രമിത 5⚡️??(climax ) 124

പെട്ടന്ന് അവൾ ഞെട്ടി ഒന്നു തിരിഞ്ഞു നോക്കി…. എന്നെ കണ്ടതും ആ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു….. അവൾ നന്നായി ഒരുങ്ങി ഒക്കെ ആണ് നിൽക്കുന്നത്.. വീട്ടിൽ നിൽക്കുമ്പോഴും ഇങ്ങനെ ആണോ നിൽക്കുന്നെ എന്ന് ഞാൻ സംശയിച്ചു… ഞാൻ അവളെ തന്നെ നോക്കി നിന്നു…. എനിക്കു കണ്ണ് മാറ്റാൻ പറ്റിയില്ല…
ഞാൻ വന്ന കാര്യം പോലും മറന്നു പോകും എന്നാ ഒരു തോന്നൽ എനിക്കു ഉണ്ടായി…
പെട്ടന്ന് ഞാൻ ചിന്തയിൽ നിന്നു തിരിച്ചു വന്നു…. അവളെ നോക്കി നിൽക്കുന്നത് കണ്ടു അവൾ എന്നെ നോക്കി ചിരിച്ചു

“മാളു നമുക്ക് ഒരു സ്ഥലം വരെ പോകണം ഒരു ആളെ കാണാൻ ഉണ്ട്…..”

ഞാൻ പറഞ്ഞ കേട്ടു അവൾ എങ്ങോട്ടാണ് എന്നാ രീതിയിൽ എന്നെ നോക്കി…

“മാളു നമുക്ക് ഒരു വക്കിലിനെ കാണാൻ പോകാം.. ഇഷ്ടം ഇല്ലാത്ത ഒരു ജീവിതം ഇനി ഞാൻ ജീവിക്കണം എന്നില്ല…. നമുക്ക് ഒരു വക്കിലിനെ കണ്ടു… ഡിവോഴ്സ് നു ഉള്ള അപേക്ഷ കൊടുക്കാം.. രണ്ടുപേർക്കും സമ്മതം ആയതു കൊണ്ട് പെട്ടന്ന് കിട്ടുകയും ചെയ്യും…”

ഞാൻ ഒറ്റ വക്കിൽ എല്ലാം പറഞ്ഞു അവളെ നോക്കി…. ചെറുപുഞ്ചിരി ഉണ്ടായിരുന്ന മുഖത്തു സങ്കടം നിറഞ്ഞു… അവളുടെ കണ്ണുകൾ കലങ്ങി.. അടുത്ത നിമിഷം ഞാൻ പ്രേതീക്ഷിക്കാത്ത ഒരു കാര്യം അവിടെ സംഭവിച്ചു…..

മാളുവിന്റെ കൈ എന്റെ വലതു കവിളിൽ പതിച്ചു… നല്ല പവർ ഉണ്ടായിരുന്നു ആ അടിക്കു…. അത് കിട്ടി ഒന്നു നിവർന്നപ്പോൾ കിട്ടി അവിടെ തന്നെ ഒന്നു കൂടെ….. എന്താണ് സംഭവിക്കുന്നെ എന്ന് എനിക്കു ഒരു പിടിയും കിട്ടിയില്ല… അടുത്ത നിമിഷം അവൾ എന്റെ രണ്ട് കോളറിലും കയറി പിടിച്ചു…… അവൾ നിന്നു കത്തുക ആയിരുന്നു… അവൾ എന്നെ അവളുടെ മുഖത്തോട് അടുപ്പിച്ചു..

“നിനക്ക് എന്നെ ഉപേക്ഷിക്കണം അല്ലേടാ…. പറയെടാ നിനക്ക് എന്നെ വേണ്ടല്ലേ… പറ നിനക്ക് എന്നെ വേണ്ടല്ലേ… പറയെടാ….”

അവൾ നിന്നു അലറുക ആയിരുന്നു…. അവളുടെ ഇങ്ങനെ ഉള്ള പ്രതികരണം ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല…..

“നിനക്ക് ഇഷ്ടമല്ല എന്ന് കരുതിയ ഇത്രയും നാൾ നിന്നെ ഞാൻ ശല്യം ചെയ്യാതെ.. നീ എന്നേലും എന്നെ തിരിച്ചു ഇഷ്ടപെടും എന്ന് കരുതി… എന്നാൽ ഇപ്പോൾ… ഇന്നലെ ചേട്ടത്തിയോട് നിനക്ക് എന്നോട് ഉള്ള ഇഷ്ടം പറഞ്ഞുന്നു വിളിച്ചു പറഞ്ഞപ്പോൾ… ഞാൻ ഒരുപാട് സന്തോഷിച്ചു… നീ ഇന്ന് ഇവിടെ വന്നപ്പോൾ നീ എന്നെ കൊണ്ട് പോകാൻ വന്നതന്ന ഞാൻ കരുതിയത്…. എന്നാൽ നീയോ…. നിനക്ക് എന്നെ ഉപേക്ഷിക്കണം അല്ലേടാ….”

അവൾ പറയുന്ന കേട്ടു ഉള്ള കിളികൾ എല്ലാം പറന്നു പോയി… എനിക്കു ഒന്നും പറയാൻ കഴിയാതെ നിന്നു.. നടക്കുന്നത് സത്യം ആണോ കള്ളം ആണോ എന്ന് എനിക്കു പിടി ഇല്ല…….. ഞാൻ ചലനം ഇല്ലാതെ നിന്നു…അടുത്ത നിമിഷം അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. അവൾ എന്നെ ശക്തിയായി കെട്ടി പിടിച്ചു….

“എനിക്കു നിന്നെ ഇഷ്ടം ആട പൊട്ടാ….. ഒരുപാട് ഇഷ്ടം.. എന്റെ ജീവനെക്കാളും ഇഷ്ടം ആണെടാ നിന്നെ എനിക്കു…..”

ഞാൻ കേട്ട കാര്യം വിശ്വസിക്കാൻ പറ്റാതെ അവളെ നോക്കി….

“അതേടാ.. നിന്നെ അന്ന് ആദ്യ ദിവസം കോളേജിൽ കണ്ട അന്ന് എന്റെ മനസ്സിൽ കയറി കൂടിയതാ… നീ…. നീ എന്റെ എന്തെല്ലാമോ ആകുക ആയിരുന്നു അന്ന് മുതൽ.. എന്നാൽ നിന്നെ കാണുമ്പോൾ എനിക്കു പേടി ആയിരുന്നു.. നിന്നോട് ഇഷ്ടം പറയാൻ… നീ എങ്ങനെ പ്രതികരിക്കും എന്നോർത്ത് എനിക്കു പേടി ആയിരുന്നു… അന്ന് വിനിത നിന്നോട് ഇഷ്ടം പറഞ്ഞപ്പോൾ അവളെ നീ തല്ലിയത് കണ്ടപ്പോൾ എനിക്കു പേടി ഇരട്ടിച്ചു… നിന്നോട് അടുത്ത് നിന്റെ മനസ്സറിയാൻ ആണ് ഞാൻ നിന്റെ ഫ്രണ്ട് പോലും ആയതു.. എന്നാൽ നീ എന്നോട് അങ്ങനെ ഒന്നും പെരുമാറാത്തത് കൊണ്ട് എന്റെ ഇഷ്ടം ഞാൻ ഉള്ളിൽ കുഴിച്ചു മൂടി… എന്നാലും നിന്നോട് ഉള്ള ഇഷ്ടം കുറഞ്ഞില്ല……. നിന്നോട് സംസാരിക്കുമ്പോഴും നിന്നെ കാണുമ്പോഴും എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഫീലിംഗ് ആണ് ഉണ്ടായതു…”

അവൾ ഒന്നു പറഞ്ഞു നിർത്തി എന്നെ നോക്കി…

“അന്ന് അങ്ങനെ ഒരു സംഭവത്തിലൂടെ നിന്റെ ഭാര്യ ആയപ്പോൾ എനിക്ക് ചെറിയ വിഷമം ഉണ്ടായിരുന്ന.. അത് മറ്റുള്ളവർ എന്ത് കരുതും എന്ന് ഓർത്താണ്… എന്നാൽ നിന്റെ ഭാര്യ ആയതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു… നിന്നോട് അടുക്കുവാനായി ഞാൻ ശ്രെമിക്കും ആയിരുന്നു… എന്നാൽ ആ പ്രേശ്നത്തിൽ നീ ഒളിച്ചോടിയപ്പോൾ എനിക്കു വളരെ വിഷമം ആയി… എന്നാൽ നനിന്നെ ഒരിക്കലും ഞാൻ കുറ്റം പറഞ്ഞില്ല.. നിന്റെ ഭാര്യ ആയതിൽ ഞാൻ ആ വീട്ടിൽ എനിക്കു ഒരു പാട് സന്തോഷം ഉണ്ടായി……. നീ എന്നേലും തിരിച്ചു വരും അന്ന് നിന്നോട് എന്റെ ഇഷ്ടം പറയണം എന്ന് ഞാൻ കരുതിയത്…
എന്നാൽ 3 വർഷം കഴിഞ്ഞു നീ വന്നപ്പോഴും നിനക്ക് എന്നോടുള്ള ദേഷ്യം കണ്ടു ഞാൻ പേടിച്ചു… നിനക്ക് എന്നോട് വെറുപ്പാകും എന്ന് കരുതി… ഞാൻ പിന്നെയും എന്റെ ഇഷ്ടങ്ങൾ ഒളിപ്പിച്ചു…. നിനക്ക് എന്നേലും എന്നെ മനസ്സിലാകും എന്ന് ഞാൻ കരുതി… എന്നാൽ…………
എന്നെ വിട്ടു പോകല്ലേടാ എനിക്കു നീ ഇല്ലാതെ പറ്റില്ല…. നിന്നെ എനിക്കു ഒരുപാട് ഇഷ്ടം ആണെടാ.. എന്നെ ഉപേക്ഷിച്ചു പോകല്ലേ… ”

അവൾ എന്നോട് അവൾക്കു ഉള്ള ഇഷ്ടം എല്ലാം പറഞ്ഞു.. എന്നാൽ ഇതെല്ലാം കേട്ടു ഞാൻ മരവിച്ചു നിന്നു…. എന്നാൽ എനിക്ക് സന്തോഷം കൊണ്ട് മരിച്ചുപോകുമോ എന്നാ അവസ്ഥ ഉണ്ടായി…. ഞാൻ ഒരുപാട് നാൾ ആയി കേൾക്കാൻ കാത്തിരുന്ന വാക്ക് കേട്ടൂ… അതെ അവൾക്കും എന്നെ ഇഷ്ടം ആണ്.. എന്റെ മനസ്സിൽ തോന്നിയത് എല്ലാം വെറും വെറും മിദ്യ ആയി… ഇവൾ ആണ് സത്യം.. ഇവൾക്ക് എന്നോട് ഉള്ള സ്നേഹം ആണ് സത്യം.. ഇനി ഇവളെ ആർക്കും വിട്ടു കൊടുക്കില്ല…

“എന്നോട് ഷെമിക്കു മാളു…. എനിക്കും നിന്നെ ഒരു പാട് ഇഷ്ടം ആണ്… നിന്നെ അന്ന് കണ്ട നാൾ മുതൽ എന്റെ മനസ്സിൽ കയറികൂടിയതാ.. എന്നാൽ എന്റെ മനസ്സിലെ വേണ്ടാത്ത ചിന്തകൾ ആണ്.. എന്നെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചത്…… എന്നോട് ഷെമിക്കു…………… ഞാൻ നിന്നെ ആർക്കും വിട്ടു കൊടുക്കില്ല… എനിക്കു വേണം എന്റെ മാളുവിനെ “

Updated: April 21, 2022 — 9:31 pm

10 Comments

  1. ജിത്ത്

    കഥ ഒപ്പിക്കാം.
    നായകന് നായികയെ ഒഴിവാക്കാനുള്ള കാരണം അത്രകണ്ടു എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞില്ല

  2. Kichu enthina gokulinod paka kuttykalam muthalulla friendalle dhanyude video edukan mathram any reson
    (Kichu? manasilayila)

  3. അടിപൊളി ???❤

  4. Appo Rajeev ഏട്ടൻ കള്ള പേരിൽ നടക്കുവർന്നല്ലേ ഇത്രേം കാലം ?.

    1. മനസ്സിലായില്ല

      1. മനസ്സിലായില്ല മുഖ ചായ മാറ്റാം 1 2 3 ? ??

  5. മണവാളൻ

    1st

    എങ്കേ പാതാലും നീങ്കളാ തലൈവരേ…?

    അടുത്ത കഥ വേഗം സെറ്റ് ആക്കിക്കോ.

    1. Set ആക്കുന്നുണ്ട്…. ഉടനെ വരും.. സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️?

      1. ????അടുത്ത storyikayu വെയ്റ്റിംഗ്

Comments are closed.