മാന്ത്രികലോകം 14 [Cyril] 2102

തെളിഞ്ഞു. പക്ഷേ അതിന്റെ മുഖത്ത് തെളിഞ്ഞ ഭയം മാത്രം പെട്ടന്ന് അപ്രത്യക്ഷമായി.

“എന്റെ പൂര്‍ണ നിയന്ത്രണത്തിൽ ഇല്ലാത്ത എല്ലാറ്റിനെയും ഞാൻ വെറുക്കുന്നു, ഫ്രൻഷെർ…. ഞാൻ അനുവദിക്കാത്ത പലതും ചെയ്യാൻ കഴിയുന്ന നിന്നെയും ഞാൻ വെറുക്കുന്നു.” അവ്യവസ്ഥ-ശക്തിയുടെ സ്വരത്തില്‍ എന്നോടുള്ള വെറുപ്പ് കലര്‍ന്നിരുന്നു.

ഞാൻ അതിനെ കൗതുകത്തോടെ നോക്കി.

“അല്ലെങ്കിലും നിന്റെ സ്നേഹം പിടിച്ചുപറ്റാൻ എനിക്ക് ആഗ്രഹവും ഇല്ല…” ഞാനും വെറുപ്പോടെ പറഞ്ഞു.

പെട്ടന്ന് അവ്യവസ്ഥ-ശക്തി പൊട്ടിച്ചിരിച്ചു.

“എന്റെ സൃഷ്ടി, ഫ്രൻഷെർ…..”

ഒരു ഗര്‍ജ്ജനം പോലെ അതിന്റെ ശബ്ദം മുഴങ്ങി.

അവ്യവസ്ഥ-ശക്തിയുടെ ശബ്ദം എന്റെ ഉള്ളില്‍ പ്രകമ്പനം സൃഷ്ടിച്ചു.

“അവസാനം നി ആരാണെന്ന് മനസ്സിലാക്കിയ നിമിഷം നി സ്വമേധയാ എന്നിലേക്ക് തന്നെ തിരിച്ച് വന്നിരിക്കുന്നു….”

അതും പറഞ്ഞ് അവ്യവസ്ഥ-ശക്തി പുഞ്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അതിന്റെ മുഖത്ത് വെറുപ്പ് പ്രകടമായിരുന്നു.

“ഞാൻ സ്വമേധയാ നിന്റെ അടുത്തേക്ക് വന്നതല്ല….”എന്റെ മുഖത്ത് പ്രത്യക്ഷമായ പുച്ഛം മറയ്ക്കാൻ പോലും ശ്രമിക്കാതെ ഞാൻ പറഞ്ഞു. “നിന്നില്‍ ഞാൻ സൃഷ്ടിച്ച ബന്ധനം എന്റെ ആത്മാവിനെ നിന്നിലേക്ക് ശക്തമായി സ്വാധീനിച്ച് ആകര്‍ഷിച്ചു… പക്ഷേ ഞാൻ നിന്റെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുമെന്ന് നി കരുതരുത്…. അതുപോലെ നിന്നെ ഞാൻ വിശ്വസിക്കും എന്നും കരുതരുത്… നീ എന്റെ സ്രഷ്ടാവ് ആയിരിക്കാം പക്ഷേ എന്നെ നി നിയന്ത്രിച്ച് എന്നെ നിന്റെ കാര്യപ്രാപ്തിക്ക് വേണ്ടി പ്രയോഗിക്കാൻ ശ്രമിക്കുന്നതിനേ ഞാൻ വെറുക്കുന്നു… ”

എന്റെ പ്രതികരണം കേട്ട് അവ്യവസ്ഥ-ശക്തി പൊട്ടിച്ചിരിച്ചു. കൗതുകം നിറഞ്ഞ അതിന്റെ മിഴികള്‍ എന്റെ മുഖത്ത് തറഞ്ഞു നിന്നു.

“നിന്റെ ഈ ചിന്താഗതി ഒരിക്കലും എന്നെ ആശ്ചര്യപ്പെടുത്തുന്നില്ല, ഫ്രൻഷെർ.  നമ്മൾ അവ്യവസ്ഥ ശക്തി എന്താണെന്ന് ഇപ്പോൾ മനസ്സിലായില്ലേ…? ആരും നമ്മെ നിയന്ത്രിക്കുന്നത് നമ്മൾ ആഗ്രഹിക്കുന്നില്ല…. നമുക്ക് മുകളില്‍ വളരുന്നതും ഉയരുന്നതും അംഗീകരിക്കാന്‍ കഴിയില്ല…. നിന്റെ സ്വന്തം പിതാവായ എന്റെ മുന്നില്‍ പോലും നിനക്ക് ഓച്ഛാനിച്ചു നിൽക്കാൻ നിന്നില്‍ ഉള്ള അവ്യവസ്ഥ-ശക്തി അനുവദിക്കാത്ത പക്ഷം, അവ്യവസ്ഥ-ശക്തി എന്ന ശക്തി രൂപമായ ഞാൻ എല്ലാറ്റിനും മുകളില്‍ നിലച്ചു നില്‍ക്കണം എന്നത് എന്റെ ധാര്‍മ്മിക അവകാശം അല്ലേ…?” അവ്യവസ്ഥ-ശക്തി അതും പറഞ്ഞ് പിന്നെയും പൊട്ടിച്ചിരിച്ചു.

“ശരിയാണ്, അത് നിന്റെ ധാര്‍മ്മിക അവകാശം തന്നെയാണ്… അതുപോലെ എന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന നിന്നില്‍ നിന്നും രക്ഷ നേടുന്നത് എന്റെയും ധാര്‍മ്മിക അവകാശം തന്നെയാണ്…” ഞാൻ തിരിച്ചടിച്ചു.

ഞാൻ പറഞ്ഞത് ഗൗരവമായി എടുക്കാത്ത പോലെ അവ്യവസ്ഥ-ശക്തി എന്നെ നോക്കി.

“നിന്റെയും മറ്റുള്ള ശക്തികളുടെയും അവകാശത്തിന് ഞാൻ ഒരു വിലയും കൽപ്പിക്കുന്നില്ല. എന്റെ സൃഷ്ടിയായ നിനക്ക് ഞാൻ അനുവദിക്കുന്ന അവകാശം മാത്രമേ പാടുള്ളു. സത്യത്തിൽ അവ്യവസ്ഥ-ശക്തി എന്ന എനിക്ക് ധാര്‍മികതയും ഇല്ല നിയമങ്ങളും ഇല്ല. എന്റെ ആവശ്യങ്ങളും എന്റെ നേട്ടത്തിനും ഒഴികെ മറ്റൊന്നും പ്രാധാന്യം അര്‍ഹിക്കുന്നില്ല, ഫ്രൻഷെർ.” കാഠിന്യം നിറഞ്ഞ സ്വരത്തില്‍ അവ്യവസ്ഥ-ശക്തി പറഞ്ഞു.

ഞാൻ അതിനെ തുറിച്ചു നോക്കി.

72 Comments

  1. മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
    സ്നേഹത്തോടെ LOTH…???

    1. വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️

  2. മാന്ത്രികൻ

    Bro… Dutiyil join cheitho.. May 1 pratheekshikkamo

    1. ചെറിയൊരു business ആണ്‌ ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട്‌ തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
      സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
      കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

      സ്നേഹത്തോടെ Cyril ❤️❤️❤️

  3. ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
    നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
    ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട്‌ നന്ദിയും സ്നേഹവും ???.

    1. Oke bro etra vaykiyalum koyapalla nirthikalarudhu ketto

    2. Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum

      1. അധികം വൈകില്ല bro❤️?

    3. Othiri gap ozhivaakkaan shramichoode, Cyril?
      March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
      Any how take care…

      1. നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത്‌ അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?

  4. ? Happy Vishu ❤️

    1. Belated വിഷു ആശംസകള്‍ ?

Comments are closed.