മാന്ത്രികലോകം 14 [Cyril] 2102

“എനിക്ക് വേണമെങ്കിൽ ഈ നിമിഷം തന്നെ നിന്റെ ആത്മാവിനെ പൂര്‍ണമായി നശിപ്പിക്കാന്‍ കഴിയും.” അവ്യവസ്ഥ-ശക്തി കലിയിൽ പറഞ്ഞും ഞാൻ ചിരിച്ചു.

“നിനക്ക് കഴിയുമായിരിക്കും… പക്ഷേ ഇപ്പോൾ നീയത് ചെയ്യില്ല…” ഞാൻ തറപ്പിച്ചു പറഞ്ഞു.

അവ്യവസ്ഥ-ശക്തി കുറച്ചു നേരം എന്നെ സംശയത്തോടെ വീക്ഷിച്ചു. എന്നിട്ട് മെല്ലെ തലയാട്ടിക്കൊണ്ട് പറഞ്ഞു—,

“നിന്റെ ഉപബോധ മനസില്‍ പ്രവേശിക്കാതെ നിന്നില്‍ അവർ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണ ശക്തികളെ മാത്രമായി എനിക്ക് നശിപ്പിക്കാന്‍ കഴിയില്ല.

അതുകൊണ്ട് ആ നിയന്ത്രണങ്ങളെ നി തന്നെ സ്വയം നശിപ്പിക്കാന്‍ ശ്രമിക്കണം… അതിനുള്ള മാര്‍ഗവും നീ തന്നെ കണ്ടെത്തണം…. നിന്റെ നിയോഗം നീ പൂര്‍ത്തീകരിക്കണം, ഫ്രൻഷെർ….”

“ഹും, എന്നില്‍ അടിച്ചേല്പിക്കപ്പെട്ട നിയോഗം…” ഞാൻ പുച്ഛിച്ച് ചിരിച്ചു.

“അടിച്ചേല്പിക്കപ്പെട്ടത് ആയിരിക്കാം, പക്ഷേ അതുതന്നെയാണ് നിന്റെ നിയോഗം… അതുമാത്രമാണ് നിന്റെ നിയോഗം, ഫ്രൻഷെർ. നിനക്ക് ഇതില്‍നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല. ഒഷേദ്രസ് നശിക്കും വരെ അവന്‍ നിന്നെ നിയന്ത്രിക്കാനോ നശിപ്പിക്കനോ ശ്രമിച്ചു കൊണ്ടിരിക്കും…. അത് നി ആഗ്രഹിക്കുന്നില്ല എന്നെനിക്കറിയാം..”

അത്രയും പറയുന്നതിനടെ അവ്യവസ്ഥ-ശക്തി എന്റെ ഉപബോധ മനസില്‍ പിന്നെയും പിന്നെയും പ്രവേശിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

പക്ഷേ ഓരോ തവണ അത് ശ്രമിക്കുമ്പോഴും എന്നിലുള്ള ആ തടസ്സം അവ്യവസ്ഥ-ശക്തിയെ വ്യതിചലിപ്പിച്ച് പ്രപഞ്ചത്തിന്റെ ഏതോ ശൂന്യതയില്‍ എത്തിച്ചു കൊണ്ടിരുന്നു. ഇതൊന്നും ഞാൻ അറിയുന്നില്ല എന്നപോലെ ഞാൻ നിന്നു.

അവസാനം അതിന്റെ പാഴ് ശ്രമം മതിയാക്കി കൊണ്ട് അവ്യവസ്ഥ-ശക്തി എന്നെ അല്‍പ്പനേരം വെറുപ്പോടെ നോക്കി. അതിന്റെ കോപം താപമായി എന്നില്‍ വര്‍ധിച്ച് കൊണ്ടിരുന്നു.

എന്റെ അവതാർ പൊട്ടിച്ചിരിച്ചു.

“എന്നെ പരിഹസിക്കുന്നോ വിഡ്ഢി….” അവ്യവസ്ഥ-ശക്തിയുടെ ശബ്ദം ഇടി വെട്ടിയത് പോലെ മുഴങ്ങി… ആ മുഴക്കം എന്റെ മനസില്‍ പോലും ശക്തമായ ഒരു കമ്പനത്തെ സൃഷ്ടിച്ചു.

അതൊന്നും കാര്യമാക്കാതെ ഞാൻ പിന്നെയും ചിരിച്ചു. അവ്യവസ്ഥ-ശക്തി വെറുപ്പോടെ മുഖം ചുളിച്ചു.

“നശീകരണ ശക്തി പോലും അത് സൃഷ്ടിച്ചതിനോട് കമ്പവും ദയയും പരിഗണനയും കാണിക്കും, ഫ്രൻഷെർ. പക്ഷേ സ്വന്തം കുഞ്ഞിന്റെ നെഞ്ച് പിളര്‍ത്തി അതിന്റെ ഹൃദയത്തെ കടിച്ചു കുതറാൻ അവ്യവസ്ഥ ശക്തിയായ ഞാൻ ഒരിക്കലും മടിക്കില്ല. ഞാൻ എന്നെ മാത്രമാണ് സ്നേഹിക്കുന്നത്… എന്റെ നിലനില്‍പ്പ് മാത്രമാണ് എനിക്ക് പ്രധാനം. അതുപോലെ എന്നെ പുച്ഛിച്ചിക്കുന്നവരേയും ഞാൻ ശിക്ഷിക്കും…. നിന്റെ നിലനില്‍പ്പ് അധിക നാള്‍ നീളില്ല, ഫ്രൻഷെർ…”

അതുകേട്ട് ഞാൻ ചിരിക്കുക മാത്രമാണ് ചെയ്തത്. അവ്യവസ്ഥ-ശക്തി എന്നെ വെറുപ്പോടെ നോക്കി. പക്ഷെ പെട്ടന്നു തന്നെ ഒരു ശാന്തത അതിന്റെ മുഖത്ത് നിറഞ്ഞു.

72 Comments

  1. മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
    സ്നേഹത്തോടെ LOTH…???

    1. വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️

  2. മാന്ത്രികൻ

    Bro… Dutiyil join cheitho.. May 1 pratheekshikkamo

    1. ചെറിയൊരു business ആണ്‌ ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട്‌ തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
      സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
      കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

      സ്നേഹത്തോടെ Cyril ❤️❤️❤️

  3. ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
    നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
    ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട്‌ നന്ദിയും സ്നേഹവും ???.

    1. Oke bro etra vaykiyalum koyapalla nirthikalarudhu ketto

    2. Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum

      1. അധികം വൈകില്ല bro❤️?

    3. Othiri gap ozhivaakkaan shramichoode, Cyril?
      March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
      Any how take care…

      1. നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത്‌ അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?

  4. ? Happy Vishu ❤️

    1. Belated വിഷു ആശംസകള്‍ ?

Comments are closed.