രുധിരാഖ്യം -8 [ചെമ്പരത്തി] 364

അതിനൊപ്പം തനിക്ക് പറന്നെത്താൻ കഴിയുമല്ലോ എന്ന് ഇന്ദു ചിന്തിച്ച മാത്രയിൽത്തന്നെ ഏഥൻ തിരിഞ്ഞുനോക്കി അരുതെന്ന് തലയാട്ടി.

അവൻ അതെങ്ങനെ അറിഞ്ഞു എന്ന് ചിന്തിക്കാൻ ഉള്ള സമയം അവൾക്ക് കിട്ടിയിരുന്നില്ല.

ഓടിയെത്തിയ ഏഥൻ തന്നെക്കഴിഞ്ഞും വലിയൊരു പാറക്കല്ലിന് മുകളിലൂടെ വളരെ എളുപ്പത്തിൽ അപ്പുറം ചാടി കടന്നു ഒപ്പം അവളും.

ശരീരത്തിലുണ്ടായിരുന്ന പുത്തൻ ഉണർവിന്റെ ആയിരിക്കണം, അത് അല്പം പോലും അവൾക്ക് ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല.

സ്വർണ്ണമാനിന് കുറച്ചുകൂടി അടുത്ത് എത്തിയതോടെ അവർ തങ്ങളുടെ വേഗത കുറച്ച് ഒരു കൂറ്റൻ പാറക്കല്ലിന് പിന്നിലൊളിച്ചു.

അപ്പോൾ ഇന്ദുവിന് അതിനെ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു. കൂറ്റൻ മരങ്ങൾ തീർത്ത കോട്ടയ്ക്ക് ഇടയിലൂടെ ഒഴുകി വരുന്ന അരുവിയിൽ സ്വർണ്ണത്തിൽ തീർത്ത മാനിനെപോലെ  പ്രകാശം കൊണ്ടുള്ള ഒരു രൂപം. അതിന്റെ കൊമ്പുകൾ പോലും സ്വർണനിറത്തിൽ ഉയർന്നുനിന്നിരുന്നു.

രുധിരാഖ്യത്തിലേക്കുള്ള വഴിയാണ് മുന്നിൽനിൽക്കുന്നത് എന്നറിഞ്ഞ ഇന്ദുവിന്റെ മനസ്സിൽ ഒരേസമയം ആശ്വാസവും അതിലേറെ ആശങ്കയും ഉണ്ടായിരുന്നു.

ആ മാൻ ആ അരുവിയിൽ തന്നെ അൽപനേരം നിന്ന ശേഷം വെള്ളം കുടിച്ചു തിരികെ മടങ്ങാൻ ഒരുങ്ങവേ അതുകണ്ട ഏഥൻ പതിയെ ഇന്ദുവിന്റെ കൈയും പിടിച്ച് പാറക്കല്ലിന് മറവിൽ നിന്ന് മുന്നോട്ടേക്ക് നടന്നു.

പെട്ടെന്ന് ഇരുവരെയും ഞെട്ടിച്ചുകൊണ്ട് വല്ലാത്തൊരു മുരളൽ  ശബ്ദം അവിടെ ഉയർന്നു. മുന്നോട്ടേക്ക് ആഞ്ഞ ഏഥൻ നിമിഷാർദ്ധം കൊണ്ട് അവളെയും വലിച്ചു അവിടെത്തന്നെ ഇരുന്നശേഷം പതിയെ തലയുയർത്തി ചുറ്റും നോക്കി.

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~?അശ്വിൻ?~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് ?
    Req ഏഥനെ തട്ടി കളയരുത് ?

  15. എഴുതിയത് ഇട്ടെര്.. ?

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.