മൂക്കിലേക്ക് അടുപ്പിച്ച അവളുടെ മനസ്സിൽ അത്ര നേരം എരിഞ്ഞു തുടങ്ങിയ സംശയത്തിന്റെ നെരിപ്പോട് ആളിക്കത്താൻ തുടങ്ങി.
***************************
ഇന്ദു ഉറങ്ങിക്കിടന്ന മരത്തിന് മുകളിലും ആ പരിസരത്ത് എമ്പാടും ആയി ഭീതിയുടെ നിഴൽ പടർത്തിക്കൊണ്ട് വിലാര ആ വൻമരത്തിന്റെ തുഞ്ചത്തേക്ക് പറന്നിറങ്ങി.
ആ മരത്തിലും അടുത്ത് മരങ്ങളിലും ഉണ്ടായിരുന്ന ജീവജാലങ്ങളെല്ലാം ജീവനും കൊണ്ട് രക്ഷപ്പെട്ടോടി.
ആ മരത്തിന്റെ തുഞ്ചത്ത് ഇരുന്ന് ചുറ്റോടു ചുറ്റും എല്ലാം സൂക്ഷ്മമായി വീക്ഷിച്ച വിലാരയുടെ കണ്ണിൽ ഏറ്റവും അവസാനമാണ് ഇന്ദു പെട്ടത്.
കണ്ണുകൾ ഒന്ന് വെട്ടിതിളങ്ങിയ വിലാര പതിയെ മരകമ്പുകൾക്കിടയിലൂടെ നൂണ്ട് താഴേക്ക് ഇറങ്ങി,ഇന്ദുവിന്റെ അരികിലേക്ക്. ഇതൊന്നുമറിയാതെ അവൾ ആ പഴങ്ങൾ സമ്മാനിച്ച അഗാധമായ ഉറക്കത്തിന്റെ പിടിയിലായിരുന്നു.
എളുപ്പത്തിൽ തനിക്ക് കൊത്തിപ്പറിച്ച് ആഹാരമാക്കാൻ കഴിയുന്ന അവളുടെ തളിർമേനിയിലേക്ക് ആർത്തിയോടെ നോക്കി കൊണ്ട് വിലാര അവൾ കിടന്നിരുന്ന തൂവൽ മെത്തക്ക് സമീപത്തേക്ക് എത്തി.
അവളുടെ സാമീപ്യം അറിഞ്ഞ പാടെ തന്നെ ആ പരിസരത്ത് ഉണ്ടായിരുന്ന ജീവജാലങ്ങളെല്ലാം എവിടെയൊക്കെയോ പോയ്മറഞ്ഞിരുന്നു.
സൂര്യൻ അന്തിവെളിച്ചം ചാർത്തിയ പോലെ ചുവന്നു നിന്നിരുന്ന അവളുടെ കവിളിലേക്ക് ആണ് വിലാര ആദ്യം തന്റെ കൊക്ക് അടുപ്പിച്ചത്.
എന്നാൽ വല്ലാത്തൊരു തിളക്കം കണ്ണിൽ പെട്ട വിലാര തലയുയർത്തി അതിൽ തന്നെ സൂക്ഷിച്ചു നോക്കി. അടുത്ത നിമിഷം ഒരു നടുക്കത്തോടെ ഒന്ന് പിന്നോക്കം ചാടിയ വിലാര ഇന്ദുവിന്റെ കഴുത്തിൽ കിടന്നിരുന്ന രത്നത്തിലേക്ക് തന്നെ തന്റെ കണ്ണുകളെ ഉറപ്പിച്ചു.
Adipoliyanutto?
??? ?
pσwєrfull ???
αll thє вєѕt 4 uσur ѕtσrч вrσ..
wαítíng 4 nхt pαrt..
❤❤❤❤❤❤
I like your story very much. Don’t worry about likes and comments.
❤❤❤❤❤
❤❤❤❤❤
Kadha nannayitu pokunnu..so interesting..❤️❤️❤️❤️❤️
അടാറു സാനം ഇഷ്ട്ടമായി ഒരുപാട്,❤️??????? അടുത്തത് പൊന്നോട്ടെ
വരും…… ആരും ഒന്നും പറയാത്തതിന്റെ ഒരു മടുപ്പ് ഉണ്ട് ??എങ്കിലും താമസിക്കില്ല
❤️❤️❤️
സ്നേഹം മാൻ ????
Mamaaa….
പറയണം മിസ്റ്റർ വൈറു ???