മാന്ത്രികലോകം 14 [Cyril] 2102

എന്നതിനെയും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല…. നീ എന്റെ നിയന്ത്രണത്തിൽ നിന്നും വഴുതി പോകുന്നു എന്നതിനെ മാത്രമാണ് ഞാൻ മനസ്സിലാക്കിയത്. പക്ഷേ വൈകി പോയി…. അപ്പോഴേക്കും നിന്നെ എനിക്ക് നഷ്ടപ്പെട്ടിരുന്നു.

പിന്നീടാണ് എല്ലാ ശക്തികളേയും നിങ്ങൾ വിഡ്ഢികള്‍ നന്മ എന്നും തിന്മ എന്നും വ്യാഖ്യാനിക്കുന്നു എന്ന പുതിയ അറിവ് എനിക്ക് ലഭിച്ചത്. സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം ഉള്ളവരെ നന്മയായും —— ഇത് ഇല്ലാത്തവരെ തിന്മയായും നിങ്ങൾ കാണുന്നു. നന്മ തിന്മയ്ക്ക് എതിരായും.. തിന്മ അതുപോലെ മറിച്ചും പ്രവര്‍ത്തിക്കുന്നു എന്നതിനേയും ഞാൻ മനസ്സിലാക്കി. പക്ഷേ എനിക്ക് മുന്നില്‍ നന്മ എന്ന ഒരു ശക്തി ഇല്ല.. തിന്മ എന്നതും ഇല്ല. അതെല്ലാം നിങ്ങൾ വിഡ്ഢികള്‍ ഉപയോഗിക്കുന്ന വെറും വാക്കുകള്‍ മാത്രമാണ്.

നന്മ തിന്മ എന്നതിനെ വ്യത്യസ്ത ഗുണമുള്ള ശക്തികളായും ഞാൻ കാണുന്നില്ല — ഒരു ശക്തി നിലച്ചു നിൽക്കാൻ മറ്റൊന്നിനെ നശിപ്പിക്കുന്ന വെറും തുച്ഛ ശക്തികളായിട്ടാണ് ഞാൻ നന്മയേയും തിന്മയേയും കണക്കാക്കുന്നത്.

ചെറിയ തിന്മകളെ നിങ്ങൾ നിയന്ത്രിച്ച് അതിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ഓരോ പ്രാവശ്യവും നിങ്ങൾ തടയുക മാത്രമാണ് ചെയ്യുന്നത്… പക്ഷേ പിന്നെയും..പിന്നെയും ഇത് തുടർന്നു കൊണ്ടിരിക്കും. എന്നാല്‍ വലിയ തിന്മകളെ മാത്രം നിങ്ങൾ നശിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

നന്മ എന്ന ശക്തി തിന്മയെ നശിപ്പിച്ചാലും… തിന്മ നന്മയെ നശിപ്പിച്ചാലും അതെല്ലാം വെറും താല്‍ക്കാലിക നാശം മാത്രമാണ്. കാരണം നന്മയ്ക്ക് തിന്മയേയും തിന്മയ്ക്ക് നന്മയേയും പൂര്‍ണമായി നശിപ്പിക്കാനും നിയന്ത്രിക്കാനും കഴിയുന്നില്ല. അതുകൊണ്ട് നന്മകളും തിന്മകളും അപ്പോഴും നിലനില്‍ക്കും. അപ്പോൾ എന്തു ഗുണമാണ് അതിൽ നിന്നും ഉണ്ടാവാന്‍ പോകുന്നത്…? പൂര്‍ണ ഫലം നേടാൻ കഴിയില്ലെങ്കിൽ ആ യുദ്ധം കൊണ്ട്‌ നിങ്ങൾക്ക് എന്താണ് നേട്ടം…? നന്മയും തിന്മയും എല്ലാം പിന്നെയും വേറെ ശക്തികളില്‍ നിന്നും, മനുഷ്യരില്‍ നിന്നും, മാന്ത്രികരിൽ നിന്നും, ദൈവങ്ങളിൽ നിന്നും എല്ലാം ജനിക്കും… ഈ യുദ്ധം പിന്നെയും തുടരും… അതുതന്നെയല്ലേ ഇത്രയും കാലമായി സംഭവിച്ചു കൊണ്ടിരിക്കുന്നത്…?

ഇപ്പോൾ ഒഷേദ്രസിന്റെ അധീനതയിലുള്ള ശക്തികളായി പ്രകൃതിയും നിഗൂഢ ശക്തികളും മാറിക്കൊണ്ടിരിക്കുന്നു…. പക്ഷേ നിന്റെ കൈയിലുള്ള വാള്‍ ലഭിക്കാതെ ദൈവങ്ങളെ നശിപ്പിക്കാന്‍ ഒഷേദ്രസിന് ഒരിക്കലും കഴിയില്ല…. അവരെ അടിമകളാക്കാൻ വേണമെങ്കിൽ ഒഷേദ്രസിന് ശ്രമിക്കാം… പക്ഷേ അത് സാധ്യമാണോ എന്നത് ഒഷേദ്രസിന് അറിയില്ല. എന്തിന്, എനിക്കുപോലും അറിയില്ല. അപ്പോ പിന്നെ ഈ നന്മയും തിന്മയും തമ്മിലുള്ള യുദ്ധം എങ്ങനെ അവസാനിക്കും എന്നാണ് എല്ലാ വിഡ്ഢികളും വിചാരിക്കുന്നത്, ഫ്രൻഷെർ…..?”

ഞാൻ ഒന്നും മിണ്ടാതെ അതെല്ലാം കേട്ടുകൊണ്ട് നിന്നു.

“ഏതൊരു യുദ്ധത്തിന്‍റെയും വിജയഫലം എന്നത്, വിജയിച്ച ശക്തിയുടെ പരിപൂര്‍ണമായ ആധിപത്യം മറ്റുള്ള എല്ലാ ശക്തികളിലും സ്ഥാപിക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കണം എന്നതാണ്. അനാവശ്യമായ എല്ലാറ്റിനെയും നശിപ്പിച്ച് ആവശ്യമുള്ളതിനെ മാത്രം സ്വന്തമാക്കുകയും വേണം. പിന്നീട് സ്വയം നിയന്ത്രിക്കാൻ കഴിയുന്നതിനെ മാത്രം സൃഷ്ടിക്കാനുള്ള കരുത്തും വേണം.

അതാണ് യഥാര്‍ത്ഥ വിജയം, ഫ്രൻഷെർ. അങ്ങനെയുള്ള വിജയത്തെ വരിക്കാൻ ആണ് ഇത്രയും കാലം ഞാൻ കാത്തിരുന്നത്.

‘ഏകാധിപത്യം’… അതാണ് എനിക്ക് വേണ്ടത്. എനിക്ക് മാത്രം എല്ലാറ്റിനെയും നിയന്ത്രിക്കാൻ കഴിയണം… എന്റെ അനുമതി ഇല്ലാതെ ഈ പ്രപഞ്ചത്തിന്റെ അകത്തും പുറത്തും ഒരു ശക്തിയും പ്രവർത്തിക്കാൻ പാടില്ല… ചലിക്കാനും പാടില്ല. എന്റെ അനുമതി ഇല്ലാതെ സൃഷ്ടിക്കപ്പെട്ട ഒരു ജീവികളും ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കാന്‍ പാടില്ല… ജീവിക്കാനും ഞാൻ അനുവദിക്കില്ല. അതിനെയാണ് ഞാൻ നടപ്പിലാക്കാന്‍ പോകുന്നത്, ഫ്രൻഷെർ.” അവ്യവസ്ഥ-ശക്തി അത്രയും പറഞ്ഞു നിർത്തി.

72 Comments

  1. മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
    സ്നേഹത്തോടെ LOTH…???

    1. വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️

  2. മാന്ത്രികൻ

    Bro… Dutiyil join cheitho.. May 1 pratheekshikkamo

    1. ചെറിയൊരു business ആണ്‌ ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട്‌ തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
      സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
      കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

      സ്നേഹത്തോടെ Cyril ❤️❤️❤️

  3. ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
    നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
    ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട്‌ നന്ദിയും സ്നേഹവും ???.

    1. Oke bro etra vaykiyalum koyapalla nirthikalarudhu ketto

    2. Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum

      1. അധികം വൈകില്ല bro❤️?

    3. Othiri gap ozhivaakkaan shramichoode, Cyril?
      March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
      Any how take care…

      1. നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത്‌ അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?

  4. ? Happy Vishu ❤️

    1. Belated വിഷു ആശംസകള്‍ ?

Comments are closed.