മാന്ത്രികലോകം 13 [Cyril] 2157

അത് എന്തുതന്നെയായാലും, അവ്യവസ്ഥ-ശക്തി ഒരു സമുന്നത ശക്തി ആയതുകൊണ്ട്, മറ്റൊരു ശക്തിയേയും തനിക്ക് തുല്യമായോ തനിക്ക് മുകളില്‍ ഉയരാനും അവ്യവസ്ഥ-ശക്തി അനുവദിക്കില്ല….” അൽദീയ വിശദീകരിച്ചു.

“പക്ഷേ അതും, ഫ്രെൻ – ഒഷേദ്രസ് തമ്മിലുള്ള ശത്രുതയും തമ്മില്‍ എന്താണ് ബന്ധം…?” ഹഷിസ്ത്ര ചോദിച്ചു.

“ബന്ധമുണ്ട് ഹഷിസ്ത്ര…” അൽദീയ ഗൗരവത്തിൽ തന്നെ പറഞ്ഞു. “അവ്യവസ്ഥ-ശക്തി ഒരിക്കലും മറ്റുള്ള ജീവികള്‍ക്കോ ശക്തികള്‍ക്കോ അതിന്റെ ശക്തിയെ പകര്‍ന്നു കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവ്യവസ്ഥ-ശക്തിയിൽ ബന്ധനം സൃഷ്ടിക്കുന്ന എല്ലാ ശക്തികളുടെയും ആത്മാവിനെ പരിണാമം പ്രാപിക്കും മുന്നേ ആ ശക്തി നശിപ്പിച്ചു കളയുന്നത്….”

“അതിന്റെ കാരണം…?” ശില്‍പ്പി ഇടക്ക് കയറി ചോദിച്ചു

“അവ്യവസ്ഥ-ശക്തി ഏറ്റവും ഉയർന്ന ശക്തിയെ കുറിച്ച് മനസ്സിലാക്കി ആ ശക്തിയില്‍ നിന്നും ഊര്‍ജ്ജം നേടി നിഗൂഢ ശക്തികളെക്കാൾ ഉയർന്ന ശക്തി നേടിയത് പോലെ, മറ്റൊരു ശക്തിയും നേടാൻ പാടില്ല എന്ന ചിന്തയാണ് കാരണം. അങ്ങനെ സംഭവിച്ചാല്‍ ആ ശക്തിക്ക് ഒരുപക്ഷേ അവ്യവസ്ഥ-ശക്തിയെ പോലും നശിപ്പിക്കാന്‍ സാധിച്ചേക്കും എന്ന ഭയം അവ്യവസ്ഥ-ശക്തിക്ക് ഉണ്ട്.

പക്ഷേ മനുഷ്യരും, മാന്ത്രികരും, ദൈവങ്ങളും, മാന്ത്രിക ജീവികളും എല്ലാം എപ്പോഴും എല്ലാ തരത്തിലുള്ള പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്‌ ഇന്നല്ലെങ്കില്‍ നാളെ ആ ഉയർന്ന നിലയിലുള്ള ശക്തിയെ കുറിച്ച് നമ്മള്‍ അറിയാൻ ഇടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ നമ്മളും ആ ശക്തിയില്‍ നിന്നും ഊര്‍ജ്ജം നേടി ചിലപ്പോ അവ്യവസ്ഥ-ശക്തിയെ പോലും നശിപ്പിക്കും എന്നത് കൊണ്ടാണ് അവ്യവസ്ഥ-ശക്തി എല്ലാ സൃഷ്ടികളേയും ഉന്മൂലനം ചെയ്യാൻ തീരുമാനിച്ചത്. അതുകൊണ്ടാണ് പ്രകൃതി ശക്തികളേയും നിഗൂഢ ശക്തികളേയും എല്ലാം അതിന്റെ നിയന്ത്രണത്തിൽ ആക്കാനും അവ്യവസ്ഥ-ശക്തി ശ്രമിക്കുന്നത്.

അതിന് വേണ്ടിയാണ് അത് ഫ്രെൻ എന്ന മാരക ആയുധത്തെ സൃഷ്ടിച്ചത്. പക്ഷേ തുടക്കം മുതലേ ഞാനും നിഗൂഢ ശക്തികളും അവ്യവസ്ഥ-ശക്തി പ്രതീക്ഷിക്കാത്ത കുരുക്കുകള്‍ മെനഞ്ഞ് കൊണ്ടിരുന്നു.

ഒഷേദ്രസിന്റെ രക്തം, ഘാതകവാൾ, ക്ഷണകാന്തി പക്ഷി, പ്രകൃതിയുടെ ഊര്‍ജ്ജം, ദ്രാവക അഗ്നിയുടെ സത്ത… അങ്ങനെ അതെല്ലാം ശക്തികളേയും ഫ്രെന്നിന് എതിരായി പ്രവർത്തിപ്പിക്കാൻ വേണ്ടി ഞങ്ങൾ സൃഷ്ടിച്ച നിയന്ത്രണ ശക്തികള്‍ ആയിരുന്നു.

അവ്യവസ്ഥ-ശക്തി ഫ്രെന്നിനെ എന്തിനു വേണ്ടിയാണോ സൃഷ്ടിച്ചത്, ഫ്രെന്നിന്റെ ആ സ്വഭാവ ശക്തിയെ… ആ വ്യക്തിത്വത്തെ ഞങ്ങൾ ഒരുപാട്‌ പരീക്ഷണങ്ങള്‍ക്ക് ശേഷം മാറ്റിയെടുത്തു. പക്ഷേ ഫ്രെൻ പിന്നെയും അവന്റെ യഥാര്‍ത്ഥ വ്യക്തിത്വം സ്വീകരിക്കാന്‍ ഇടയായാൽ മാത്രമേ ക്ഷണകാന്തി പക്ഷിയും മറ്റുള്ള നിയന്ത്രണങ്ങളും ഫ്രെന്നിന് എതിരായി പ്രവർത്തിക്കാൻ ആരംഭിക്കുകയുള്ളു — അവന്‍ ‘അവ്യവസ്ഥ-ശക്തി’ എന്ന അവന്റെ പഴയ വ്യക്തിത്വത്തെ സ്വീകരിക്കാതെ ഇരുന്നാല്‍ അവനിലുള്ള ആ നിയന്ത്രണങ്ങള്‍ ഒഷേദ്രസിനെ നശിപ്പിക്കാന്‍ അവനെ സഹായിക്കുമായിരുന്നു…”

ഇതെല്ലാം കേട്ടു ഞങ്ങൾ തറഞ്ഞതു പോലെ മിഴിച്ചു നിന്നു.

“ഇപ്പോഴും ഫ്രെൻ – ഒഷേദ്രസ് തമ്മിലുള്ള ശത്രുത ഞങ്ങൾക്ക് മനസ്സിലായില്ല…!! ഒഷേദ്രസും ഫ്രെന്നും തമ്മില്‍ യുദ്ധം നടന്നാല്‍ ആരെങ്കിലും ഒരാൾ നശിക്കും… അതോ രണ്ടു പേരും നശിക്കാൻ സാധ്യതയുണ്ടോ…? എന്തുതന്നെയായാലും അത് നന്മയുടെ ഭാഗത്തിന് ഗുണം മാത്രമല്ലേ ഉണ്ടാക്കുകയുള്ളു…? അപ്പൊ പിന്നെ എന്തുകൊണ്ട്‌ അവർ ഒന്നായി നന്മയുടെ ഭാഗത്തുള്ള എല്ലാവരെയും നശിപ്പിക്കുന്നില്ല…?” ലാവേഷ് സംശയത്തോടെ ചോദിച്ചു.

“ശത്രുത കാരണമല്ല ഫ്രെന്നും ഒഷേദ്രസും തമ്മിലുള്ള ഈ യുദ്ധം നടക്കാൻ പോകുന്നത്…” അൽദീയ എല്ലാവരുടെയും മുഖത്ത് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു. “അവ്യവസ്ഥ-ശക്തിയുടെ പ്രധാന ആവശ്യമാണ് ഒഷേദ്രസിനെ നശിപ്പിക്കുക എന്നത്….”

അതുകേട്ട് ഞങ്ങൾ വായും പൊളിച്ചു നിന്നു.

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.