രുധിരാഖ്യം -8 [ചെമ്പരത്തി] 364

‍‍രുധിരാഖ്യം-8 | rudhiraagyam-8 | Author : ചെമ്പരത്തി

[ Previous Part ]

” വിലാര……. ”

പതിയെ തല മാത്രം പുറത്തേക്ക് നീട്ടി അതിനെ കണ്ട ഇന്ദുവിന്റെ ശരീരം കഠിനമായി ഒന്ന് ഞെട്ടുന്നതും അവളുടെ ചുണ്ടുകൾ ചെറുതായി പിറുപിറുക്കുന്നതും  അറിഞ്ഞ ഏഥൻ ഞെട്ടി തിരിഞ്ഞ് അവളെ നോക്കി.

( തുടർന്ന് വായിക്കുക…………)

” നിനക്ക് എങ്ങനെ അതിന്റെ പേര് അറിയാം……?? ”

അവളെ പുറംകൈകൊണ്ട് ഒന്നുകൂടി പാറക്കെട്ടിലേക്ക് ചേർത്തു നിർത്തിയിട്ടവൻ ചോദ്യഭാവത്തിൽ അവളെ നോക്കി.

” അന്ന് മാവികയെ ഉപദ്രവിച്ച പക്ഷിയാണിത്…..അന്ന് അവളുടെ കിരീടത്തിലെ രത്നം തകർന്നു കഴിഞ്ഞപ്പോൾ എനിക്ക് അത് മനസ്സിലായി…..”

“ഉം…….. വിലാര…… അവൾ ഈ മായാവനത്തിന്റെ  കാവല്ക്കാരി ആണ്….. ഈ വനത്തിനുള്ളിൽ ഉൾപ്പെട്ടതിനെ അടക്കം എന്തിനെയും അവൾക്ക് ആക്രമിക്കാം… മനുഷ്യനെ ഒഴികെ…. മനുഷ്യനെ തൊടാൻ മാത്രം അവൾക്ക് അധികാരമില്ല…..”

നേർത്ത കാറ്റുപിടിക്കുന്ന പോലെയുള്ള ശബ്ദത്തിൽ ഏഥൻ അവളുടെ ചെവിയോരത്ത് പറഞ്ഞു. ഇളം ചൂടാർന്ന അവന്റെ നേർത്ത നിശ്വാസം ചെവിതട്ടിൽ തട്ടിയ ഇന്ദുവിന്റെ ശരീരം ഒന്ന് വിറച്ചു.

കണ്ണുകളിൽ പാറിവീണു കത്തിപ്പടർന്നു തുടങ്ങിയ ചെറിയ തിളക്കത്തോടെ അവൾ ഏഥന്റെ മുഖത്ത് തന്നെ തന്റെ കണ്ണുകൾ പതിപ്പിച്ച് നിന്നെങ്കിലും അവൻ പക്ഷേ വിലാരയിലേക്ക് മാത്രം കണ്ണുനട്ട് നിൽക്കുകയായിരുന്നു.

“സസ്സ്സ്… ”

അവന്റെ കയ്യിൽ പിടിച്ച് ഒന്ന് കുലുക്കിയിട്ട് എന്തോ പറയാൻ തുടങ്ങിയ അവളെ തിരിഞ്ഞു നോക്കി അവൻ ചുണ്ടത്ത് വച്ച് നേരിയ ശബ്ദത്തോടെ കണ്ണുരുട്ടി.

അതോടെ അവനെ പിടിച്ച അവളുടെ കൈകളുടെ മുറുക്കം അയഞ്ഞതോടൊപ്പം കണ്ണുകളിലെ തിളക്കവും പോയി മറഞ്ഞു.

അൽപ്പനേരം ആ മരത്തിന് മുകളിൽ ഇരുന്ന് തലവെട്ടിച്ച് ചുറ്റും നോക്കിയശേഷം വിലാര താഴേക്ക് പറന്നു.

19 Comments

  1. കാർത്തിക

    നിഴലായി അരികെ pdf തരാമോ bro…….

  2. Waiting 4 next part✌️

  3. Aduthq bakqthinqyi kathirikkunnu

  4. അപ്പൊ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. 5 6 part vayicho enikku kitiyilla

      1. ഒന്ന് കൂടി നോക്കാവോ???

  5. Chembarathi part 5 and 6 pls

  6. Eanikku ethinte 5 and 6 part kittunnilla pls help me aarenkilum onnu sahayikko

  7. ❤❤❤

  8. Very good fantasy story. I like it very much.

  9. Nalla story an. Ithupole valla padavum undo

  10. പേടിപ്പിച്ചു കൊല്ലും… അല്ലേ? സൂപ്പർ…..വേഗം തരാൻ നോക്കണേ ചെമ്പരത്തി…

  11. °~?അശ്വിൻ?~°

    ❤️❤️❤️

  12. ❤❤❤❤❤❤

  13. നന്നായിരുന്നു.,,???? പോളി കഥകൾ സമ്മാനിക്കുന്നു ചെമ്പരത്തിക്ക്‌ ഇനിയും ഒരുപാട് കഥകൾ നന്നയി എഴുതാൻ കഴിയട്ടെ എന്ന് ആശംസക്കുന്നു
    Deva☀️

  14. റോളക്സ് സർ

    കൊള്ളാം നന്നായിട്ടുണ്ട് ?
    Req ഏഥനെ തട്ടി കളയരുത് ?

  15. എഴുതിയത് ഇട്ടെര്.. ?

  16. കാപ്പി പൂത്ത വഴിയേ തൊട്ട് ഫോളോ ചെയ്യുന്നത് ആണ് , സൂപ്പർ ഫാന്റസി കഥ, അടുത്ത part എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു

Comments are closed.