രുധിരാഖ്യം -8 [ചെമ്പരത്തി] 364

പൂവിനുള്ളിലേക്ക് നോക്കിയ അവളിൽ,അതിനുള്ളിലെ ഇളം നീല നിറത്തിൽ വല്ലാതെ തിളങ്ങുന്ന ദ്രാവകം കുടിക്കണോ വേണ്ടയോ എന്ന് ആശങ്ക ഉടലെടുത്തു.

ആ ആശങ്കയിൽ തന്നെ നോക്കിയ ഇന്ദുവിന്റെ കാൽമുട്ടിലേക്ക് അവൻ പതിയെ തന്റെ കൈ എടുത്തു വച്ചു ഒരു പുഞ്ചിരിയോടു കൂടി നിന്നു.

ആ പുഞ്ചിരി നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ ആയിരിക്കണം അവൾ ആ പൂവിലെ ദ്രാവകം തന്റെ ചുണ്ടോട് അടുപ്പിച്ചു. അതിൽനിന്ന് മദിപ്പിക്കുന്ന ഒരു ഗന്ധം ഉയരുന്നുണ്ടായിരുന്നു.

പൂവിനുള്ളിൽ നിറഞ്ഞിരുന്ന ദ്രാവകത്തിലേക്ക് ചുണ്ട് തൊട്ടതോടെ ശരീരമാസകലം ഒരു തരിപ്പ് പടർന്ന ഇന്ദു ഞെട്ടി തലയുയർത്തി ചെറിയൊരു ഭീതിയോടെ ഏഥനെ നോക്കി.

അപ്പോഴും അവന്റെ മുഖത്ത് പുഞ്ചിരിയോടൊപ്പം ‘കുടിച്ചോ’ എന്നുള്ള അർത്ഥത്തിൽ ഒരു തലയാട്ടൽ കൂടി ഉണ്ടായിരുന്നു. അത് കണ്ടതോടെ കണ്ണടച്ചു ഒറ്റവലിക്ക് അവളത് അകത്താക്കി.

തന്റെയുള്ളിൽ ആ ദ്രാവകം കടന്നു പോകുന്ന വഴിയെല്ലാം മഞ്ഞുകട്ടയുടേതിനേക്കാൾ കഠിനമാർന്ന  തണുപ്പ് ഒരു വേര് പോലെ വളരുന്നത് അവൾ വ്യക്തമായി അറിഞ്ഞു. ഒപ്പംതന്നെ ഉള്ളിൽനിന്ന് തളർച്ച പടിയിറങ്ങി പോകുന്നതും.

അത് കുടിച്ചു കഴിഞ്ഞശേഷം ആ പൂവ് എന്ത് ചെയ്യണമെന്നറിയാതെ തലങ്ങും വിലങ്ങും നോക്കിയിരുന്ന ഇന്ദുവിനെ നോക്കി ഒന്ന് ചിരിച്ച് ശേഷം അവൻ അത് വാങ്ങി തിരികെ പഴയ വള്ളിപ്പടർപ്പിനുള്ളിലേക്ക് നീങ്ങി.

താൻ വിടർത്തി വെച്ച ഇതളുകൾ എല്ലാം പഴയതുപോലെ കൂട്ടിവച്ച ശേഷം അവൻ അത്,താൻ ഇറുത്തെടുത്ത തണ്ടിലേക്ക് ചേർത്ത് വെച്ചു. ഏതാനും നിമിഷങ്ങൾക്ക് ശേഷം, ഒരു മുറിവ് ഭേദമാകുന്നതുപോലെ ആ പൂ ആ വള്ളിപടർപ്പിനോട് ചേർന്നൊട്ടി.

മുഖം ഒന്ന് വിടർന്ന അവൻ കൈകൂപ്പി ഒരു വന്ദനം ചെയ്തശേഷം  തിരികെ ഇന്ദുവിനടുത്തേക്ക് എത്തി.

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~?അശ്വിൻ?~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് ?
    Req ഏഥനെ തട്ടി കളയരുത് ?

  15. എഴുതിയത് ഇട്ടെര്.. ?

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.