മാന്ത്രികലോകം 14 [Cyril] 2102

“ഇപ്പോൾ നിനക്ക് എന്താണ് വേണ്ടത്…?” പല്ല് ഞെരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

അവ്യവസ്ഥ-ശക്തി എന്നെ കൂറ്പ്പിച്ച് നോക്കി.

“എന്നില്‍ നിന്റെ ആത്മാവിനെ നീ ബന്ധിച്ചത് കൊണ്ടും….. ഞാൻ നിന്റെ സ്രഷ്ടാവും പിതാവും എന്നു നി തിരിച്ചറിഞ്ഞ് അംഗീകരിക്കുകയും ചെയ്തത് കാരണവും, എന്റെ ശക്തിക്ക് പൂര്‍ണ സ്വാതന്ത്ര്യത്തോടെ നിന്നില്‍ പ്രവർത്തിച്ച് ആ അല്‍പ്പ ശക്തികള്‍ നിന്റെ ശക്തിയില്‍ ഏർപ്പെടുത്തയിരിക്കുന്ന എല്ലാ ശക്തി ബന്ധനങ്ങളെയും തകര്‍ക്കാന്‍ കഴിയേണ്ടത് ആയിരുന്നു, ഫ്രൻഷെർ. പക്ഷെ എനിക്ക് കഴിയില്ല എന്നതാണ് വാസ്തവം…”

അതുകേട്ട് ഞാൻ പരിഹസിച്ച് ചിരിച്ചു.

അവ്യവസ്ഥ ശക്തിക്ക് എന്നോടുള്ള കോപം വേഗത്തിൽ വര്‍ദ്ധിക്കുന്നത് ഞാൻ അറിഞ്ഞു.

അത് കാര്യമാക്കാതെ ഞാൻ ചോദിച്ചു —,

“അപ്പോ എന്നെ പൂര്‍ണമായി നിയന്ത്രിക്കാനും നിനക്ക് കഴിയുന്നില്ല…. എന്നിലുള്ള മറ്റ് ശക്തികളുടെ സ്വാധീനവും ബന്ധനവും തകര്‍ക്കാനും നിനക്ക് കഴിയുന്നില്ല. പക്ഷേ നിനക്ക് കഴിയാത്തതിന്‍റെ കാരണം എങ്കിലും നിനക്ക് അറിയാമെന്ന് ഞാൻ കരുതുന്നു. അതോ അതും നിനക്ക് അറിയില്ല എന്നു ഞാൻ കരുതിക്കോട്ടേ..?”

അത്രയും പറഞ്ഞിട്ട് ഞാൻ അതിന്റെ കത്തിയെരിയുന്ന കണ്ണില്‍ തന്നെ തറപ്പിച്ചു നോക്കി.

അവ്യവസ്ഥ-ശക്തിക്ക് എന്റെ ബന്ധനങ്ങളെ തകര്‍ക്കാന്‍ കഴിയാത്തതിന്‍റെ കാരണം ഞാൻ ചോദിച്ചെങ്കിലും, സത്യത്തിൽ അതിന്റെ കാരണം എന്താണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. എന്റെ ഉപബോധ മനസില്‍ അതിന്റെ ഉത്തരം ഉണ്ട്.

അതുകൂടാതെ എന്റെ ഉപബോധ മനസ്സിൽ അവ്യവസ്ഥ-ശക്തിക്ക് പ്രവേശിക്കാനും വായിക്കാനും നിയന്ത്രിക്കാനും കഴിയില്ല എന്നതും എനിക്കറിയാം…. കാരണങ്ങള്‍ പലതാണ്.

എന്റെ ഉപബോധ മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ അവ്യവസ്ഥ-ശക്തിക്ക് എന്നെ പൂര്‍ണമായി നിയന്ത്രിക്കാൻ കഴിയില്ല. പക്ഷേ അവ്യവസ്ഥ ശക്തിയിൽ ബന്ധനം സൃഷ്ടിച്ചിരുന്ന എന്റെ ആത്മാവിനെ നശിപ്പിക്കാന്‍ എന്നെ പൂര്‍ണമായി നിയന്ത്രിക്കേണ്ട ആവശ്യവുമില്ല എന്നും എനിക്കറിയാം.

എന്നെ കൊല്ലാനുള്ള ദേഷ്യം ഞാൻ അതിന്റെ കണ്ണുകളില്‍ കണ്ടു. പക്ഷേ പെട്ടന്ന് അത് മാറി. എന്നിട്ട് ഒരു നിമിഷം അവ്യവസ്ഥ-ശക്തി എന്നെ സംശയ ദൃഷ്ടിയോടെ നോക്കി. എന്റെ ബോധ മനസില്‍ നിന്നും എന്റെ ഉപബോധ മനസ്സിലേക്ക് പ്രവേശിക്കാന്‍ അത് ശ്രമിച്ചു കൊണ്ടിരുന്നു.. പക്ഷേ കഴിയാതെ പിന്മാറി.

എന്റെ ആശ്വാസം പുറത്ത്‌ പ്രകടിപ്പിക്കാതെ അവ്യവസ്ഥ-ശക്തിയുടെ ചെയ്തികളൊന്നും ഞാൻ അറിയാത്ത പോലെ ഞാൻ നിന്നു.

അവസാനം അവ്യവസ്ഥ-ശക്തി എന്നെ വെറുപ്പോടെ തുറിച്ച് നോക്കി.

“എന്നില്‍ നിന്റെ ആത്മാവിനെ നി ബന്ധിച്ചുവെങ്കിലും നിന്റെ ഉപബോധ മനസില്‍ എനിക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല. ശക്തമായ ഒരു തടസ്സത്തെ ആ നിഗൂഢ ശക്തികള്‍ക്ക് എങ്ങനെയോ സൃഷ്ടിക്കാനും നിന്റെ ജീവ ഊര്‍ജ്ജത്തിൽ പകർത്താനും കഴിഞ്ഞിരിക്കുന്നു എന്നാണ് എന്റെ സംശയം. അതുകൊണ്ട് നിന്റെ മനസില്‍ എനിക്ക് പ്രവേശിക്കാന്‍ കഴിയുന്നു വെങ്കിലും നിന്റെ ഉപബോധ മനസില്‍ പ്രവേശിക്കാന്‍ എനിക്കാവില്ല…”

“അതിൽ എനിക്കോരു നിരസവുമില്ല….” ഞാൻ സന്തോഷത്തോടെ പറഞ്ഞു.

72 Comments

  1. മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
    സ്നേഹത്തോടെ LOTH…???

    1. വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️

  2. മാന്ത്രികൻ

    Bro… Dutiyil join cheitho.. May 1 pratheekshikkamo

    1. ചെറിയൊരു business ആണ്‌ ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട്‌ തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
      സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
      കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

      സ്നേഹത്തോടെ Cyril ❤️❤️❤️

  3. ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
    നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
    ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട്‌ നന്ദിയും സ്നേഹവും ???.

    1. Oke bro etra vaykiyalum koyapalla nirthikalarudhu ketto

    2. Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum

      1. അധികം വൈകില്ല bro❤️?

    3. Othiri gap ozhivaakkaan shramichoode, Cyril?
      March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
      Any how take care…

      1. നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത്‌ അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?

  4. ? Happy Vishu ❤️

    1. Belated വിഷു ആശംസകള്‍ ?

Comments are closed.