മാന്ത്രികലോകം 1 [Cyril] 2321

പെട്ടന്ന് എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഭയം, വേദന എല്ലാം മഞ്ഞ് പോലെ ഉരുകി ഇല്ലാതായി…..,

എന്റെ മനസ്സിനെയും ശരീരത്തെയും ആക്രമിക്കുന്ന ആ ശക്തിയെ നശിപ്പിക്കാനുള്ള ശക്തി എനിക്കുണ്ട് എന്ന ഒരു ചിന്തയും എവിടെ നിന്നോ എന്റെ ഉള്ളില്‍ ഉത്ഭവിച്ചു.

അതോടൊപ്പം എന്റെ തലച്ചോറില്‍ എന്തോ ഇരച്ചു കേറി…. എന്റെ തല പെരുത്ത് പൊട്ടും എന്നു ഞാൻ ഭയന്നു.

എന്റെ ഉള്ളില്‍ നിന്നും കഠിനമായ ചൂട് വിയര്‍പ്പ് ഗ്രന്ഥി യിലൂടെ പുറത്ത്‌ വന്നു.

ഉടനെ എന്റെ മനസ്സില്‍ എന്തെല്ലാമോ തെളിഞ്ഞ് വന്നു. ഞാൻ എന്ത് ചെയ്യുന്നു…, എങ്ങനെ ഇതെല്ലാം ചെയ്യുന്നു എന്ന് പോലും മനസ്സിലാവാതെ എന്റെ മനസ്സും ബുദ്ധിയും പറഞ്ഞത് എല്ലാം ഞാൻ അനുസരിച്ചു —,

ആദ്യം എന്റെ സകല നിയന്ത്രണവും ഉപയോഗിച്ച് എന്റെ മനസില്‍ എന്റെ സ്വന്തം രൂപത്തെ ഞാൻ സങ്കല്‍പം കൊണ്ട്‌ സൃഷ്ടിച്ചു…..!,

എന്റെ സങ്കല്‍പ്പ രൂപത്തെ എനിക്ക് ശെരിക്കും കാണാനും കഴിഞ്ഞു. ആ രൂപത്തെ ഒരു മാന്ത്രിക പ്രകാശം വലയം ചെയ്തിരുന്നു.

ഒരു നിമിഷം ഞാൻ പകച്ച് നിന്നു. അമ്പരപ്പോടെ എന്റെ മനക്കണ്ണാൽ എന്റെ സൃഷ്ടിയെ ഞാൻ നോക്കി നിന്നു.

ഞാൻ മാന്ത്രികന്‍ അല്ല — ഞാൻ പോരാളിയാണ്…. യോദ്ധാവാണ്.

പോരാളികൾക്ക് പോലും അവരുടെ ഉള്ളിൽ മന്ത്രികശക്തി ഉണ്ടെങ്കിലും…, അവരുടെ മനസ്സിനെയും ആത്മാവിനേയും നിയന്ത്രിക്കാൻ കഴിയുമെങ്കിലും…., അവർക്ക് ഒരിക്കലും ഒരു അവതാർ നെ സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് എല്ലാവർക്കും അറിയാം.

പക്ഷേ വെറുമൊരു പോരാളിയായ എനിക്കെങ്ങനെ ഈ അവതാർ നെ സൃഷ്ടിക്കാന്‍ കഴിഞ്ഞു?

അതൊന്നും ചിന്തിക്കാനുള്ള നേരമല്ലിത്….!! ഇപ്പോൾ എന്റെ ജീവൻ തന്നെ ആപത്തിലാണ്.

ഏതോ അദൃശ്യ ശക്തി എന്നെ നയിക്കും പോലെ എന്റെ ഉള്ളില്‍ ഞാൻ എന്റെ ശ്രദ്ധയെ കേന്ദ്രീകരിച്ചു.

ശേഷം എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലെങ്കിലും എന്റെ അവതാർ എന്നില്‍ നിന്നും ഒരു പ്രചോദനവും ഇല്ലാതെ സ്വയം പ്രവർത്തിക്കാൻ തുടങ്ങി—,

എന്റെ ഹൃദയത്തെ കടിച്ച് പിടിച്ചു കൊണ്ട്‌ അതില്‍നിന്ന്‌ എന്റെ രക്തത്തെയും ശക്തിയെയും പാനം ചെയ്തു കൊണ്ടിരുന്ന ആ പ്രകാശ-മനുഷ്യ രൂപത്തിന്റെ കഴുത്തിൽ എന്റെ അവതാർ അതിന്റെ വലത് കൈ ഉപയോഗിച്ച് മുറുകെ പിടിച്ച് ഞെരിച്ചു.

ഉടനെ ആ പ്രകാശ-മനുഷ്യ രൂപം ഒന്ന് പുളഞ്ഞു.

പെട്ടന്ന് എന്റെ ഹൃദയത്തിൽ നിന്നും ആ ദുഷ്ട ശക്തിയുടെ മുഖം അടര്‍ന്നു മാറി. ആ ശക്തി കോപത്തോടെ എന്റെ അവതാർ നെ നോക്കി കൊണ്ട്‌ കൂടുതലായി പ്രകാശിച്ചു… ശേഷം അതിൽ നിന്നും കഠിനമായ ചൂടും ഉത്ഭവിച്ചു.

പക്ഷെ എന്റെ അവതാർ ആ ശക്തിയെക്കാൾ പതിന്മടങ്ങ് ശക്തിയെ പ്രകാശം പോലെ പരത്തിയതും ആ ദുഷ്ട ശക്തി പേടിച്ചത് പോലെ എനിക്ക് അനുഭവപ്പെട്ടു.

അതോടെ ആ ശക്തി എന്റെ അവതാർ ന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ആവുന്നത്ര ശ്രമിച്ച് നോക്കി — പക്ഷേ അതിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

പെട്ടന്ന് എന്റെ അവതാർ അതിന്റെ ഇടത് കൈ ഉപയോഗിച്ച് ആ പ്രകാശ-മനുഷ്യ രൂപത്തിന്റെ നെഞ്ചില്‍ ഇറക്കി.

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.