അവിടെ കണ്ട കാഴ്ചയിൽ കണ്ണുകൾ ഉറപ്പിക്കാതെ പെട്ടെന്ന് തന്നെ അവൻ തലതാഴ്ത്തി കുനിഞ്ഞിരുന്നു. അവിടെ അവൻ എന്താണ് കണ്ടത് എന്നറിയാനുള്ള ആകാംക്ഷയിൽ ഇന്ദുവും പതിയെ തലയുയർത്തി.
കുറച്ച് അപ്പുറം മാറി, ഉണങ്ങിയ മരങ്ങൾക്കിടയിലുള്ള പാറക്കെട്ടിലേക്ക് മുൻകാലുകൾ ഉയർത്തിവച്ച് നിൽക്കുന്ന ഒരു ഭീമാകാരനായ ചെന്നായ!!!. അതിന്റെ പുറത്ത് പടച്ചട്ടയണിഞ്ഞ് കയ്യിൽ ആയുധവും ഏന്തിയ ഒരു പെൺകുട്ടി..!!!!! അവളുടെ കണ്ണുകളും സ്വർണ്ണമാനിൽ തന്നെ ആയിരുന്നു.

“ഇന്ദൂ….. അപകടം… അവൾ അതിനെ വേട്ടയാടാൻ വന്നതാണ്.. ആ മാനിന് ചെവി ഇല്ല….അത് കൊണ്ട് തന്നെ അതിനെ വേട്ടയാടാൻ എളുപ്പവുമാണ്…….ഒരു കാര്യം ചെയ്യ്…….ഞാൻ എന്തെങ്കിലും ചെയ്തു ഇവരുടെ ശ്രദ്ധ തിരിക്കാം ആ സമയം കൊണ്ട് നീ സ്വർണമാനിന്റെ പുറകെ പോണം. ഞാൻ പിറകെ എത്തിക്കോളാം എന്നെ അന്വേഷിച്ചു തിരിഞ്ഞു നിൽക്കരുത്. ആ സ്വർണ്ണമാൻ എവിടെ അപ്രത്യക്ഷമാകുന്നോ അവിടെ നീയും നിൽക്കണം…… നിനക്ക് ചുറ്റും അപകടങ്ങൾ ഉണ്ടാവും ശ്രദ്ധിക്കണം….. അത് അപ്രത്യക്ഷമാകന്നിടത്ത്,ഒളിക്കാൻ കഴിയുന്ന സ്ഥലത്ത് നീ ഒളിച്ചു നിൽക്കണം. എന്നെ കാണാതെ ഒരു കാരണവശാലും പുറത്തേക്ക് ഇറങ്ങരുത്…… ഒരു രാത്രിക്കപ്പുറം ഞാൻ വന്നില്ലെങ്കിൽ പിന്നെയും എന്നെ കാത്ത് നിൽക്കരുത്…. എങ്ങനെയെങ്കിലും പുറത്തു കടന്നോണം……. നിൽക്കാൻ സമയമില്ല…. നമുക്ക് കാണാം…”
തിടുക്കത്തിൽ പറഞ്ഞ് നിർത്തിയ അവൻ മുന്നോട്ടേക്ക് ആഞെങ്കിലും ഒറ്റവലിയിൽ അവൾ അവനെ പിന്നോട്ട് വലിച്ചു. അവന് ഒന്നും കണ്ണു ചിമ്മാൻ സമയം കിട്ടുന്നതിനു മുന്നേ തന്നെ അവന്റെ അധരങ്ങളെ അവൾ തന്നിലേക്ക് ചേർത്തിരുന്നു.
നിഴലായി അരികെ pdf തരാമോ bro…….
Waiting 4 next part✌️
Aduthq bakqthinqyi kathirikkunnu
അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
5 6 part vayicho enikku kitiyilla
ഒന്ന് കൂടി നോക്കാവോ???
Chembarathi part 5 and 6 pls
Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko
❤❤❤
Very good fantasy story. I like it very much.
Nalla story an. Ithupole valla padavum undo
പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…
super
❤️❤️❤️
❤❤❤❤❤❤
നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക് ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
Deva☀️
കൊള്ളാം നന്നായിട്ടുണ്ട് ?
Req ഏഥനെ തട്ടി കളയരുത് ?
എഴുതിയത് ഇട്ടെര്.. ?
കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു