ഇനി മുതൽ എന്നെ, ഞാൻ തന്നെ സ്വയം നയിക്കും… എന്റെ ശത്രു ഒഷേദ്രസിനെ നശിപ്പിക്കൂക എന്നതാണ് എന്റെ പ്രധാന ദൗത്യം. ഇനി ഒരിക്കലും ഞാൻ ആരുടെയും അടിമയായി കഴിയില്ല… ആരുടെയും നിയന്ത്രണത്തിലും ഞാൻ കഴിയില്ല….’ ഞാൻ ദൃഢമായി പറഞ്ഞു.
‘അതിനുശേഷം എന്താണ്, ഫ്രൻഷെർ…?’ എന്റെ ഉപബോധ മനസ് ദേഷ്യത്തില്‍ ചോദിച്ചു. ‘നീ ഒഷേദ്രസിനെ നശിപ്പിച്ച അടുത്ത നിമിഷം തന്നെ അവ്യവസ്ഥ-ശക്തി നിന്റെ ആത്മാവിനെ നശിപ്പിച്ച് നിന്റെ ശക്തിയെ അത് സ്വന്തമാക്കും. പിന്നീട് സംഭവിക്കാന്‍ പോകുന്നത് എന്തായിരിക്കുമെന്ന് നിനക്കും അറിയാം.
അത് ഞങ്ങൾ അനുവദിക്കില്ല. അതുകൊണ്ട് നിന്നെയും നിന്റെ ആത്മാവിനേയും ഞങ്ങൾ ബന്ധനത്തില്‍ ആക്കും…. അവ്യവസ്ഥ-ശക്തിയെ ഞങ്ങൾ ഒഷേദ്രസിന്റെ സഹായത്തോടെ നശിപ്പിക്കും. അതിനുശേഷം ഒഷേദ്രസിന്റെ അടിമയായിട്ട് ആണെങ്കിലും ഈ പ്രപഞ്ചവും സൃഷ്ടികളും എല്ലാം നിലനില്ക്കും…. പിന്നീട് നിന്റെ കാര്യം ഒഷേദ്രസ് തീരുമാനിക്കും.’
അതുകേട്ട് ഞാൻ ദേഷ്യത്തില്‍ വിറച്ചു…
“ഈ നിമിഷം മുതല്‍ ഞാനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളേയും ഞാൻ സ്വയം തീരുമാനിക്കും… എന്റെ സ്വാതന്ത്ര്യത്തെ എന്നില്‍നിന്നും പിടിച്ചുപറിക്കാൻ ശ്രമിക്കുന്ന എല്ലാവരെയും ഞാൻ നശിപ്പിക്കും…. ഈ പ്രപഞ്ചത്തിലെ എല്ലാ ശക്തികളേയും നശിപ്പിക്കേണ്ടി വന്നാല്‍ പോലും മടി കൂടാതെ അതു ഞാൻ ചെയ്യും….” ഞാൻ അലറി വിളിച്ചു.
“ഹ.. ഹാ.. ഹാ…..”
പെട്ടന്നു അവ്യവസ്ഥ-ശക്തിയുടെ ചിരി അവിടമാകെ മുഴങ്ങി.
ഞാൻ കോപത്തോടെ ചുറ്റിലും നോക്കി.
“അത് തന്നെയാണ് ശരി, ഫ്രൻഷെർ… പ്രപഞ്ചത്തിലെ എല്ലാ ശക്തികളേയും നി നശിപ്പിക്കുക തന്നെ ചെയ്യണം…. എല്ലാറ്റിനെയും നശിപ്പിച്ചാൽ നിന്നെ ഞാൻ സ്വതന്ത്രനാക്കാം, ഫ്രൻഷെർ. എന്നില്‍ നി ബന്ധിപ്പിച്ച നിന്റെ ആത്മാവിനെയും ഞാൻ സ്വതന്ത്രമാക്കാം… നിന്റെ ആത്മാവിനെ ഞാൻ നശിപ്പിക്കുകയുമില്ല… ഞാൻ വാഗ്ദാനം ചെയ്യുന്നു. പക്ഷേ ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവികളേയും നി നശിപ്പിക്കണം… ഒഷേദ്രസിനെ നി നശിപ്പിക്കണം…. അത്രയും മാത്രം നി ചെയ്താല്‍ മതി.” അവ്യവസ്ഥ-ശക്തി ആദ്യമായി വാത്സല്യത്തോടെ എന്നോട് സംസാരിച്ചു.
ഒരു നിമിഷം ഞാൻ ആലോചിച്ചു നിന്നു. അടുത്ത നിമിഷം എന്റെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു.
“ഇപ്പോഴാണ് നീയെന്റെ യഥാര്‍ത്ഥ പുത്രന് ആയത്, ഫ്രൻഷെർ. ഇപ്പോഴാണ് നിന്റെ യഥാര്‍ത്ഥ നിയോഗം നി മനസ്സിലാക്കിയത്. നിന്റെ നിയോഗത്തെ നി പൂര്‍ത്തീകരിക്കുക… എന്നാൽ നിന്റെ സ്വാതന്ത്ര്യം ഞാൻ നിനക്ക് നല്‍കാം….”
അവ്യവസ്ഥ-ശക്തിയുടെ ശബ്ദം ഇടി പോലെ മുഴങ്ങി.
“എന്റെ സ്വാതന്ത്ര്യം — അതാണ് എനിക്ക് പ്രധാനം….”
ഞാൻ അട്ടഹസിച്ചു.
(തുടരും……)
അടുത്ത പാര്‍ട്ടിൽ പോകാൻ താഴേ ക്ലിക്ക് ചെയ്യുക.
മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
സ്നേഹത്തോടെ LOTH…???
വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️
Bro… Dutiyil join cheitho.. May 1 pratheekshikkamo
ചെറിയൊരു business ആണ് ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട് തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
സ്നേഹത്തോടെ Cyril ❤️❤️❤️
Thanks bro
ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട് നന്ദിയും സ്നേഹവും ???.
Oke bro etra vaykiyalum koyapalla nirthikalarudhu ketto
❤️?
Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum
അധികം വൈകില്ല bro❤️?
Othiri gap ozhivaakkaan shramichoode, Cyril?
March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
Any how take care…
നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത് അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?
? Happy Vishu ❤️
Belated വിഷു ആശംസകള്‍ ?