രുധിരാഖ്യം -8 [ചെമ്പരത്തി] 364

തന്റെ ശരീരം ഉരസിക്കൊണ്ട് അവൾ താഴേക്ക് ഇറങ്ങിയതോടെ,തന്റെ നാസികലേക്ക് പടർന്നുകയറിയ സ്ത്രീസഹജമായ സ്ത്രൈണ ഗന്ധം അവനിൽ വീണ്ടും അസ്വസ്ഥത നിറച്ചു.

പെട്ടെന്ന് തന്നെ അവളെ പിടിച്ചകറ്റി നിർത്തിയിട്ട് അവൻ വെട്ടിത്തിരിഞ്ഞ് കാടിനുള്ളിലേക്ക് തന്നെ നടന്നു. എന്നാൽ കുസൃതിയോടെ അവന്റെ പോക്ക് നോക്കിനിന്ന അവളുടെ ചുണ്ടിലൊരു നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി വിടർന്നു.

അൽപ്പം കൂടി വേഗത്തിൽ നടന്ന ഇന്ദു ഏഥന് ഒപ്പമെത്തി അവന്റെ വലതു കൈയിൽ തൂങ്ങി. ആ കാടിന്റെ ഭീകരതയെയോ, അതിൽ പതിയിരിക്കുന്ന മരണത്തെയോ അവളപ്പോൾ ഓർക്കുന്നതുപോലും ഉണ്ടായിരുന്നില്ല.

അവൾ തന്റെ പിടി വിടുകയില്ല എന്ന് ഉറപ്പിച്ചതിനാൽ ആകണം, ഏഥൻ പിന്നെ അതിനു മുതിർന്നില്ല. കുറച്ച് അധികം ചുവടുകൾ കൂടി മുന്നോട്ടു വെച്ചതോടെ അവർ നടന്നു വന്ന വീതിയേറിയ, കല്ലുകളും മുള്ളുകളും ഒന്നുമില്ലാത്ത വഴി അവിടെ അവസാനിച്ചു. അത് ആ ഘോരവനത്തിലേക്കുള്ള തുടക്കം മാത്രമായിരുന്നു.

” ഇനി വളരെയേറെ ശ്രദ്ധിക്കണം…. ഒരു നിമിഷത്തെ അശ്രദ്ധക്ക് പോലും പകരം കൊടുക്കേണ്ടിവരുന്നത് ഒരുപക്ഷേ നമ്മളിൽ ഒരാളുടെയോ അല്ലെങ്കിൽ രണ്ടുപേരുടെയുമോ ജീവൻ ആയിരിക്കും…. എപ്പോഴും നിശബ്ദം ആയിരിക്കണം….എന്തെങ്കിലും എന്നോട് പറയുവാൻ ഉണ്ടെങ്കിൽ അത് ആംഗ്യത്തിലൂടെ മാത്രം…… ”

അതീവ ഗൗരവത്തിൽ, വനത്തിലേക്ക് തന്റെ കാൽ വെക്കുന്നതിന് മുന്നേ തന്നെ അവളുടെ ചെവിയോരം ഏഥൻ മന്ത്രിച്ചു.

മനസ്സിലായി എന്ന് തലയാട്ടിയ അവളുടെ ചുണ്ടിലൊരു കുസൃതി ചിരി ഉദിച്ചു. അവൾ ഏഥനെ നോക്കി എന്തോ കൈകൊണ്ട് ആംഗ്യം കാണിച്ചു പറഞ്ഞെങ്കിലും അവനൊന്നും മനസ്സിലായില്ല.

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~?അശ്വിൻ?~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് ?
    Req ഏഥനെ തട്ടി കളയരുത് ?

  15. എഴുതിയത് ഇട്ടെര്.. ?

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.