രുധിരാഖ്യം -8 [ചെമ്പരത്തി] 364

Views : 19357

ആ ചുവന്ന കണ്ണുകളുടെ ഉടമ ഒരു ഭീകര ജന്തു ആണെന്ന് കണ്ടതോടെ ഇന്ദുവിന്റെ ഉടലാകെ ഒന്ന് വിറച്ചു.

ഒരു കടുവയോളം  വലിപ്പമുള്ള, പുലിയുടെ രൂപസാദൃശ്യമുള്ള ഒരു ജീവി. ഇരുട്ടായതിനാൽ അതിന്റെ നിറം കറുപ്പാണോ അതോ നീല ആണോ എന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.അതിന്റെ വാൽ സിംഹത്തിന്റെ വാലുപോലെ ആയിരുന്നു. മീശ രോമങ്ങൾക്ക് പകരം ഇരുവശത്തേക്കും കട്ടിയേറിയ, വയറോളം നീണ്ടുകിടക്കുന്ന  വാല് പോലെയുള്ള ഒന്നാണ് അതിന് ഉണ്ടായിരുന്നത്. ചെവികൾ ഒരു ആനക്കുട്ടിയുടെ ചെവികൾക്ക് സമമായിരുന്നു. കഴുത്തിന് ചുറ്റും  പൂവ് പോലെ എന്തോ ഒന്ന് ഉണ്ടായിരുന്നു. കൂർത്ത കോമ്പല്ലുകൾ രണ്ടെണ്ണം ഇരുവശത്തു കൂടെയും അടിത്താടയ്ക്ക് താഴെവരെ എത്തുന്ന രീതിയിൽ നീണ്ടു വളഞ്ഞു നിന്നു. ബലിഷ്ഠമായ ശരീരത്തിലെ ഉരുണ്ടുയർന്നു നിൽക്കുന്ന പേശികൾ എല്ലാം അതിന്റെ കരുത്തിനെ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.ഇരയെ കണ്ട വേട്ടനായയുടെ മുറുമ്മൽ  പോലെ ആയിരുന്നു അത് മണംപിടിക്കുന്ന  ശബ്ദം. അത് ഓരോ കാലടി വെക്കുമ്പോഴും വളരെ നേർത്ത ഒരു വിറയൽ മരത്തിൽ ഉണ്ടാകുന്നത് ഇരുവരും അറിഞ്ഞു.

അവർ കയറി ഇരുന്നിരുന്ന മരത്തിനടിയിൽ വന്ന് നിന്ന് ഏറെ സമയം മണംപിടിച്ച ശേഷം അത് ഗുഹാ കവാടത്തിന് നേർക്ക് നടന്നു.

അത് പോകുന്നത് കണ്ടതോടെ ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസം വിടാൻ വേണ്ടി ഇന്ദു വായ തുറന്നെങ്കിലും  അതിന് അനുവദിക്കാതെ ഒരു നിമിഷാർദ്ധം കൊണ്ട് ഏഥൻ അവളുടെ വായും മൂക്കും കൂടി പൊത്തിപ്പിടിച്ചു കൊണ്ട് അരുതെന്ന് തലയാട്ടി.

അവൾക്ക് താൻ പറഞ്ഞത് മനസ്സിലായെന്നു തിരിച്ചറിഞ്ഞ ഏഥൻ

Recent Stories

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,💖💖💖💖 പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് 👍
    Req ഏഥനെ തട്ടി കളയരുത് 😅

  15. എഴുതിയത് ഇട്ടെര്.. 😎

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com