തണൽ തേടി [Naima] 74

Views : 1935

തണൽ തേടി

Author :Naima

പുതച്ചിരുന്ന പുതപ്പെടുത്തു നീക്കി അയാൾ പുറത്തേക്ക് നോക്കി…. നേരം പുലരുന്നേയുള്ളു… കുറച്ചു സമയം കൂടി കിടക്കാമെന്ന് കരുതി അയാൾ പുതപ്പെടുത്ത് ശരീരം മുഴുവൻ മൂടി…

നായ്കളുടെ കുരയും അടുത്ത് കിടക്കുന്നവരുടെ ഉറക്കെയുള്ള ചുമയും കാരണം കഴിഞ്ഞ രാത്രി ഒരു പോള കടക്കാൻ സാധിച്ചില്ല…

ഈ പുലർച്ചെ ഇനി കണ്ണടച്ചാൽ തന്നെ അമ്മയേയും ഉണ്ണിയേയും ഓർമ വരും… പിന്നെ അയാൾ എങ്ങനെ ഒന്ന് കണ്ണടക്കും …..എന്നാലും കുറച്ചു നേരം അങ്ങനെ കിടന്നു….

പള്ളിയിൽ നിന്നും ബാങ്ക് വിളിയും അമ്പലത്തിൽ നിന്നും ദേവി സ്തുതികളും കേൾക്കുന്നുണ്ട്….

ഉടനെ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു …ഉണ്ണിയുടെ വിരൽതുമ്പിൽ പിടിച്ചു അമ്മയോടൊപ്പം അമ്പലത്തിൽ പോയിരുന്ന രംഗങ്ങൾ എല്ലാം മനസ്സിൽ ഓടിയെത്തി….കണ്ണുകൾ നിറഞ്ഞു തുളുമ്പി കൊണ്ടിരുന്നു….

കുറച്ചു കഴിഞ്ഞു കടത്തിണ്ണയിൽ നിന്നു എഴുനേറ്റു പുതപ്പ് മടക്കി കീറിയ സഞ്ചിയിൽ വെച്ചു… സഞ്ചിയിൽ നിന്നും അഞ്ചിന്റെ രണ്ടു തുട്ടുകൾ എടുത്ത് കൈയിൽ പിടിച്ചു….കുറേ പണിപ്പെട്ടു ഭിത്തിയിൽ ഒക്കെ പിടിച്ചാണ് നടക്കുന്നത്….

മെല്ലെ നടന്നു അയാൾ ദിനേശന്റെ ചായ കടയിലെ ബെഞ്ചിൽ പോയിരുന്നു…എല്ലാരുടെ കണ്ണിലും അയാളോട് സഹതാപം മാത്രമാണ് കാണാൻ കഴിയുന്നത്…. ചിലപ്പോ പടു കിളവനോടുള്ള മാനുഷിക പരിഗണനയാവും…

എന്നത്തേയും പോലെ ദിനേശൻ ഒരു ചായയും ഉണ്ടംപൊരിയും കൊണ്ട് കൊടുത്തു…ദിനേശൻ ചായയുടേം പലഹാരത്തിന്റെയും വിലയുടെ കണക്ക് പറയാറും ഇല്ല….

നാളുകൾ ആയുള്ള പതിവാണ് ഈ പ്രാതൽ…ചായയും വലിച്ചു കുടിച്ചു ഉണ്ടംപൊരിയും ചവച്ചിറക്കി ഡെസ്കിൽ പിടിച്ചു പതിയെ നടന്നു പുറത്തേക്കിറങ്ങി….

ഇനി കടത്തിണ്ണയിൽ ഇരിക്കാൻ കഴിയില്ല… ആളുകൾ വന്നു തുടങ്ങുന്ന സമയം ആവുന്നുണ്ട്…

അയാൾ എന്നത്തേയും പോലെ വെയ്റ്റിംഗ് ഷെഡിലെ തിണ്ണയിൽ കയറി ഇരുന്നു…..കുറച്ചു സമയത്തിന് ശേഷം ഒന്ന് മയങ്ങി പോയി…

ഇടക്കെപ്പോഴോ എണീറ്റപ്പോൾ ബിരിയാണി ഗന്ധം മൂക്കിലെത്തി… .അടുത്തുള്ള ഹോട്ടലിൽ നിന്നാണ്… ഉച്ച ആയിക്കാണണം……

അയാൾക് എന്തോ ഇന്നൊരു ബിരിയാണി കഴിക്കാൻ കൊതിയായി… സഞ്ചിയിലെ ചില്ലറകൾ കൂട്ടി നോക്കിയപ്പോൾ നാല്പതു രൂപ പോലും തികയുന്നില്ല…

വീണ്ടും വിദൂരത്തേക് നോക്കി ആലോചനയോടെ ഇരുന്നു… വിശന്നിട്ടു വയർ പൊരിയുന്നുണ്ട്…അടുത്തുള്ള പൈപ്പിൽ പോയി കുറച്ചു വെള്ളം കുടിച്ചു…

പെട്ടന്ന് എന്തോ ഒരു വലിയ ശബ്ദം കേട്ടു……. നോക്കുമ്പോൾ പുകമണവും പുകയും കൊണ്ട് നിറഞ്ഞ അന്തരീക്ഷം…. എന്താണെന്ന് മനസിലാവാതെ അടുത്തുള്ള കെട്ടിടത്തിലേക്ക് നോക്കി…കെട്ടിടത്തിൽ തീ പിടിച്ചിട്ടുണ്ട്…..

Recent Stories

The Author

Naima

6 Comments

  1. നന്നായിട്ടുണ്ട്… ❤❤❤❤❤❤❤

  2. 🦋 നിതീഷേട്ടൻ 🦋

    ☹️☹️☹️☹️ വായിച്ചപ്പോ സങ്കടം ആയി

  3. Black_വേൾഫ്

    ഡോക്ടറുട്ടി വേറെ സൈറ്റിൽ വനു എന്ന് ariju സൈറ്റ് നെയിം ഒന്നു പറഞു തരുമോ ആരാകിലും @അർജുൻ ദേവ്

    1. ഇരിഞ്ഞാലക്കുടക്കാരൻ

      PL il ind bro

  4. സ്നേഹിതൻ 💗

    കൊള്ളാം എനിക്കിഷ്ടപ്പെട്ടു ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com