രുധിരാഖ്യം -8 [ചെമ്പരത്തി] 364

Views : 19357

പതിയെ കൈ അയച്ചതോടെ അവൾ വളരെ മൃദുവായി ശ്വാസം വലിച്ചു വിട്ടു.

ആ ജീവി തിരികെ വരുന്നത് കണ്ട ഇന്ദുവും ഏഥനും പെട്ടന്ന് തന്നെ ജാഗരൂഗരായി.ഗുഹാ കവാടം മുതൽ അവർ ഇരിക്കുന്നതിന് അടിയിൽ വരെ രണ്ടോ മൂന്നോ തവണ  മണം പിടിച്ച് വന്നുപോയ ആ ജീവി  ഒടുവിൽ ആ ചെറിയ ഇറക്കത്തിലൂടെ മൈതാനം ലക്ഷ്യമാക്കി പതിയെ നീങ്ങി.

ഇന്ദു നിൽക്കുന്നതിന് ഒന്നുരണ്ടു ചില്ലകൾ താഴെ നിന്നിരുന്ന ഏഥന് അവളുടെ നെഞ്ചിടിപ്പിന്റെ ശബ്ദവും മാറിടങ്ങളിൽ നിന്ന് പടരുന്ന ചൂടും നല്ലപോലെ അറിയുവാൻ കഴിയുന്നുണ്ടായിരുന്നു.

അത് തന്നെ അസ്വസ്ഥമാക്കുന്നത് അറിഞ്ഞവൻ,താഴേക്കിറങ്ങി പോകുന്ന ജീവിയെ നോക്കിക്കൊണ്ട് തന്നെ പതിയെ ഒന്നു രണ്ട് ചില്ലകൾ കൂടി താഴോട്ടിറങ്ങി. ആ ഇരുട്ടിലും അവളുടെ കണ്ണുകളിൽ തെളിഞ്ഞു വന്ന പരിഭവം വീണ്ടും കൂടുതൽ കൂടുതൽ അവനെ അസ്വസ്ഥനാക്കി. വീണ്ടും താഴേക്കിറങ്ങാൻ തുടങ്ങിയ ഏഥന്റെ ഷർട്ടിൽ അവൾ കൈയ്യെത്തിച്ച് ഇറുകെ പിടിച്ചു.

******************

ഇതേസമയം മാവിക ഗിരീഷിന്റെ വീട്ടിലെത്തിയിരുന്നു. പലതവണ അവൾ ആ വാതിൽ മറികടക്കാൻ ശ്രമിച്ചുവെങ്കിലും നെറ്റിയിൽ ബാക്കിയിരിക്കുന്ന രത്നത്തിന്റെ ശക്തിയാൽ ആകണം അവൾക്ക് അത് കഴിയുന്നുണ്ടായിരുന്നില്ല. അതോടെ എന്തോ ഉറപ്പിച്ച പോലെ അവൾ വാതിലിൽ ആഞ്ഞ് തട്ടി.

ഇന്ദുവും ഏഥനും പോയതോടെ അസ്വസ്ഥമായ മനസ്സോടെ നേർത്ത നിദ്രയിൽ ആയിരുന്ന ഗിരീഷിന് ഒപ്പം, അകത്തെ മുറിയിൽ ഗാഢനിദ്രയിൽ ആയിരുന്ന രേവതിയമ്മയെയും ഗൗരിയേയും കൂടി ഞെട്ടിച്ചുണർത്താൻ പര്യാപ്തമായിരുന്നു അവളുടെ ആ തട്ടി വിളിക്കൽ.

Recent Stories

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,💖💖💖💖 പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് 👍
    Req ഏഥനെ തട്ടി കളയരുത് 😅

  15. എഴുതിയത് ഇട്ടെര്.. 😎

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com