രമിത 5⚡️??(climax ) 124

അവളുടെ വലതു സൈഡിൽ നീങ്ങി ആണ് നിന്നിരുന്നത് . അമ്മ ഉടൻ കണ്ണുകൾ രണ്ടും തുടച്ചിട്ടു അവളോട്‌ പറഞ്ഞു..

“മോളെ ചിന്നു….. ഇവർ നിന്നെ കാണാൻ വന്നതാ ”

അവർ അതും പറഞ്ഞു ഞങ്ങളെ അവളുടെ മുന്നിലേക്ക് നിൽക്കാൻ വിളിച്ചു… ഞങ്ങൾ നീങ്ങി അവൾക്കു കാണാൻ പറ്റുന്ന രീതിയിൽ നിന്നു..
അവൾ ഞങ്ങളെ കണ്ടതും അവൾക്ക് ഒരു ഞെട്ടൽ ഉണ്ടായിരുന്നു…. കുറച്ചു നിമിഷം അവൾ ഞങ്ങളെ നോക്കി നിന്നു.. എന്നാൽ വളരെ പെട്ടന്ന് തന്നെ ആ ഞെട്ടൽ മാറി അത്ഭുതവും… ചെറു പുഞ്ചിരിയിലേക്കും വഴി മാറി

എന്നൽ അത് എന്തിനാണെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല…. ഞങ്ങൾ അവളെ നോക്കി നിന്നു…അവൾ ഞങ്ങളോട് പറഞ്ഞു…

 

” ഞാൻ ഈ കൂടികഴ്ച്ച പ്രേതീക്ഷിച്ചിട്ടു ഒരു പാട് നാൾ ആയി ”

അവൾ പറഞ്ഞത് എന്താണെന്നു ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലായില്ല… ഞാൻ മാളുവിന്റ മുഖത്തു നോക്കിയപ്പോൾ അവൾക്കും അതെ അവസ്ഥ തന്നെ…..

“നിങ്ങള്ക്ക് ഒന്നും മനസ്സിലായില്ല അല്ലേ ഗോകുൽ……..?”

ഞാൻ ഇല്ല എന്നാ രീതിയിൽ തലയിട്ടി.. അവൾ അത് കണ്ടു ഒരു ചെറിയ പുഞ്ചിരി തൂകി..

“അമ്മ ഒന്ന് പുറത്തു നിക്കുമോ എനിക്കു ഇവരോട് കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട് ”

“ശെരി മോളെ… നിങ്ങൾ സംസാരിക്കു…. ഞാൻ പുറത്തു നിക്കാം…”

അത് പറഞ്ഞു അമ്മ മുറിക്കു പുറത്തോട്ടു പോയി… പോയപ്പോൾ അവർ വാതിൽ ലോക്ക് ചെയ്തിട്ടു….
ഞങ്ങൾ വിനിത എന്താ പറയാൻ പോകുന്നെ എന്നാ ആകാംഷയിൽ നോക്കി നിന്നു..

“ഞാൻ 3 വർഷം മുൻപ് പ്രേതീക്ഷിച്ച കൂടി കാഴ്ച്ച ആണ് ഗോകുൽ ഇത്…. എന്നാൽ നീ വരാൻ ഇത്രയും താമസിച്ചു ”

ഇപ്പോഴും അവൾ പറഞ്ഞതിന്റെ പൊരുൾ ഞങ്ങൾക്ക് മനസ്സിലായില്ല…

“നിന്റെ നിഗമനം ശെരിയായിരുന്നു ഗോകുൽ… നിങ്ങളെ ചതിച്ചവരിൽ ഞാനും ചേട്ടനും ഉണ്ടായിരുന്നു ”

അവൾ പറഞ്ഞത് എന്റെ നിഗമനം തന്നെ ആയിരുന്നു… എന്നൽ എനിക്കു അവളോട്‌ ഇപ്പോൾ ദേഷ്യം തോന്നിയില്ല… കാരണം ചിലപ്പോൾ അവളെ ഈ അവസ്ഥയിൽ കണ്ടപ്പോൾ ഉള്ള സഹദപം ആയിരിക്കാം… മാളുവും ഒന്നും മിണ്ടിയില്ല….

എന്നാൽ ഇവൾക്ക് എന്നോട് പക തോന്നാൻ കാരണം ഉണ്ട്….. ഒരു സാക്ഷി പറഞ്ഞതിന്റെ പേരിൽ മാളുവിനെ ഇങ്ങനെ ചെയ്യാൻ ഇവർക്ക് എങ്ങനെ തോന്നി…
അവൾ പിന്നെയും തുടർന്നു…

“നിന്നോട് എനിക്കു ഇഷ്ടം ആയിരുന്നു ഗോകുൽ…. എന്നാൽ അന്ന് നീ എന്നെ അടിച്ചതിനു ശേഷം എനിക്ക് നിന്നോട് ദേഷ്യം ആയി… അതാ ഞാൻ അന്ന് നിന്നെ ചതിക്കാൻ കൂട്ട് നിന്നത്.. എന്നാൽ ഞാൻ അറിഞ്ഞിരുന്നില്ല ഇവളും അതിൽ ഉൾപ്പെടും എന്ന്.. നിങ്ങളോട് ചെയ്തതിനുള്ള ശിക്ഷ ആയിരിക്കാം ഇപ്പോൾ ഉള്ള എന്റെ ഈ അവസ്ഥക്ക് കാരണം ”

“ഇവളോട് ദേഷ്യം ഇല്ലേൽ പിന്നെ എന്തിനാണ് ഇവളെ ചതിച്ചത്…..”

എന്റെ സംശയം ഞാൻ അവളോട്‌ ഉന്നയിച്ചു….

“ഞാൻ അറിഞ്ഞിരുന്നില്ല ഇവൾ ഇതിൽ പെടും എന്ന്…. അവർ എന്നോട് പറഞ്ഞത് നിന്നെ ഹോട്ടലിൽ വച്ചു ഉപദ്രവിക്കും എന്നു മാത്രം ആണ്.. അത് കൊണ്ടാണ് ഞാൻ ഇതിനു കൂട്ട് നിന്നത്… നിന്നോട് എനിക്കു ദേഷ്യം ഉള്ളത് കൊണ്ട ഞാൻ അന്ന് താര എന്നാ പേരിൽ വിളിച്ചു നിന്നെ ആ ഹോട്ടലിൽ എത്തിച്ചത്… എന്നാൽ അതിൽ ഇങ്ങനെ ഒരു കാര്യം ഞാൻ പ്രതീക്ഷിച്ചില്ല “

Updated: April 21, 2022 — 9:31 pm

10 Comments

  1. ജിത്ത്

    കഥ ഒപ്പിക്കാം.
    നായകന് നായികയെ ഒഴിവാക്കാനുള്ള കാരണം അത്രകണ്ടു എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞില്ല

  2. Kichu enthina gokulinod paka kuttykalam muthalulla friendalle dhanyude video edukan mathram any reson
    (Kichu? manasilayila)

  3. അടിപൊളി ???❤

  4. Appo Rajeev ഏട്ടൻ കള്ള പേരിൽ നടക്കുവർന്നല്ലേ ഇത്രേം കാലം ?.

    1. മനസ്സിലായില്ല

      1. മനസ്സിലായില്ല മുഖ ചായ മാറ്റാം 1 2 3 ? ??

  5. മണവാളൻ

    1st

    എങ്കേ പാതാലും നീങ്കളാ തലൈവരേ…?

    അടുത്ത കഥ വേഗം സെറ്റ് ആക്കിക്കോ.

    1. Set ആക്കുന്നുണ്ട്…. ഉടനെ വരും.. സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️?

      1. ????അടുത്ത storyikayu വെയ്റ്റിംഗ്

Comments are closed.