രമിത 5⚡️??(climax ) 124

“ആണ്.. ഡാ ഞാൻ മാത്രം അല്ല ഇവളും അതിൽ പെട്ടില്ലേ…. അറിയാതെ ആണേലും ഞാൻ കാരണം അല്ലേ അവൾക്കും ഈ ഗതി വന്നത് ”

ഞാൻ മാളുവിനെ ചൂണ്ടി പറഞ്ഞു.. അവൾ കാറിൽ നിന്നും ഇറങ്ങി കിരണിന്റെ അടുത്ത് സംസാരിച്ചു നിന്നു… നടന്ന കാര്യം എല്ലാം ഞങ്ങൾ അവന്റ അടുത്ത് പറഞ്ഞു….
അവൻ എല്ലാം കേട്ടിട്ട് ആലോചനയിൽ മുഴുകി….

“ശെരിയാടാ നിങ്ങളെ രണ്ടു പേരെയും ആരോ പെടുത്തിയതാ…. അത് നമുക്ക് കണ്ടു പിടിക്കണം…”

“കണ്ടുപിടിക്കണം ഡാ…. ഇവളെ യും എന്നെയും ഈ കുരുക്കിൽ ആക്കിയത് ആരായാലും കണ്ടു പിടിക്കണം….. എന്നുട്ടു എനിക്കു തെളിയിക്കണം ഞാനും ഇവളും ഒരു തെറ്റ് പോലും ചെയ്തിട്ടില്ല എന്ന്…
ഇവൾക്ക് ഇപ്പോൾ ആരും ഇല്ല… ഇവള്ടെ വീട്ടുകാർ പോലും ഇവളെ തള്ളി കളഞ്ഞു.. അതും ഇവൾ അറിയാത്ത കാര്യത്തിന്…”

ഒന്ന് നിർത്തിയിട്ടു അവളുടെ മുഖത്തു നോക്കി അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി നിൽക്കുക ആയിരുന്നു..

“ഞാൻ ഇവൾക്ക് വാക്ക് കൊടുത്തതാടാ ഇവൾക്ക് വീട്ടുകാരെ തിരികെ കൊടുക്കും എന്ന്…. ഞാൻ എങ്ങനെ എങ്കിലും പാലിക്കും ”

“നമുക്ക് കണ്ടുപിടിക്കം ഡാ……… എന്നാലും എവിടന്നു തുടങ്ങും എന്ന് പിടിയില്ല ”

“ഡാ ഞാൻ പറയുന്ന കേൾക്കു.. ഇത് എന്നോടും ഇവളോടും ഒരുപോലെ പക ഉള്ള ആരോ ചെയ്തതാ….. എനിക്കു ഒരുപാട് ശത്രുക്കൾ ഉണ്ട്… എന്നാൽ എന്നനോടും ഇവളോടും ഒരുപോലെ ശത്രുത ഉള്ള രണ്ടുപേരെ ഒള്ളു…..”

 

ഞാൻ പറയുന്ന കേട്ടു മാളുവും കിരണും എന്നെ തന്നെ നോക്കി നിന്നു… ഞാൻ എന്ത് പറയാൻ പോകുന്നു എന്നാ ആകാംഷ അവർക്കു ഉണ്ടായിരുന്നു….

“വരുണും വിനിതയും ”

ഞാൻ പറയുന്ന കേട്ടു അവരുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു….

“ശെരി ആയിരിക്കും ഡാ….. അവർക്കേ നിങ്ങളോട് പക കാണാൻ ചാൻസ് ഉള്ളു…. നമുക്ക് ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പം ആയല്ലോ….”

“പക്ഷെ ഡാ അവർ എവിടെ ആണെന്ന് അറിയില്ല…… അവരുടെ വീട് പോലും അറിയില്ല…. ഒരു തെളിവും ഇല്ല പിന്നെ എങ്ങനെ അവരോടു ചെന്ന് ചോദിക്കും ”

“ഡാ അതൊക്കെ നമുക്ക് നോക്കാം…. വീട് ഓകെ ഞാൻ കണ്ടു പിടിച്ചു തരാം…. ഞാൻ ഒരു സബ് ഇൻസ്‌പെക്ടർ ആണെന്ന് നീ മറക്കരുത്… ആദ്യം നമുക്ക് അവരെ ലോക്കറ്റു ചെയ്യാം ബാക്കി പിന്നെ ”

“ശെരിയാടാ…..”

പിന്നെയും ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു നമ്പറും വാങ്ങി പിരിഞ്ഞു. അവൻ പോയപ്പോൾ ഞങ്ങൾ കാർ എടുത്തു വീട്ടിലോട്ട് പോയി… പോകുന്ന വഴി ഹോട്ടലിൽ കയറി ആഹാരവും കഴിച്ചു… വീട്ടിലേക്കു പാഴ്സ്സൽ വാങ്ങി….

കഴിക്കുമ്പോഴും പോകുന്ന വഴിയിലും അവൾ എന്നോട് ഒന്നും മിണ്ടിയില്ല…. അവൾക്കു വീട്ടുകാരുടെ പ്രതികരണത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു… ഞാനും കൂടുതൽ സംസാരിച്ചു അവളെ ബുദ്ധിമുട്ടിക്കാൻ പോയില്ല……

………………………………………………………

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ 5 മണി ആയിരുന്നു… ഞങ്ങളെ കാത്തു അമ്മയും ചേട്ടത്തിയും ഹാളിൽ ഇരുന്നു… വന്ന ഉടനെ അവൾ ഒന്നും മിണ്ടാതെ സ്റ്റെപ് കയറി റൂമിലോട്ടു പോയി. അവൾ പോകുന്ന കണ്ടു അമ്മയും ചേട്ടത്തിയും നോക്കി നിന്നു.. എന്നിട്ട് എന്നോട് കാര്യം തിരക്കി….

Updated: April 21, 2022 — 9:31 pm

10 Comments

  1. ജിത്ത്

    കഥ ഒപ്പിക്കാം.
    നായകന് നായികയെ ഒഴിവാക്കാനുള്ള കാരണം അത്രകണ്ടു എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞില്ല

  2. Kichu enthina gokulinod paka kuttykalam muthalulla friendalle dhanyude video edukan mathram any reson
    (Kichu? manasilayila)

  3. അടിപൊളി ???❤

  4. Appo Rajeev ഏട്ടൻ കള്ള പേരിൽ നടക്കുവർന്നല്ലേ ഇത്രേം കാലം ?.

    1. മനസ്സിലായില്ല

      1. മനസ്സിലായില്ല മുഖ ചായ മാറ്റാം 1 2 3 ? ??

  5. മണവാളൻ

    1st

    എങ്കേ പാതാലും നീങ്കളാ തലൈവരേ…?

    അടുത്ത കഥ വേഗം സെറ്റ് ആക്കിക്കോ.

    1. Set ആക്കുന്നുണ്ട്…. ഉടനെ വരും.. സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️?

      1. ????അടുത്ത storyikayu വെയ്റ്റിംഗ്

Comments are closed.