രമിത 5⚡️??(climax ) 124

എന്നാൽ ഞാൻ മൃഗത്തെ പോലെ ആണ് പെരുമാറിയത്….. ഞാൻ അവനെ അടിക്കാൻ ഒരുങ്ങിയതും കിരൺ എന്നെ താടയാൻ നോക്കി എന്നാൽ ഞാൻ അവനെ തള്ളി മാറ്റി അവനെ പിടിച്ചു ചുമരിൽ ഇടിച്ചു… അവന്റെ ദേഹം മുഴുവൻ ചോര ആയി…. ഞാൻ അവനെ അടിക്കാൻ കൈ ഓങ്ങിയതും ചേട്ടൻ വാന്നു എന്നെ പിടിച്ചു മാറ്റി….. ചേട്ടൻ എന്നെ അവനിൽ നിന്നും ദൂരേക്ക് കൊണ്ട് പോയി… ഞാൻ അപ്പോഴും അവനെ അടിക്കാൻ ആയി മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു..

ഇതെല്ലാം കണ്ടു നിന്ന അവന്റ അമ്മ നിസ്സഹായ ആയി കരയുക ആയിരുന്നു.. എന്നാൽ അവന്റെ അച്ഛൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു… എന്നാൽ കിരൺ പോയി അവനെ പിടിച്ചു നിർത്തി… അവന്റ കാരണത് ഒന്ന് കൊടുത്തു…

“ഡാ ഞങ്ങക്ക് വന്ന കാര്യം എന്താണെന്നു നിനക്ക് മനസ്സിലായി കാണുമല്ലോ……. നീ നല്ല കുട്ടിയായി എല്ലാം പറ…. ഇല്ലേൽ നീ വിവരം അറിയും… ഞാൻ സ്റ്റേഷനിൽ കൊണ്ട് പോയാൽ ഇങ്ങനെ ആയിരിക്കില്ല…”

കിരൺ തന്റെ പോലീസ് ഭാഷയിൽ അവനോട് പറഞ്ഞു.. ഞാൻ അപ്പോഴേക്കും ഒന്ന് മായപ്പെട്ടിരുന്നു… അവനു മറ്റു വഴികൾ ഇല്ലാതെ എല്ലാം പറയാൻ തുടങ്ങി….

അവൻ എന്നെയും മാളൂനെയും ട്രാപ് ചെയ്ത കഥ എല്ലാരോടും പറഞ്ഞു…. അവന്റെ അമ്മയും അച്ഛനും ഇതെല്ലാം കേട്ടു തലകുനിച്ചു നിന്നു… അവൻ എല്ലാം പറഞ്ഞു കഴിഞ്ഞതും അവന്റ അമ്മ അവന്റ കാരണത് നോക്കി ഒരണ്ണം കൊടുത്തു……

 

” എന്തിനാടാ നശിച്ചവനെ എന്റെ വയറ്റിൽ പിറന്നത്…. നിന്റെ ഉള്ളിൽ ഇത്രയും വിഷം ഉണ്ടായിരുന്നോ…. എന്തിനാടാ ഇങ്ങനെ ജീവിക്കുന്നേ…. എങ്ങോട്ടേലും പോയി ചത്തു കൂടെ? ”

അമ്മ കരഞ്ഞു തളർന്നു വീഴാൻ പോയി ഉടനെ ഞാൻ അമ്മയെ പോയി പിടിച്ചു നിർത്തി… അമ്മ എന്റെ ഞെഞ്ചിൽ കിടന്നു കരഞ്ഞു.. ഞാൻ അവരെ ചേർത്ത് പിടിച്ചു……. ഒരു കാലത്ത് സ്വന്തം അമ്മയെ പോലെ കണ്ടതല്ലേ… എനിക്കു ആ കരച്ചിലിന് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല…
അവന്റ അച്ഛൻ ഒന്നും ചെയ്യാൻ പറ്റാതെ അവിടെ വിഷമിച്ചു നിന്നു… ഞാൻ അമ്മയെ അച്ഛന്റെ കയ്യിൽ ഏല്പിച്ചു… അപ്പോഴേക്കും മാളുവിന്റ മുഖം ആണ് എന്റെ മനസ്സിൽ വന്നതു…. അവളുടെ വീട്ടുകാരെ ഇന്ന് തന്നെ സത്യം ബോധിപ്പിക്കാം എന്ന് എനിക്കു ഉണ്ടായിരുന്നു… ഞാൻ നേരെ കിച്ചുവിന്റ അടുത്തേക്കേക്ക് പോയി…ഞാൻ വരുന്ന കണ്ടു അവന്റ കണ്ണിൽ പേടി വന്നു….

ഞാൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി… ശരീരത്തിൽ ഗ്ലാസ്‌ കൊണ്ട് മുറിഞ്ഞതിൽ നിന്നു അവന്റ ശരീരത്തു ചോര ഉണ്ടായിരുന്നു……. ഞാൻ അവനെ എഴുന്നേൽപ്പിച്ച കണ്ടു ചേട്ടൻ എന്റെ അടുത്ത്ക്കു വന്നു… ഞാൻ ഇനിയും അവനെ അടിക്കാൻ പോകുന്നു എന്നാണ് ചേട്ടൻ കരുതിയത്……

“ഡാ നീ കാരണം എന്റെ ഒപ്പം ചതിയിൽ പെട്ട ഒരു പാവം പെൺകുട്ടിയുണ്ട്… അവൾ ഇപ്പോൾ വീട്ടുകാർക്ക് മുന്നിൽ മോശക്കാരി ആണ്….. അത് കൊണ്ട് അവളുടെ വീട്ടുകാരുടെ അടുത്ത് നീ തന്നെ എല്ലാ സത്യവും പറയണം… ”

ഞാൻ അവനോടു പറഞ്ഞു…. എന്നിട്ട് ഞാൻ അവന്റ അമ്മയെ നോക്കി പറഞ്ഞു…

“അമ്മേ ഞാൻ ഇവനെ കൊണ്ട് പോവുക ആണ്… ഇനി ഞാൻ ഇവനെ തല്ലില്ല…. പക്ഷെ ഇവൻ തന്നെ എല്ലാം അവളുടെ വീട്ടിൽ പറയണം…..”

ഞാൻ പറഞ്ഞപ്പോൾ അമ്മയ്ക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു… അമ്മ എന്നെ നോക്കി സമ്മതം എന്നാ രീതിയിൽ നിന്നു…
പിന്നെ അവനെയും കൊണ്ട് പുറത്തു ഇറങ്ങി വണ്ടിയിൽ കയറി… ചേട്ടനോട് വരണ്ടാന്നു പറഞ്ഞു വീട്ടിലേക്കു വിട്ടു… ഞാൻ ഇനി ഒന്നും ചെയ്യില്ല എന്നാ ഉറപ്പു കൊടുത്തപ്പോൾ ചേട്ടൻ വീട്ടിലേക്കു പോയി.. ഞാനും കിരണും കാറിന്റെ മുന്നിൽ കയറി.. കിച്ചനെ പിന്നിലും ഇരുത്തി.. ഞങ്ങൾ അവളുടെ നാട്ടിലേക്കു യാത്ര ആയി….. കിരൺ ആണ് വണ്ടി ഒട്ടിച്ചിരുന്നത് പോകുന്ന വഴി എല്ലാം എല്ലാരും നിശബ്ധം ആയിരുന്നു….

Updated: April 21, 2022 — 9:31 pm

10 Comments

  1. ജിത്ത്

    കഥ ഒപ്പിക്കാം.
    നായകന് നായികയെ ഒഴിവാക്കാനുള്ള കാരണം അത്രകണ്ടു എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞില്ല

  2. Kichu enthina gokulinod paka kuttykalam muthalulla friendalle dhanyude video edukan mathram any reson
    (Kichu? manasilayila)

  3. അടിപൊളി ???❤

  4. Appo Rajeev ഏട്ടൻ കള്ള പേരിൽ നടക്കുവർന്നല്ലേ ഇത്രേം കാലം ?.

    1. മനസ്സിലായില്ല

      1. മനസ്സിലായില്ല മുഖ ചായ മാറ്റാം 1 2 3 ? ??

  5. മണവാളൻ

    1st

    എങ്കേ പാതാലും നീങ്കളാ തലൈവരേ…?

    അടുത്ത കഥ വേഗം സെറ്റ് ആക്കിക്കോ.

    1. Set ആക്കുന്നുണ്ട്…. ഉടനെ വരും.. സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️?

      1. ????അടുത്ത storyikayu വെയ്റ്റിംഗ്

Comments are closed.