മാന്ത്രികലോകം 13 [Cyril] 2157

അൽദീയ പറഞ്ഞത് കേട്ട ഞങ്ങൾ എല്ലാവരും അന്ധാളിച്ചു നിന്നു.

“ഫ്രെൻ ദൈവങ്ങളെ പ്രേരിപ്പിക്കുകയും അവരെ നയിക്കുകയും ചെയ്തു എന്നോ…?” ഉജ്ജ്വല കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.

“സത്യമാണ് ഉജ്ജ്വല…”

“വെറും പതിനേഴ് വയസ്സായ ഫ്രെൻ എങ്ങനെയാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവങ്ങളെ പ്രേരിപ്പിച്ച് നിങ്ങളെ സൃഷ്ടിച്ചത്…?” ഞാൻ ചോദിച്ചു.

“ഷൈദ്രസ്തൈന്യയിൽ നിന്നും ഫ്രെൻ ജനിച്ച ശേഷം മാത്രമാണ് അവനെ നിങ്ങൾ അറിയുന്നത്. പക്ഷേ ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തൊട്ടേ അവനെ എനിക്കറിയാം, ദനീർ…”

“എന്തു വിഡ്ഡിത്തമാണ് നീ പറയുന്നത്, അൽദീയ..?!” ഷൈദ്രസ്തൈന്യ അന്ധാളിപ്പോടെ ചോദിച്ചു.

“വിഡ്ഢിത്തമല്ല ഞാൻ പറഞ്ഞത് ഷൈദ്രസ്തൈന്യ…” വളരെ ഗൗരവമായി തന്നെ അൽദീയ പറഞ്ഞു. “സത്യത്തിൽ ഫ്രെൻ ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ല… യഥാര്‍ത്ഥത്തില്‍ ഫ്രെൻ ആരാണെന്ന സത്യം നിഗൂഢ ശക്തികള്‍ക്കും എനിക്കും മാത്രമേ അറിയൂ. എന്നാൽ പണ്ട് ഒഷേദ്രസ് ഫ്രെന്നിനെ ഒരിക്കല്‍ കണ്ടിട്ടുണ്ട് എങ്കിലും ഇപ്പോഴത്തെ ഫ്രെന്നിനെ ഇന്നലെ വരെ ഒഷേദ്രസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല…. പക്ഷേ ഇപ്പോൾ ഫ്രെൻ ആരാണെന്ന് ഒഷേദ്രസ് മനസ്സിലാക്കി കഴിഞ്ഞു.

പ്രകൃതി നിങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ച ശേഷം പല സാഹചര്യങ്ങളില്‍ പ്രകൃതി ശക്തി നിങ്ങളെ പ്രേരിപ്പിച്ചിരുന്നു — ഊര്‍ജ്ജ ശക്തിയില്‍ ലയിക്കാന്‍. പക്ഷേ നിങ്ങൾ എല്ലാവരും പിന്മാറി.

ഒരു തവണയെങ്കിലും പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ ലയിക്കാനുള്ള ധൈര്യം നിങ്ങൾ ദൈവങ്ങള്‍ കാണിച്ചിരുന്നെങ്കിൽ, പല സത്യങ്ങളും നിങ്ങള്‍ക്കു വെളിപ്പെടുമായിരുന്നു. പല നിഗൂഢതകളേയും നിങ്ങള്‍ക്ക് തിരിച്ചറിവായി നേടാനും കഴിയുമായിരുന്നു…. ഇപ്പോൾ ഉള്ളതിനേക്കാൾ പല ആയിരമിരട്ടി ശക്തി പണ്ടേ നിങ്ങളില്‍ വര്‍ദ്ധിക്കുമായിരുന്നു… വരാൻ പോകുന്ന ഈ അവസാന യുദ്ധത്തെ കുറിച്ച് നിങ്ങള്‍ക്ക് ചില ധാരണകളെങ്കിലും ലഭിക്കുമായിരുന്നു….”

അത്രയും പറഞ്ഞ ശേഷം അൽദീയ എല്ലാ ദൈവങ്ങളെയും തറപ്പിച്ചു നോക്കി.

“ശെരിക്കും ഫ്രെൻ ആരാണ്…..?” ഹഷിസ്ത്ര ആശങ്കയോടെ ചോദിച്ചു.

“പണ്ട്‌ പ്രകൃതി ശക്തി ഉത്ഭവിച്ചപ്പോൾ…. ഇപ്പോൾ നിങ്ങൾ അറിയുന്ന ഈ പ്രകൃതി ശക്തി പോലെ ആയിരുന്നില്ല പണ്ടത്തെ ആ പ്രകൃതിശക്തി….,

ആറ് ഉയർന്ന ശക്തികള്‍, അവരുടെ ആത്മാവില്‍ നിന്നും ഉത്ഭവിച്ച സത്തകളെ ഒന്നായി കൂടിച്ചേർത്തു. അപ്പോൾ ആ ശക്തികള്‍ പരിവര്‍ത്തിച്ച് പ്രപഞ്ചം എന്ന ശരീരത്തിൽ വ്യത്യസ്ത ശക്തികളായി ജനിച്ചതാണ് ‘പ്രകൃതി’ എന്നു പറയപ്പെടുന്ന മൂന്ന് ശക്തികള്‍.

ആ മൂന്ന് ശക്തികളില്‍ ദുര്യോഗം-അവ്യവസ്ഥ-ശക്തി എന്ന അവ്യവസ്ഥ-ശക്തിക്ക് മാത്രമാണ് തിരിച്ചറിവ് ഉണ്ടായിരുന്നത്…”

“അപ്പോൾ മറ്റുള്ള രണ്ട് ശക്തികള്‍ എന്തൊക്കെയാണ്…?” ജാസർ ഇടക്ക് കയറി ചോദിച്ചു.

“ ‘സൃഷ്ടി’ ‘നശീകരണം’ അതാണ് മറ്റുള്ള രണ്ടു ശക്തികള്‍. അതിനെ ‘നന്മ’ ‘തിന്മ’ എന്നും പറയാറുണ്ട്…”

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.