രമിത 5⚡️??(climax ) 125

“സർ ഈ  ഡിസ്ക്കിൽ എല്ലാം  ഉണ്ടാവും സർ… സാർ പറഞ്ഞ ഡേറ്റ് ഇല്ല റൂം നമ്പർ 411″ എന്നതിൽ  ഒരു കിഷോർ വാസുദേവ് ആണ് എടുത്തിട്ടുള്ളതു…. ഫോൺ 980****+++”

എന്നാൽ അവർ ആ പേര് പറഞ്ഞതും എന്റെ ഞെഞ്ചിൽ ഒരു കുത്തു കൊണ്ട അവസ്ഥ ആയിരുന്നു… ഞാൻ പതുക്കെ പിന്നോട്ട് പോയി ചുമരിൽ തട്ടി നിന്നു…. ഞാൻ ആ പേര് പറഞ്ഞു

“കിഷോർ വാസുദേവ്…….. കിച്ചു…….”

എന്റെ കണ്ണുകൾ ചുവന്നു…. കോപവും പകയും ഇരച്ചു കയറി….. എന്റെ മുഖം മാറിയതും ഞാൻ കിച്ചു എന്ന് പറഞ്ഞതും എല്ലാം കിരൺ കേട്ടു  അവൻ എന്നെ തന്നെ നോക്കി

“ഡാ ആരാടാ ഈ  കിച്ചു?

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

5  വർഷം മുൻപ് ഞാൻ ഡിഗ്രി ചെയ്യുന്ന കാലം….. കോളേജ് ഇൽ എനിക്കു അങ്ങനെ വലിയ കൂട്ടുകാർ ഒന്നും ഇല്ലായിരുന്നു ഉണ്ടായിരുന്നത് എന്റെ 5ആം ക്ലാസ്സ്‌ മുതൽ കൂടെ തന്നെ ഉള്ള കിച്ചു ആയിരുന്നു… അവൻ എന്റെ കൂടപ്പിറപ്പ് പോലെ ആയിരുന്നു… ഞങ്ങളുടെ രണ്ടു വീടുകളിലും ഞങ്ങൾക്ക് എല്ലാ വിധ സ്വാതന്ത്ര്യവും  ഉണ്ടായിരുന്നു… കിച്ചുവുന്റെ വീട്ടിൽ അവനെ കൂടാതെ അനിയത്തിയും അമ്മയും ആണ് ഉണ്ടായിരുന്നതു… അച്ഛൻ ഗൾഫിൽ ആയിരുന്നു…

അവന്റെ അമ്മയ്ക്ക് ഞാനും എന്റെ അമ്മയ്ക്ക് അവനും സ്വന്തം മോനെ പോലെ തന്നെ ആയിരുന്നു… ഞങ്ങൾ 5ആം ക്ലാസ്സ്‌ മുതൽ എല്ലാ കാര്യത്തിനും ഒന്നിച്ചായിരുന്നു… എന്റെ കൂടെ എല്ലാ കുരുത്തക്കേടിനും തല്ലുണ്ടാക്കാനും അവൻ ഉണ്ടായിരുന്നു… ഞങ്ങൾ അങ്ങനെ കോളേജിലും ഒന്നിച്ചു തന്നെ ചേർന്ന്… ഞങ്ങൾ അവിടെയും ഓരോ പ്രേശ്നങ്ങളും ആയിരുന്നു മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു….

കിച്ചുവിന് എന്റെ അമ്മാവന്റെ മോൾ മീനാക്ഷി യെ ഇഷ്ടം ആയിരുന്നു… അവൾക്കും… കിച്ചു എന്റെ ഉറ്റ നന്പൻ ആയതു കൊണ്ട് എനിക്കും അതിൽ എതിർപ്പ് ഒന്നും ഇല്ലായിരുന്നു… അങ്ങനെ അവർ പ്രേമിക്കുമ്പോൾ  ഞാൻ അവരെ എല്ലാ രീതിയിലും സപ്പോർട്ട് ചെയ്തു മുന്നോട്ട് പോയി….

എനിക്കു പണ്ടേ പ്രേമത്തിൽ ഒന്നും താല്പര്യം ഇല്ലായിരുന്നു … ഞാൻ കോളേജ് ഇൽ കലിപ്പാൻ ആയി തന്നെ അങ്ങനെ നടന്നു… കൂടെ അവനും…

എന്റെ കൂടെ എപ്പോഴും കിച്ചു ആയിരുന്നു കൂട്ട്….. അങ്ങനെ ഞങളുടെ കോളേജ് ലൈഫ് തകർത്തു പോയി കൊണ്ടിരുന്നു….
…. ഒരു ദിവസ്സം ഞാനും അവനും ക്യാന്റീനിൽ    ഇരിക്കുമ്പോൾ ഞങ്ങളുടെ ക്ലാസ്സിലെ ധന്യ അങ്ങോട്ട്‌ വന്നു.. ക്ലാസ്സിലെ ഏറ്റവും ഗ്ലാമർ ഉള്ള കൊച്ചു ഇവൾ ആയിരുന്നു.. കോളേജിലെ മിക്ക പയ്യന്മാരും ഇവൾടെ പുറകെ ആയിരുന്നു…
ക്ലാസ്സിൽ  ആണ് ഉള്ളത് എങ്കിലും ഞാൻ അവളോട്  വളരെ കുറച്ചു തവണ മാത്രമേ സംസാരിച്ചിട്ടുള്ളു……

ക്യാന്റീനിൽ  കയറിയ അവൾ ഞങ്ങളുടെ അടുത്ത് കസ്സേരയിൽ വന്നിരുന്നു…

“ഹായ് കിഷോർ……. ഹായ് ഗോകുൽ “

അവൾ  ഞങ്ങളോട് ഹായ് പറഞ്ഞു എങ്കിലും ഞാൻ അവളോട്‌ ചിരിച്ചു കാണിക്കുക മാത്രം ചെയ്തു… എന്നാൽ കിച്ചു അവളോട്‌ എന്തൊക്കയോ സംസാരിച്ചു കൊണ്ടിരുന്നു… ഞാൻ അവിടെ തന്നെ ചുമ്മാ ഇരുന്നു.. അവൾ ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കുണ്ട് ഞാൻ കൂടുതൽ മൈൻഡ് ചെയ്യാൻ പോയില്ല…

“എന്താ ഗോകുൽ… എന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നെ… ഞാൻ നിങ്ങളുടെ ഇടയ്ക്കു വന്നത് ഇഷ്ടപെട്ടില്ലേ “

ഞാൻ മൈൻഡ് ചെയ്യാത്ത കണ്ടു അവൾ ചോദിച്ചു..

Updated: April 21, 2022 — 9:31 pm

10 Comments

  1. ജിത്ത്

    കഥ ഒപ്പിക്കാം.
    നായകന് നായികയെ ഒഴിവാക്കാനുള്ള കാരണം അത്രകണ്ടു എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞില്ല

  2. Kichu enthina gokulinod paka kuttykalam muthalulla friendalle dhanyude video edukan mathram any reson
    (Kichu? manasilayila)

  3. അടിപൊളി ???❤

  4. Appo Rajeev ഏട്ടൻ കള്ള പേരിൽ നടക്കുവർന്നല്ലേ ഇത്രേം കാലം ?.

    1. മനസ്സിലായില്ല

      1. മനസ്സിലായില്ല മുഖ ചായ മാറ്റാം 1 2 3 ? ??

  5. മണവാളൻ

    1st

    എങ്കേ പാതാലും നീങ്കളാ തലൈവരേ…?

    അടുത്ത കഥ വേഗം സെറ്റ് ആക്കിക്കോ.

    1. Set ആക്കുന്നുണ്ട്…. ഉടനെ വരും.. സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️?

      1. ????അടുത്ത storyikayu വെയ്റ്റിംഗ്

Comments are closed.