മാന്ത്രികലോകം 14 [Cyril] 2102

അവ്യവസ്ഥ-ശക്തിയിൽ എന്റെ ആത്മാവിനെ ബന്ധിച്ചതിന് ശേഷം, ഈ ശക്തിയെക്കാൾ ഒരു ഉയർന്ന ശക്തി നിലനില്‍ക്കുന്നു എന്ന സംശയം എന്റെ ബോധ മനസില്‍ ജനിച്ചിരുന്നു. അതിനുശേഷം ചില സൂചനകളും നേരിയ തിരിച്ചറിവും എനിക്ക് ലഭിക്കുകയുണ്ടായി.

ഇപ്പോൾ എന്റെ സംശയം ദുരീകരിക്കപ്പെട്ടു. ആ ഉയർന്ന ശക്തിയില്‍ നിന്നും പണ്ട് ഞാൻ സ്വീകരിച്ച ശക്തിയുടെ അംശം എന്നില്‍ ഇപ്പോഴും ഒറ്റപ്പെട്ടു നില്‍ക്കുന്നു. ആ ശക്തി ശരിക്കും എന്തായിരുന്നു എന്നതിനെ മുമ്പ്‌ ഞാൻ ശെരിക്കും മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. പക്ഷെ ഇപ്പോൾ ഞാൻ അറിയുന്നു.

പണ്ട് എന്റെ വേദനകളിൽ നിന്നെല്ലാം രക്ഷപ്പെടാന്‍ വേണ്ടി എന്റെ മനസ്സിനെ ഞാൻ എപ്പോഴും ഒളിപ്പിച്ചിരുന്ന “സംഹാരി” എന്ന് ഞാൻ നാമം നല്‍കിയിരുന്ന ശക്തിയെ ഞാൻ എന്നില്‍ തിരഞ്ഞു. ഞാൻ സംഹാരി എന്നു വിളിച്ചിരുന്ന ആ ശക്തി തന്നെയാണ് ഏറ്റവും ഉന്നതങ്ങളില്‍ നിലകൊള്ളുന്ന ശക്തി…

പണ്ട്‌ ആ ഉയർന്ന ശക്തിയെ സ്വീകരിച്ച് ഞാൻ പരിണമിച്ചു എങ്കിലും… ആ ഉയർന്ന ശക്തിയുടെ ചെറിയ അംശത്തെ മാത്രം എന്തുകൊണ്ടോ ഞാൻ ഒറ്റപ്പെടുത്തി എന്നില്‍ നിലനിര്‍ത്തി യിരുന്നു.

ഇപ്പോൾ ആ ശക്തിയെ എന്റെ ആത്മാവ് ഒഴികെ… എന്റെ ഹൃദയം, ശരീരം മനസുകളിലും ഞാൻ ലയിപ്പിച്ചു.

അവ്യവസ്ഥ ശക്തിയില്‍ എന്റെ ആത്മാവിനെ ബന്ധിച്ചിരുന്നത് കൊണ്ട് എന്റെ ആത്മാവ് എങ്ങനെ തന്നെ പരിണാമം പ്രാപിച്ചാലും അതിനനുസരിച്ച് അവ്യവസ്ഥ ശക്തിയും എന്റെ ആത്മാവിന്റെ മാറ്റത്തിന്‌ അനുസരിച്ച് മാറുകയും… എന്റെ ആത്മാവിന്റെ നിയന്ത്രണം നിലനിര്‍ത്തുകയും ചെയ്യും. എന്റെ ആത്മാവിന് ഒരിക്കലും രക്ഷയില്ല.

അതുകൊണ്ടാണ് എന്റെ ആത്മാവില്‍ മാത്രം ആ ശക്തിയെ ലയിപ്പിക്കാതെ ഇപ്പോൾ ഒഴിവാക്കിയത്…

ഇപ്പോൾ പോലും അവ്യവസ്ഥ ശക്തിക്കും ഒഷേദ്രസിനും എന്നെ നശിപ്പിക്കാന്‍ കഴിയുമായിരിക്കും… പക്ഷേ എന്നെ അവര്‍ക്ക് അടിമ പെടുത്താൻ ഒരിക്കലും കഴിയില്ല.

‘നീയൊരു അല്‍ഭുത സൃഷ്ടി ആണ്‌ ഫ്രെൻഷർ….. ഒരുപക്ഷേ അവ്യവസ്ഥ-ശക്തി നിന്നെ സൃഷ്ടിച്ചത് കൊണ്ടായിരിക്കും. അവ്യവസ്ഥ-ശക്തിയിൽ നിന്നുപോലും നിന്റെ ഒരുപാട്‌ രഹസ്യങ്ങള്‍ നിറഞ്ഞ നിന്റെ മനസ്സിന്റെ ഒരു അംശത്തെ നീ എന്നില്‍ ഒളിപ്പിച്ച് വച്ചു. നിഗൂഢ ശക്തികള്‍ക്ക് പോലും ആ ഭാഗത്തെ ദര്‍ശിക്കാൻ കഴിയാത്തവിധം നി നിഗൂഢമായ നിലയില്‍ അതിനെ നി സൂക്ഷിക്കുന്നു… പോരാത്തതിന് എനിക്ക് പോലും ആ ഭാഗത്ത് പ്രവേശിക്കാന്‍ കഴിയാത്ത തരത്തിൽ നി തടസ്സങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു, ഫ്രൻഷെർ….’

എന്റെ ഉപബോധ മനസ്സ് കൗതുകത്തോടെ എന്റെ മനസില്‍ പറഞ്ഞു. അതിന് മറുപടിയായി ഞാൻ ഒന്നും പറഞ്ഞില്ല.

‘നിന്റെ ഉപബോധ മനസ്സ് എന്ന എന്റെ ഉള്ളില്‍, അവ്യവസ്ഥ-ശക്തി ഉള്‍പ്പടെ ഒരു ശക്തിയും പ്രവേശിക്കാതിരിക്കാൻ ആ തടസ്സങ്ങളെ സൃഷ്ടിച്ചത് നീ തന്നെയല്ലേ, ഫ്രൻഷെർ…?’ എന്റെ ഉപബോധ മനസ് ചോദിച്ചു.

ചിരിക്കുകയല്ലാതെ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

‘പക്ഷേ നിഗൂഢ ശക്തികളും പ്രപഞ്ച ശക്തികളും ആണ് ആ തടസ്സങ്ങളെ അവിടെ സ്ഥാപിച്ചതെന്ന് അവ്യവസ്ഥ-ശക്തി പോലും തെറ്റിദ്ധരിച്ചിരിക്കുന്നു. എന്തു രഹസ്യങ്ങളെയാണ് അവിടെ നീ സൂക്ഷിച്ചിരിക്കുന്നത്, ഫ്രൻഷെർ…?’

72 Comments

  1. മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
    സ്നേഹത്തോടെ LOTH…???

    1. വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️

  2. മാന്ത്രികൻ

    Bro… Dutiyil join cheitho.. May 1 pratheekshikkamo

    1. ചെറിയൊരു business ആണ്‌ ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട്‌ തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
      സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
      കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

      സ്നേഹത്തോടെ Cyril ❤️❤️❤️

  3. ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
    നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
    ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട്‌ നന്ദിയും സ്നേഹവും ???.

    1. Oke bro etra vaykiyalum koyapalla nirthikalarudhu ketto

    2. Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum

      1. അധികം വൈകില്ല bro❤️?

    3. Othiri gap ozhivaakkaan shramichoode, Cyril?
      March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
      Any how take care…

      1. നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത്‌ അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?

  4. ? Happy Vishu ❤️

    1. Belated വിഷു ആശംസകള്‍ ?

Comments are closed.