രുധിരാഖ്യം -8 [ചെമ്പരത്തി] 364

ഇന്ദുവിനെ അത്ഭുതപ്പെടുത്തികൊണ്ട് വെള്ളം പതിയെ പുകപോലെ ആയി മുകളിലേക്കുയർന്നു അന്തരീക്ഷത്തിൽ മറഞ്ഞു. ഒപ്പം അവന്റെ വിരലിലെ  തിളക്കവും.

വീണ്ടും അധികസമയം അവിടെ പാഴാക്കാതെ ഏഥൻ അവളെയും വിളിച്ചു മുന്നോട്ടേക്ക് നടന്നു. അവൻ ഓരോ അടിയും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടാണ് മുൻപോട്ടു നടന്നതെങ്കിൽ ഇന്ദു പക്ഷേ അലസ ഭാവത്തിലായിരുന്നു.

പെട്ടന്ന് എന്തോ കാഴ്ച കണ്ടു ഒന്ന് ഞെട്ടിയ ഏഥൻ ദൂരേക്ക് എന്തോ ഒന്ന് ചൂണ്ടിക്കാട്ടി അവളെ തട്ടിവിളിച്ചു.

“ഇന്ദു………അവിടെ…… നോക്ക്‌… അതാണ് ഔറിയ ചെർവോറ്യം…..”

അങ്ങ് ദൂരെ താഴ്‌വാരത്തിൽ ഒരു സ്വർണ്ണ തിളക്കം കണ്ട ഏഥൻ ആവേശത്തോടെ അവളെ വിളിച്ചു കൊണ്ട് അങ്ങോട്ടേക്ക് കൈചൂണ്ടി.

” അതെന്താ….?? ആ പേര് പറഞ്ഞ സാധനം….??

മുട്ടുമടക്കി ഒരു പാറക്കല്ലിന്റെ പിന്നിൽ നിന്നിരുന്ന അവന്റെ തോളിലേക്ക് താടിത്തുമ്പ് മുട്ടിച്ചു കൊണ്ട് അലസമായി അവൾ അവന്റെ ചെവിയോരം ചോദിച്ചു.

“ഇന്ദു…. ടീ….. അത്…അതാണ് സ്വർണ്ണമാൻ…. രുധിരാഖ്യത്തിന് അടുത്തേക്കുള്ള വഴി കാണിക്കാൻ അതിനു കഴിയും…. അത് പോകുന്ന വഴിയെ നമ്മൾക്കും പോകണം..”

ആവേശം കയറി അല്പം ഉച്ചത്തിൽ ആയിരുന്നു അവന്റെ സംസാരം.

അത്ര നേരം അലസമായി നിന്നിരുന്ന  അവൾ രുധിരാഖ്യം എന്ന് കേട്ടതോടെ ചെവി കൂർപ്പിച്ച് ശ്രദ്ധ അവനിലേക്ക് ഏകീകരിച്ചു.

അടുത്ത നിമിഷം അവൻ ഇന്ദുവിന്റെ കയ്യിൽ തന്റെ കൈ കൈകോർത്തുപിടിച്ച് അവളെയും വലിച്ച്, അല്പം കുനിഞ്ഞ് മുന്നോട്ടേക്ക് പാഞ്ഞു.

അവന്റെ വേഗതയ്ക്ക് ഒപ്പമെത്താൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു.

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~?അശ്വിൻ?~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് ?
    Req ഏഥനെ തട്ടി കളയരുത് ?

  15. എഴുതിയത് ഇട്ടെര്.. ?

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.