മാന്ത്രികലോകം 14 [Cyril] 2102

സൃഷ്ടിക്കുക എന്നതിനേക്കാള്‍ എന്നില്‍ അടിച്ചേല്പിക്കപ്പെട്ടു എന്നതാണ് സത്യം. പക്ഷെ എന്റെയും ആവശ്യം അതുതന്നെ ആയിരുന്നു. അതുകൊണ്ട് വിധി എന്നില്‍ നെയ്തു കൊണ്ടിരുന്ന നിയോഗം എന്ന ബന്ധനത്തില്‍ ഞാൻ എന്നെ തന്നെ അര്‍പ്പിച്ചു.

അവ്യവസ്ഥ-ശക്തി പണ്ടു എന്നെ സൃഷ്ടിക്കാന്‍ ഉണ്ടായ കാരണത്തെ ഞാൻ ആലോചിച്ചു നോക്കി.

അവ്യവസ്ഥ-ശക്തിയിൽ നിന്നും സൃഷ്ടിക്കപ്പെട്ട എനിക്ക് ആത്മാവ് ലഭിച്ചാല്‍….. നിഗൂഢതകളെ ഗ്രഹിച്ച് ഉന്നത തിരിച്ചറിവും അതിനൊത്ത ശക്തിയും നേടാൻ കഴിഞ്ഞാൽ….. എനിക്ക് ലഭിച്ച ആ ശക്തികളെ എല്ലാം എന്നിലുള്ള അവ്യവസ്ഥ-ശക്തിയുമായി ലയിപ്പിച്ച് പരിണാമം പ്രാപിച്ചാൽ…. എനിക്ക് നിഗൂഢ ശക്തിയേക്കാൾ ഉയരാനും, നിഗൂഢ ശക്തികളെയും പ്രപഞ്ച ശക്തികളെയും പൂര്‍ണമായി നിയന്ത്രിച്ച് അവ്യവസ്ഥ-ശക്തിയിൽ ബന്ധിപ്പിക്കാനും എനിക്ക് കഴിഞ്ഞേക്കും എന്ന കാരണം കൊണ്ടാണ് അവ്യവസ്ഥ-ശക്തി എന്നെ അതിന്റെ മാന്ത്രിക യോദ്ധാവായി – അതിന്റെ പുത്രനായി സൃഷ്ടിച്ചത് തന്നെ.

അങ്ങനെ എന്നെ സൃഷ്ടിച്ച് എന്റെ മനസ്സിനെ സ്വാധീനവും ബന്ധനവും പ്രയോഗിച്ച് എന്നില്‍ കര്‍മ്മങ്ങളേയും അവ്യവസ്ഥ-ശക്തി നിയോഗിച്ചിരുന്നു.

പക്ഷേ ആ സ്വാധീനവും ബന്ധനത്തേയും ആണ് നിഗൂഢ ശക്തികളും പ്രകൃതി ശക്തികളും കൂട്ടു ചേര്‍ന്നു പതിയെ തളർത്തി.. കുറേശ്ശെയായി നശിപ്പിച്ച്… എന്നെ അവ്യവസ്ഥ-ശക്തിയുടെ പിടിയില്‍ നിന്നും അകറ്റിയ ശേഷം എന്നെ പുതിയ വ്യക്തിയായി.. നന്മയുടെ യോദ്ധാവായി മാറ്റിയിരുന്നത്.

എന്നാൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അവ്യവസ്ഥ-ശക്തിയിൽ എന്റെ ആത്മാവിനെ ബന്ധിപ്പിച്ചതിന്‍റെ ഫലമായി അവ്യവസ്ഥ-ശക്തിയുടെ പിടിയില്‍ തന്നെ ഞാൻ പിന്നെയും അകപ്പെട്ടിരിക്കുന്നു.

പെട്ടന്ന് അവ്യവസ്ഥ ശക്തിയുടെ സാന്നിധ്യം എന്റെ മനസിനെ സ്പര്‍ശിച്ചത് ഞാൻ അറിഞ്ഞു.

ഉടനെ എന്റെ ഉപബോധ മനസില്‍ നിന്നും എന്റെ ശക്തി അവ്യവസ്ഥ-ശക്തിയുടെ മനസ്സിനെ മാന്ത്രിക സ്പര്‍ശനം ഏല്‍പ്പിക്കാതെ തന്നെ മെല്ലെ പൊതിഞ്ഞു. എന്നിട്ട് എന്റെ ഉപബോധ മനസില്‍ നിന്നും തന്നെ വളരെ കുറഞ്ഞ തോതില്‍ പരിണാമം പ്രാപിച്ച എന്റെ അവ്യവസ്ഥ-ശക്തിയിൽ നിന്നും അതിന്റെ മനസില്‍ ഞാൻ പ്രയോഗിക്കാനും തുടങ്ങി.

അവ്യവസ്ഥ-ശക്തിയുടെ സൃഷ്ടിയായ ഞാൻ മൂലം അതിനു ലഭിക്കാൻ പോകുന്ന ഉന്നതാധികാരങ്ങളെ ഓര്‍ത്തു സന്തോഷിക്കുന്നു ആത്മാവില്ലാത്ത ആ ശക്തിയുടെ മനോവിചാരം എനിക്ക് വായിക്കാൻ കഴിഞ്ഞു.

എന്റെ ബോധ മനസ്സിനെ അവ്യവസ്ഥ-ശക്തിക്ക് ഒരു പ്രയാസവും കൂടാതെ വായിക്കാന്‍ കഴിഞ്ഞെങ്കിലും എന്റെ ഉപബോധ മനസില്‍ നിന്നും അതിന്റെ മനസിലേക്ക് ഞാൻ പ്രയോഗിച്ചു കൊണ്ടിരുന്ന ശക്തിയെ അത് തിരിച്ചറിഞ്ഞില്ല എന്നത് എനിക്ക് ആശ്വാസമേകി. പക്ഷേ താമസിയാതെ അവ്യവസ്ഥ-ശക്തി എന്റെ ഈ സാഹസം അറിയുക തന്നെ ചെയ്യും. അതിൽ സംശയമില്ല.

എന്റെ ബോധ മനസ്സിനെ മാത്രം വായിക്കാൻ കഴിഞ്ഞ അവ്യവസ്ഥ-ശക്തി എന്റെ മനസ്സിൽ നിറഞ്ഞു നില്‍ക്കുന്ന ചോദ്യങ്ങളേയും വായിച്ചു. അതുപോലെ എനിക്ക് അതിനോടുള്ള പുച്ഛവും അത് മനസ്സിലാക്കി.

ഉടനെ അവ്യവസ്ഥ-ശക്തി മനുഷ്യ രൂപം പൂണ്ടു. അത് താല്‍ക്കാലികമായി സ്വീകരിച്ച ആ ശരീരത്തെ അറപ്പും വെറുപ്പോടും വീക്ഷിച്ചു.

“ബ്ഹാ… യോഗ്യതയറ്റ മനുഷ്യ മാംസം…” സ്വന്തം ശരീരം നോക്കി അത് വെറുപ്പോടെ പറഞ്ഞു.

അതേസമയം എന്റെ മനഃശക്തി ഉപയോഗിച്ച് ഞാൻ എന്റെ ഒരു അവതാറിനെ സൃഷ്ടിച്ചു.

ഉടനെ അവ്യവസ്ഥ-ശക്തിയുടെ മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെട്ടു. ചെറിയൊരു ആശ്ചര്യവും മിന്നിമറഞ്ഞു. നേരിയ ഭയവും അടങ്ങാത്ത കോപവും ആ മുഖത്ത്

72 Comments

  1. മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
    സ്നേഹത്തോടെ LOTH…???

    1. വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️

  2. മാന്ത്രികൻ

    Bro… Dutiyil join cheitho.. May 1 pratheekshikkamo

    1. ചെറിയൊരു business ആണ്‌ ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട്‌ തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
      സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
      കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

      സ്നേഹത്തോടെ Cyril ❤️❤️❤️

  3. ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
    നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
    ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട്‌ നന്ദിയും സ്നേഹവും ???.

    1. Oke bro etra vaykiyalum koyapalla nirthikalarudhu ketto

    2. Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum

      1. അധികം വൈകില്ല bro❤️?

    3. Othiri gap ozhivaakkaan shramichoode, Cyril?
      March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
      Any how take care…

      1. നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത്‌ അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?

  4. ? Happy Vishu ❤️

    1. Belated വിഷു ആശംസകള്‍ ?

Comments are closed.