രുധിരാഖ്യം -8 [ചെമ്പരത്തി] 364

Views : 19375

ഇന്ദു തിരികെ എത്തി എന്ന് കരുതി ഗിരീഷ്, അമ്മയോട് എന്ത് പറയും എന്നൊരു ആശങ്കയും അവൾ തിരികെ എത്തിയല്ലോ എന്നൊരു സന്തോഷവും മനസ്സിൽ നിറച്ച് പൂമുഖ വാതിലിന് നേരെ പഞ്ഞു.

എന്താണ് കാര്യം എന്ന് മനസ്സിലാകാതെ പിടഞ്ഞെഴുന്നേറ്റ രേവതിയമ്മയ്ക്കൊപ്പം ഗൗരിയും കൂടി വേഗം പൂമുഖ വാതിലിന് നേരെ നടന്നു.
അവർ എത്തുമ്പോഴേക്കും ഗിരീഷ് വാതിലിന്റെ ലോക്കുകൾ എടുത്തു വാതിൽ മലർക്കെ തുറന്നിരുന്നു.

വാതിൽ തുറന്നതും പിന്നോട്ടേക്ക് തെറിച്ചുവീഴുന്ന ഗിരീഷിനെ കണ്ട് ഇരുവരും ഒരു അടക്കിപ്പിടിച്ച നിലവിളിയോടെ അവനടുത്തേക്ക് പാഞ്ഞു.

നിലത്ത് വീണു കിടക്കുമ്പോഴും ഗിരീഷിന്റെ നോട്ടം പുറത്തേക്ക് ആണെന്ന് കണ്ടു അവനടുത്തെത്തിയ രേവതി അമ്മയും ഗൗരിയും പുറത്തേക്ക് നോക്കി. അവിടെ അവരെ ഞെട്ടിച്ചുകൊണ്ട് ഒരു സുന്ദരിയായ സ്ത്രീ നിന്നിരുന്നു. അവളുടെ നേർത്ത ചേല കാറ്റിലുലഞ്ഞ് പറന്നു കൊണ്ടിരുന്നു.

ശരീരം ഏറെക്കുറെ പൂർണ്ണമായും വെളിവാക്കുന്ന രീതിയിലുള്ള അവളുടെ വസ്ത്രധാരണം ഗൗരിയിൽ ദേഷ്യം കലർന്ന നാണമാണ് ഉണ്ടാക്കിയെങ്കിൽ ഗിരീഷിൽ ഭയവും രേവതിയമ്മയിൽ വെറുപ്പും ആയിരുന്നു പ്രതിഫലിച്ചത്.

” ഇന്ദു എവിടെ….??? ”

വല്ലാത്തൊരു മുരൾച്ചയിൽ ചോദിച്ച് അകത്തേക്ക് കാലെടുത്തുവെച്ചു കൊണ്ട് അവൾ ഗിരീഷിനെ നോക്കി. അവൾ അകത്തേക്ക് വരുന്തോറും ഗിരീഷ് പിന്നോട്ട് നിരങ്ങി മാറിക്കൊണ്ടിരുന്നു.

” ഗിരീഷേ…….നിന്നോടാണ് ചോദിച്ചത്….ഇന്ദു എവിടെ….???”

ചോദ്യത്തിന്റെ അവസാനഭാഗം ഒരു അലർച്ചയോളം എത്തിയിരുന്നു.

Recent Stories

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,💖💖💖💖 പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് 👍
    Req ഏഥനെ തട്ടി കളയരുത് 😅

  15. എഴുതിയത് ഇട്ടെര്.. 😎

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com