പലവട്ടം അവൻ എന്താണെന്ന് ചോദിച്ചപ്പോഴും ഇന്ദു തന്റെ ആംഗ്യം വീണ്ടും വീണ്ടും കാണിച്ചു കൊണ്ടിരുന്നു.
അവസാനം ഏഥന്റെ മുഖത്തേക്ക് ദേഷ്യം കയറാൻ തുടങ്ങി എന്ന് മനസ്സിലാക്കിയ ഇന്ദു ഞൊടിയിടയിൽ അവനെ കെട്ടിപ്പിടിച്ച്,
” ഇത്രയേ ഞാൻ പറഞ്ഞുള്ളൂ…. ”
എന്നൊരു കാറ്റുപോലെ പറഞ്ഞശേഷം എന്റെ ചുണ്ടിൽ അമർത്തി ഒന്ന് ചുംബിച്ചു.
ഒന്ന് ഞെട്ടിയ ഏഥൻ കലി കയറിയതോടെ അവളെ പിടിച്ച് ആഞ്ഞു തള്ളി. ആ തള്ളലിൽ നിലതെറ്റിയ ഇന്ദു പിന്നോട്ട് വേച്ച് വലതു വശത്ത് നിൽക്കുന്ന ഒരു മരത്തിലേക്ക് ഇടിച്ച് താഴെവീണു. അവന് സാധാരണയിൽ കവിഞ്ഞ ശക്തി ഉണ്ട് എന്ന് അവൾക്ക് ഞൊടിയിടയിൽ മനസ്സിലായി.
ചെറുതായൊന്ന് കുലുങ്ങിയ മരത്തിൽനിന്ന് തണുത്തുറഞ്ഞ മഞ്ഞുകണങ്ങൾ ഇരുവരുടെയും ദേഹത്തേക്ക് ചിതറി വീണു. തലയ്ക്ക് മുകളിൽ മരച്ചില്ലകളിൽ നിദ്രയിൽ ആയിരുന്ന പക്ഷിക്കൂട്ടങ്ങൾ ചിറകടിച്ചു പറന്നു.
അത് കേട്ടിട്ട് ആകണം കുറച്ച് അപ്പുറം മാറി എവിടെയൊക്കെയോ ഉണ്ടായിരുന്ന രാത്രീഞ്ജരൻമാർ ജാഗരൂകനായി ചെവി വട്ടം പിടിച്ചു.
അബദ്ധം പറ്റിയത് പോലെ ഒന്ന് സ്വന്തം കൈകൊണ്ട് തലയ്ക്കു തട്ടിയശേഷം ഏഥൻ വേഗം പോയി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു തലക്ക് പിന്നിൽ ഒന്ന് അമർത്തി തിരുമ്മി.
നിറഞ്ഞൊഴുകി കൊണ്ടിരിക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവന്റെ മുഖത്ത് സഹതാപം ആയിരുന്നില്ല, മറിച്ച് കുറ്റബോധം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഇനിയും അവിടെ തുടരുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ അവൻ അവളുടെ ഇരുകൈകളിലും പിടിച്ചുവലിച്ച് എഴുന്നേൽപ്പിച്ച് തന്റെ കൂടെ മുന്നോട്ടേക്ക് നടത്തി.
തല കൊണ്ട് ഇടിച്ച വേദനയിലും അവനോടൊപ്പം ചേർന്ന് നിൽക്കുന്ന സന്തോഷത്തിൽ ആയിരുന്നു അവൾ.
നിഴലായി അരികെ pdf തരാമോ bro…….
Waiting 4 next part
Aduthq bakqthinqyi kathirikkunnu
അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
5 6 part vayicho enikku kitiyilla
ഒന്ന് കൂടി നോക്കാവോ???
Chembarathi part 5 and 6 pls
Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko
Very good fantasy story. I like it very much.
Nalla story an. Ithupole valla padavum undo
പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…
super
നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക് ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
Deva
കൊള്ളാം നന്നായിട്ടുണ്ട് ?
Req ഏഥനെ തട്ടി കളയരുത് ?
എഴുതിയത് ഇട്ടെര്.. ?
കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു