മാന്ത്രികലോകം 14 [Cyril] 2102

“ഞാൻ സൃഷ്ടിച്ചത് പോലെയല്ല നീയിപ്പൊ…. ഞാൻ കരുതിയത് പോലെയല്ല നിന്റെ ശക്തിയുടെ വളർച്ച…. എനിക്കുപോലും പ്രവേശനം അനുവദിക്കാത്ത ഉപബോധ മനസ്സുള്ള നിന്നെ ജീവിക്കാൻ അനുവദിക്കുന്നത് എനിക്ക് തന്നെ ചിലപ്പോ വിനയായി മാറും. എനിക്ക് പൂര്‍ണമായി നിയന്ത്രിക്കാൻ കഴിയാത്ത ഒന്നിനും നിലനില്‍ക്കാന്‍ അവകാശം ഇല്ല.

നിന്നെ നിലനില്‍ക്കാന്‍ അനുവദിച്ചാൽ ഒരുദിവസം എനിക്കെതിരായി നി തിരിയും, ഫ്രൻഷെർ.

എന്റെ ചില കല്‍പ്പനകളെ ഇപ്പോൾ നിനക്ക് ധിക്കരിക്കാൻ കഴിയുമായിരിക്കും. ഇപ്പോൾ എനിക്ക് നിന്നെ പൂര്‍ണമായി നിയന്ത്രിക്കാനും കഴിയില്ലായിരിക്കും… പക്ഷേ എന്റെ പ്രധാന കല്‍പ്പനകള്‍ ഒന്നും നിനക്ക് ധിക്കരിക്കാൻ കഴിയില്ല… അതിനുള്ള നിയന്ത്രണം നിന്റെ ആത്മാവില്‍ എനിക്കുണ്ട്…. നിനക്ക് ചുറ്റും ഞാൻ സ്ഥാപിച്ചിട്ടുണ്ട്.

അദ്യ ഘട്ടത്തിൽ ഒഷേദ്രസിനെ നി നശിപ്പിക്കും. അതിനുശേഷം നിന്റെ ആത്മാവിനെ ഞാൻ നശിപ്പിക്കും. എനിക്ക് വേണ്ടത് നിന്റെ പരിണാമം പ്രാപിച്ച ശക്തികളേയാണ്. ആത്മാവ് ഇല്ലാത്ത നിന്റെ ശരീരത്തിലും മനസ്സിലും ഉപബോധ മനസ്സിലും അടങ്ങിയിരിക്കുന്ന ശക്തികളെ എല്ലാം എനിക്ക് പൂര്‍ണമായി നിയന്ത്രിക്കാൻ കഴിയും, ഫ്രൻഷെർ…. ആ ശക്തികളെ ഞാൻ എന്റെ ശക്തിയില്‍ ലയിപ്പിക്കും.

അതോടെ എനിക്ക് ദൈവങ്ങളെയും, പിന്നെ നിഗൂഢ ശക്തികളും പ്രകൃതി ശക്തികളും സൃഷ്ടിച്ച എല്ലാറ്റിനെയും സ്വയം നശിപ്പിക്കാനുള്ള ശേഷിയുണ്ടാകും.

യഥാര്‍ത്ഥത്തില്‍ ആദ്യ ഘട്ടം മാത്രമാണ് യുദ്ധം, ഫ്രൻഷെർ. രണ്ടാം ഘട്ടം ഒരു യുദ്ധമേ ആയിരിക്കില്ല. കാരണം നിന്റെ ശക്തിയെ എന്നില്‍ ലയിപ്പിച്ച് ഞാൻ പരിണമിച്ച ശേഷം വെറും വിചാരം കൊണ്ട് പോലും എനിക്ക് വേണ്ടതെല്ലാം എനിക്ക് നേടാൻ കഴിയും….” അവ്യവസ്ഥ-ശക്തി ആർത്തിയോടെ പറഞ്ഞു.

“പക്ഷേ ഞാനും നിന്നില്‍ നിന്നാണ് ജനിച്ചത്.. എന്നെ സൃഷ്ടിച്ചത് നീയാണ്…. എന്റെ ഉള്ളില്‍ അവ്യവസ്ഥ-ശക്തി ഉണ്ട്… അതുകൊണ്ട് എന്നെ നിനക്ക് മറ്റുള്ളവരുടെ കൂട്ടത്തില്‍ പെടുത്താൻ കഴിയില്ല…” ഞാൻ വാദിച്ചു.

അവ്യവസ്ഥ-ശക്തി വെറുപ്പോടെ എന്നെ നോക്കി.

“ഞാൻ സൃഷ്ടിച്ചത് പോലെയല്ല നീയിപ്പൊ നിലനില്‍ക്കുന്നത്. നിന്നില്‍ മറ്റുള്ള ശക്തികളെ ലയിപ്പിച്ച് മലിനമാക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു, ഫ്രൻഷെർ. എന്റെ പൂര്‍ണ നിയന്ത്രണത്തിൽ അല്ലാത്ത നിന്നെ ഞാൻ വിശ്വസിക്കുന്നില്ല… എനിക്ക് പോലും മനസ്സിലാവാത്ത നിഗൂഢതകള്‍ നിറഞ്ഞ നിന്റെ ശക്തിയേയും ഞാൻ വിശ്വസിക്കുന്നില്ല. ഒരു പരിധിവരെ നി എന്റെ നിയന്ത്രണത്തിൽ ആണെങ്കിലും… നിഗൂഢ ശക്തികള്‍ക്കും പ്രകൃതി ശക്തികള്‍ക്കും നിന്റെ മേല്‍ നിയന്ത്രണം ഉണ്ട്. നി എനിക്ക് എതിരായി തിരിയും എന്നതിൽ സംശയമില്ല….. ഞാൻ ആയിരുന്നാലും അത് തന്നെ ചെയ്യും. അവ്യവസ്ഥ-ശക്തികൾ അങ്ങനെയാണ്, ഫ്രൻഷെർ. അതുകൊണ്ട് എന്റെ നിലനില്പിന്റെ സുരക്ഷയെ കരുതി നി ജീവിക്കാൻ അര്‍ഹനല്ലാതായി തീര്‍ന്നിരിക്കുന്നു.….”

അതും പറഞ്ഞ് അവ്യവസ്ഥ-ശക്തി അട്ടഹസിച്ചു ചിരിച്ചു…. പക്ഷേ നേരിയ സങ്കോചം ആ ധ്വനിയിൽ എനിക്ക് അനുഭവപ്പെട്ടു.

എന്തുകൊണ്ടോ എനിക്ക് ഒരു ഭയം തോന്നിയില്ല.

“ഒഷേദ്രസിനെ എനിക്ക് നശിപ്പിക്കാന്‍ കഴിയും എന്നു നീ കരുതുന്നുണ്ടോ…?” ഞാൻ ചോദിച്ചു.

“വിവരദോഷി….”

അവ്യവസ്ഥ-ശക്തി പെട്ടന്ന് ദേഷ്യത്തില്‍ ഗര്‍ജ്ജിച്ചു.

“നീ ചെയ്ത മണ്ടത്തരം കാരണമാണ് നിന്റെ രക്തത്തിന്റെ സത്തയിൽ നിന്നും ഒഷേദ്രസിന് എന്റെ ശക്തിയെ സ്വീകരിക്കാന്‍ കഴിഞ്ഞത്. പക്ഷേ അവന്‍ അവന്റെ ആത്മാവിനെ എന്നില്‍ ബന്ധിച്ചാൽ മാത്രമേ അവന്റെ മേല്‍ എനിക്ക് നിയന്ത്രണം ചെലുത്താന്‍ കഴിയുകയുള്ളു… അല്ലാത്തപക്ഷം ജലസർപ്പത്തെ പോലെ അവന് എന്റെ പിടിയില്‍ നിന്നും വഴുതി മാറിക്കൊണ്ടിരിക്കാൻ കഴിയും.

ഒരു കാര്യം നി മറക്കരുത്, ഫ്രൻഷെർ…. നിന്നെപ്പോലെ പ്രകൃതി-വിരുദ്ധ-വിദ്യയെ അവന്നും പ്രയോഗിക്കാൻ കഴിയും എന്നതാണ് സത്യം. അതുകൊണ്ട് നിങ്ങൾ തമ്മിലുള്ള യുദ്ധം എങ്ങനെ അവസാനിക്കും എന്നെനിക്ക് പോലും അറിയില്ല…”

72 Comments

  1. മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
    സ്നേഹത്തോടെ LOTH…???

    1. വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️

  2. മാന്ത്രികൻ

    Bro… Dutiyil join cheitho.. May 1 pratheekshikkamo

    1. ചെറിയൊരു business ആണ്‌ ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട്‌ തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
      സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
      കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

      സ്നേഹത്തോടെ Cyril ❤️❤️❤️

  3. ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
    നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
    ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട്‌ നന്ദിയും സ്നേഹവും ???.

    1. Oke bro etra vaykiyalum koyapalla nirthikalarudhu ketto

    2. Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum

      1. അധികം വൈകില്ല bro❤️?

    3. Othiri gap ozhivaakkaan shramichoode, Cyril?
      March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
      Any how take care…

      1. നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത്‌ അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?

  4. ? Happy Vishu ❤️

    1. Belated വിഷു ആശംസകള്‍ ?

Comments are closed.