѕt 4 uσur ѕtσrч вrσ..

    wαítíng 4 nхt pαrt..

  3. ❤❤❤❤❤❤

  4. I like your story very much. Don’t worry about likes and comments.

  5. ❤❤❤❤❤

  6. ❤❤❤❤❤

  7. Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️

  8. അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ

    1. വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല

  9. °~?അശ്വിൻ?~°

    ❤️❤️❤️

    1. പറയണം മിസ്റ്റർ വൈറു ???

Comments are closed.