അവർ നടന്നു വന്ന വഴി കഴിഞ്ഞു പാറകല്ലുകളും പച്ചപ്പുല്ലുകളും നിറഞ്ഞ വനത്തിലേക്ക് ഇരുവരും പതിയെ കാലെടുത്തുവെച്ചു. ചുറ്റുപാടും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് തന്നെയാണ് ഇരുവരും മുന്നോട്ടേക്ക് പതിയെ നീങ്ങിയത്.
കുറച്ച് ദൂരം മുൻപോട്ടു നീങ്ങിയ ഇരുവരിലും ഭയവും ആകാംക്ഷയും നിറച്ചുകൊണ്ട് ഒരു ചുവന്ന പ്രകാശം അവർക്ക് മുന്നിൽ കുറച്ചകലെയായി വെളിവായി.
കുറച്ചുകൂടി അതിനടുത്തേക്ക് എത്തിയതോടെ ഇരുവർക്കും അത് ഒരു വലിയ പൂവിനുള്ളിൽ നിന്നാണ് വരുന്നത് എന്ന് മനസ്സിലായി.
അതിന് തൊട്ടടുത്തേക്ക് എത്തിയ ഇരുവരും ഒരു കാട്ടുവള്ളിയിൽ വിടർന്നു നിൽക്കുന്ന താമരപൂവിനോട് സാദൃശ്യമുള്ള ഒരു വലിയ പൂവ് കണ്ടു അത്ഭുതപരതന്ത്രരായി.
വിടർന്നു നിൽക്കുന്ന ആ പൂവിനുള്ളിൽ ചുവന്ന നിറത്തിൽ ഒരു രത്നം വെട്ടിത്തിളങ്ങി നിന്നിരുന്നു. അതിൽ നിന്ന് പുറപ്പെട്ട പ്രകാശമായിരുന്നു അവർ നേരത്തെ കണ്ടത്.
“രുധിരാഖ്യം….. ”
വളരെ നേർത്ത സ്വരത്തിൽ പറഞ്ഞുകൊണ്ട് വിടർന്ന കണ്ണുകളോടെ ഇന്ദു അത് എടുക്കാൻ വേണ്ടി കൈ നീട്ടിയെങ്കിലും ഏഥൻ അവളെ പിന്നോട്ടേക്ക് വലിച്ചു മാറ്റി. അതേസമയംതന്നെ ഇടതുവശത്ത് വലിയ മരച്ചില്ല ഒടിഞ്ഞ് മണ്ണിലേക്കമരുന്ന ശബ്ദത്തിൽ ഇരുവരും ഞെട്ടിത്തെറിച്ച് തിരിഞ്ഞുനോക്കി. അവിടെ കണ്ട കാഴ്ചയിൽ ഇന്ദുവിന്റെ കണ്ണിലേക്ക് ഭയം ഇരച്ചു കയറി. അവളുടെ കൈകൾ ഏഥനെ വരിഞ്ഞുമുറുക്കി.
തങ്ങൾക്ക് നേരെ കുതിച്ചു ചാടാൻ ഒരുങ്ങി നിൽക്കുന്ന, ഒരു കുട്ടിയാനയോളം വലിപ്പമുള്ള ക്രൂര മൃഗം..!!!!
രൂപത്തിൽ പുലിയോട് സാദൃശ്യമുണ്ടെങ്കിലും അതിന്റെ തല ചെന്നായുടെ തല പോലെ ആയിരുന്നു. ഒരു മുതലയുടെ പല്ലുകൾ പോലെ പുറത്തേക്ക് തള്ളി നീണ്ടു നിന്നിരുന്ന പല്ലുകൾ ബ്ലേഡ് പോലെ മൂർച്ചയേറിയവയായിരുന്നു.
നിഴലായി അരികെ pdf തരാമോ bro…….
Waiting 4 next part
Aduthq bakqthinqyi kathirikkunnu
അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
5 6 part vayicho enikku kitiyilla
ഒന്ന് കൂടി നോക്കാവോ???
Chembarathi part 5 and 6 pls
Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko
Very good fantasy story. I like it very much.
Nalla story an. Ithupole valla padavum undo
പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…
super
നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക് ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
Deva
കൊള്ളാം നന്നായിട്ടുണ്ട് ?
Req ഏഥനെ തട്ടി കളയരുത് ?
എഴുതിയത് ഇട്ടെര്.. ?
കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു