രമിത 5⚡️??(climax ) 124

ഞങ്ങൾ റൂമിൽ എത്തി അവൾക്കും എനിക്കും രാത്രി ഇടാൻ ഉള്ള ഡ്രസ്സ്‌ ഞാൻ വാങ്ങി കൊടുത്തോട്ടു ഞാൻ പുറത്തു പോയി ഫുഡ്‌ വാങ്ങി…
റൂമിൽ എത്തിയപ്പോൾ അവൾ ബെഡിൽ കിടന്നു.. നല്ല ക്ഷീണം അവൾക്കു ഉണ്ടായിരുന്നു…… ഞാൻ ആഹാരം കഴിക്കാൻ അവളെ വിളിച്ചു എങ്കിലും അവൾ  എണീറ്റില്ല..

ഒന്നുരണ്ടു വട്ടം വിളിച്ചിട്ടും എനിക്കതോണ്ട് ഞാൻ പിന്നെ വിളിക്കാനും നിന്നില്ല…
ഞാൻ ചേട്ടനെ വിളിച്ചു നാളെ വരു എന്നാ കാര്യം പറഞ്ഞു….. ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഞാനും വന്നു കിടന്നു… എന്നാൽ എന്നിലെ കുറ്റബോധം കാരണം എനിക്കു ഉറങ്ങാൻ സാധിച്ചില്ല…. ഞാൻ തലയണയിൽ മുഖം പുഴ്ത്തി കിടന്നു.. എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എന്റെ മനസ്സു മുഴുവൻ കുറ്റബോധം നിറഞ്ഞിരുന്നു….. എന്നാൽ ഇത് ചെയ്തവനോടുള്ള അടങ്ങാത്ത പകയും….. ഇതെല്ലാം ആലോചിച്ചു ഞാൻ എപ്പോഴാ ഉറങ്ങി പോയി…………….

>>>>>>>>>>>>>>>>>>>>>>>>>>>>>>>

ഞങ്ങൾ രാവിലെ തന്നെ തിരിച്ചു വീട്ടിലേക്കു ഉച്ചയോടു അടുത്ത് ഞങ്ങൾ വീട്ടിൽ എത്തി… വരുന്ന വഴിയിലും അവൾ ഒന്നും തന്നെ മിണ്ടാൻ  കൂട്ടായാക്കിയില്ല എന്നെ ഒന്ന്  നോക്കുക പോലും ചെയ്യാതെ അവൾ  പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു…. എനിക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല…..
ഇന്നലെ വിനിതയിൽ നിന്നു എല്ലാം കേട്ടപ്പോൾ  അവളുടെ മനസ്സിൽ അവളുടെ ജീവിതം തകർക്കാൻ കാരണം ഞാൻ ആണെന്ന് അവൾ ഉറപ്പിച്ചു കാണാം…. അവൾക്കു എന്നോട് വെറുപ്പാണ് എന്ന് ഞാൻ നിഴ്ചയിച്ചു….

വീട്ടിൽ എത്തിയത് ഒന്നും പറയാതെ തന്നെ അവൾ അഗത്തു കയറി പോയി… അമ്മ ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല… അവൾ വിഷമിച്ചു പോകുന്ന കണ്ടു അമ്മ എന്നോട് കാര്യം തിരക്കി..
ഞാൻ അറിഞ്ഞ കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു.. എല്ലാം കേട്ടു കഴിയുമ്പോൾ അമ്മ എന്നെ കുറ്റപെടുത്തും എന്നാണ് ഞാൻ കരുതിയത് എന്നാൽ

“മോനെ ഇപ്പോൾ നീ അറിയാതെ ആണേലും നിന്റെ പ്രവർത്തികൾ കൊണ്ടാണ്  അവൾക്കു ഈ ഗതി വന്നത്…. എന്റെ മോൻ കാരണം ഒരിക്കലും ഒരു പെൺകുട്ടിയുടെ ജീവിതം നശിക്കാൻ പാടില്ല…. മോൻ ഇതിന്റ പിന്നിൽ ഉള്ള ആളെ കണ്ടെത്തി  ആ കുട്ടിയുടെ വീട്ടിൽ കൊണ്ട് പോയി സത്യം പറയിക്കണം…..  അവളെ ഒരിക്കലും ഒരു മോശപ്പെട്ട കുട്ടി ആയി ആരും കാണാൻ പാടില്ല.. മോനെ അമ്മക്ക് വേണ്ടി ഇത് ചെയ്യണം…”

“ഞാൻ ചെയ്യും അമ്മേ…. അവളെ ഇനി ഒരിക്കലും ഒന്നിന്റെ പേരിലും കരയാൻ സമ്മതിക്കില്ല… അവൾക്കു എന്താണോ ആഗ്രഹം ഏത് പോലെ ചെയ്‌ക്കും ഞാൻ “

ഞാൻ അതും പറഞ്ഞു പുറത്തോട്ടു പോയി….. ഇന്നലെ കിരണിനെ വിളിച്ചിട്ട് കിട്ടാത്തോണ്ട് ഞാൻ അവനെ വിളിച്ചു.. അവനോട് നടന്ന കാര്യം എല്ലാം പറഞ്ഞു.. ഹോട്ടലിൽ പോയി അന്നെഷിക്കുന്ന കാര്യം പറഞ്ഞു… അത് അവൻ  ഇല്ലാതെ പറ്റത്തില്ല… പോലീസ് ചോദിച്ചാൽ മാത്രമേ അവർ ഡീറ്റൈൽ തരുക ഒള്ളു…

എന്നാൽ അവൻ ഇന്ന് സ്ഥലത്തില്ല നാളെ  രാവിലെ അവൻ എത്തും എന്നാണ് പറഞ്ഞത്… അവൻ വന്നിട്ട് നാളെ പോയി അന്നെഷിക്കാം എന്ന് അവൻ പറഞ്ഞു….

അങ്ങനെ സംസാരം എല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ പോയി… വൈകുന്നേരം ചേട്ടനോടും ചേട്ടത്തിയോടും എല്ലാം  കാര്യം പറഞ്ഞു.. അവർ പ്രേതെകിച്ചു ഒന്നും പറഞ്ഞില്ല അമ്മ പറഞ്ഞത് തന്നെ ആണ് അവർക്കും പറയാൻ ഉള്ളത്….
എനിക്കു ഇപ്പോൾ ആ ഒരു ലക്ഷ്യം മാത്രം ആണ് ഉണ്ടായിരുന്നതു…. രാത്രി അത്താഴം കഴിക്കാൻ പോലും കഴിഞ്ഞില്ല… ഒറ്റ ലക്ഷ്യം മാത്രം…. നാളെ എങ്ങനെ എങ്കിലും ആയാൽ മതി എന്ന് ആയിരുന്നു എന്റെ ഉള്ളിൽ…

എന്റെ ഉള്ളിൽ ഞാൻ കുഴിച്ചു മൂടിയ  ദേഷ്യത്തെ എല്ലാം നാളെ  പുറത്തു വിടാൻ ഉള്ള സമയം ആയിരുന്നു…

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ഞാനും കിരണും രാവിലെ തന്നെ ഹോട്ടൽ രാജധാനി യിൽ എത്തി…..  റിസപ്ഷൻ നോക്കി ഞങ്ങൾ പൊക്കൊണ്ടിരുന്നു.. അവൻ പോലീസ് യൂണിഫോം അല്ലാതെ സാധാ വേഷത്തിൽ ആയിരുന്നു.. ഞങ്ങൾ നേരെ റിസപ്ഷൻ നിൽ ചെന്ന് കാര്യം പറഞ്ഞു… ആദ്യം അവർ കുറെ ഉടക്ക് പറഞ്ഞു എങ്കിലും അവസാനം പോലീസ് ആണെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു…

എന്നാൽ 3 വർഷം മുൻപ് ഉള്ളത് ആയതു കൊണ്ട്   മാനേജർ കേബിനിൽ ഉള്ള ഹാർഡ് ഡിസ്ക്കിൽ ആണ് ഉള്ളതെന്നു  പറഞ്ഞു അവർ ഞങ്ങളെ മാനേജർ കേബിനിൽ കൊണ്ട് പോയി…

Updated: April 21, 2022 — 9:31 pm

10 Comments

  1. ജിത്ത്

    കഥ ഒപ്പിക്കാം.
    നായകന് നായികയെ ഒഴിവാക്കാനുള്ള കാരണം അത്രകണ്ടു എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞില്ല

  2. Kichu enthina gokulinod paka kuttykalam muthalulla friendalle dhanyude video edukan mathram any reson
    (Kichu? manasilayila)

  3. അടിപൊളി ???❤

  4. Appo Rajeev ഏട്ടൻ കള്ള പേരിൽ നടക്കുവർന്നല്ലേ ഇത്രേം കാലം ?.

    1. മനസ്സിലായില്ല

      1. മനസ്സിലായില്ല മുഖ ചായ മാറ്റാം 1 2 3 ? ??

  5. മണവാളൻ

    1st

    എങ്കേ പാതാലും നീങ്കളാ തലൈവരേ…?

    അടുത്ത കഥ വേഗം സെറ്റ് ആക്കിക്കോ.

    1. Set ആക്കുന്നുണ്ട്…. ഉടനെ വരും.. സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️?

      1. ????അടുത്ത storyikayu വെയ്റ്റിംഗ്

Comments are closed.