രുധിരാഖ്യം -8 [ചെമ്പരത്തി] 364

Views : 19357

ഞൊടിയിടയിൽ അവൾ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്തുവച്ചു.

“ഗിരി….ആരാടാ ഇവള്…..?? നീ ആരാടി…. എന്റെ വീട്ടിൽ കയറി വന്ന എന്റെ കൊച്ചിന്റെ കഴുത്തിൽ കയറിപ്പിടിക്കാൻ….?? ”

മാവിക തങ്ങൾക്ക് പിന്തിരിഞ്ഞു നിന്നതോടെ, വസ്ത്രം ഉണ്ടെങ്കിലും പൂർണ്ണമായും കാണാവുന്ന അവളുടെ പിൻഭാഗം ജനിപ്പിച്ച അസ്വസ്ഥതയിൽ കലികയറിയ രേവതിയമ്മ ഗൗരിയെ ഒന്ന് പാളി നോക്കിയിട്ട് കണ്ണുകൾ ചുരുക്കി ഗിരീഷിനേയും മാവികയേയും മാറിമാറി നോക്കി.

ഒന്നും മിണ്ടരുതേ എന്ന് ഗിരീഷ് കണ്ണുകളിൽ നിറഞ്ഞ ഭയത്തോടെ അമ്മയെ നോക്കി തലയാട്ടി.

“അവൾ…… അവൾ ഇവിടെ ഇല്ല…. ”

ഗിരീഷ് അല്ലാതെ മറ്റു രണ്ടു പേർ അവിടെ നിൽക്കുന്നുണ്ട് എന്നു പോലും ശ്രദ്ദിക്കാതെ നിന്ന മാവികയോട് ഗിരീഷ് ശബ്ദംതാഴ്ത്തി പറഞ്ഞു.

” അവൾ ഇവിടെ ഇല്ല എന്ന് എനിക്കറിയാം ഗിരീഷേ…. അവൾ ഈ നാട്ടിൽ എങ്ങും ഇല്ല…. അവൾ എവിടേക്കാണ് പോയത് എന്നാണ് എനിക്ക് അറിയേണ്ടത്…. പറഞ്ഞില്ലെങ്കിൽ നിന്നെക്കൊണ്ട് പറയിക്കാൻ എനിക്കറിയാം….. ”

കണ്ണുകൾ വെട്ടിച്ച്, പകച്ചുനിൽക്കുന്ന ഗൗരിയെ നോക്കി കൊണ്ടായിരുന്നു മാവികയുടെ പുച്ഛം നിറഞ്ഞ മറുപടി.

“അവൾ….. അവള് ഏഥനെ തേടി പോയിരിക്കുകയാണ്……”

അവൻ ശബ്ദം താഴ്ത്തി ആണ് പറഞ്ഞതെങ്കിലും രേവതിയമ്മയും ഗൗരിയും  അത് വ്യക്തമായി കേട്ടിരുന്നു.

” അവനെ തേടി……….. എങ്ങോട്ടേക്ക്…..?? ”

അവൾ തന്റെ പിടുത്തം ഒന്ന് കൂടി മുറുക്കി അതിനൊപ്പം അവളുടെ ശബ്ദത്തിന്റെ മുറുക്കവും കൂടി.

” മനക……മനക വനത്തിലേക്ക് ആണ് അവൾ പോയത്…. “

Recent Stories

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,💖💖💖💖 പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് 👍
    Req ഏഥനെ തട്ടി കളയരുത് 😅

  15. എഴുതിയത് ഇട്ടെര്.. 😎

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com