മാന്ത്രികലോകം 1 [Cyril] 2322

എന്റെ അന്തകന്‍ അരൂപി ആകാനാണ് സാധ്യത. ഞാൻ പ്രവചിച്ചു.

ഉള്ളില്‍ ഭയം ഉണ്ടെങ്കിലും എനിക്കെന്തോ ഗുഹയുടെ അടുത്ത് നിന്നപ്പോള്‍ ഒരു ആശ്വാസം തോന്നി. ഇങ്ങനെ വെറുതെ ഓരോന്ന് ആലോചിച്ചു നിന്നാൽ എന്റെ മനസ്സ് മാറാൻ സാധ്യതയുണ്ട്.

എന്റെ ശ്വാസം വലിച്ച് പിടിച്ചുകൊണ്ട് ഒന്നും ചിന്തിക്കാതെ എന്റെ കണ്ണ് രണ്ടും ഇറുക്കി അടച്ചു പിടിച്ചു കൊണ്ട് വേഗം നടന്ന് ഞാൻ ഭീതിയുടെ ഗുഹ കവാടത്തിലൂടെ പ്രവേശിച്ചു.

ഒരു നിമിഷം ഞാൻ വെറുതെ നിന്നു.

എനിക്ക് ഒന്നും സംഭവിച്ചില്ല…!!

അരൂപിയുടെ ശക്തി എവിടെ?

ഹൃദയം എന്റെ നെഞ്ചിനെ ഇടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും എനിക്ക് നേരിയ ആശ്വാസം തോന്നി.

ഞാൻ മെല്ലെ കണ്ണ് തുറന്ന് നോക്കി.

ഗുഹയുടെ അകമാകെ ഒരു നീല വെളിച്ചം പൊതിഞ്ഞിരുന്നു. ആ വെളിച്ചത്തിന്റെ ഉറവിടം മാത്രം എനിക്ക് കാണാന്‍ കഴിഞ്ഞില്ല…. എനിക്ക് ചുറ്റും ഞാൻ ഭയത്തോടെ നോക്കി.

ചെറിയൊരു അറയിലാണ് ഞാൻ നിന്നിരുന്നത്. എന്റെ കൈ ഉയർത്തിയാൽ മേല്‍ത്തട്ടിനെ എനിക്ക് തൊടാൻ കഴിയും. തറയില്‍ ഒരു നുള്ള് പൊടിയെ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

പെട്ടന്ന് എന്റെ തലക്കകത്ത് എന്തോ ഇഴയുന്ന പോലെ തോന്നി. അതിനെത്തുടര്‍ന്ന് ചെറിയൊരു തല വേദനയും എന്റെ ശരീരമാസകലം സൂചി കൊണ്ട്‌ കുത്തിയത് പോലത്തെ വേദനയും ഉണ്ടായി.

എന്റെ ശ്വാസം വലിച്ചു പിടിച്ച് കൊണ്ട് ഞാൻ അനങ്ങാതെ നിന്നു.

പക്ഷേ കൂടുതൽ ഒന്നും സംഭവിച്ചില്ല.

എന്റെ മുന്നില്‍ ഞാൻ നോക്കി…,

വലിയ ഒരു പാറ മാത്രമാണ് ഉണ്ടായിരുന്നത്.

മാന്ത്രിക ലോകത്ത് പോകാനുള്ള കവാടത്തെ മാത്രം കാണാന്‍ കഴിഞ്ഞില്ല.

ആ പാറയില്‍ നിന്നും എന്റെ നോട്ടം ഞാൻ മാറ്റാൻ തുടങ്ങിയതും വാതിലിന്റെ രൂപത്തിലുള്ള നേരിയ ഒരു പ്രകാശം ആ പാറയില്‍ ദര്‍ശനമായി.

ഞാൻ അതിൽ സൂക്ഷിച്ചു നോക്കി. ഉടനെ പാറയില്‍ അദൃശ്യമായിരുന്ന വാതില്‍ നന്നായി തെളിഞ്ഞ് വന്നു. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കടക്കാന്‍ കഴിയുന്ന ഒരു വാതില്‍ — അതിപ്പോ അടഞ്ഞു കിടന്നു.

ഞാൻ നടന്ന് അതിന്റെ അടുത്ത് പോയി നിന്നിട്ട് എന്റെ കൈ നീട്ടി ചൂണ്ടു വിരൽ കൊണ്ട്‌ ആ വാതിലിൽ ഞാൻ തൊട്ടു നോക്കി.

പെട്ടന്ന് എന്റെ തലക്കകത്ത് എന്തോ തുളച്ച് കേറി…… ഉടനെ എന്റെ തല കുടഞ്ഞു കൊണ്ട് ഒരു ഞെട്ടലോടെ ഞാൻ പിന്നോട്ട് ചാടി.

പക്ഷേ വേറൊന്നും സംഭവിക്കാത്ത കൊണ്ട്‌ ഞാൻ പിന്നെയും മുന്നോട്ട് പോയി ആ വാതിലിൽ തൊട്ടു.

ഒന്നും സംഭവിച്ചില്ല….!

ഞാൻ ആ വാതില്‍ പതിയെ തള്ളി നോക്കി — അത് അനങ്ങാൻ കൂട്ടാക്കിയില്ല.

ബലം കൂടി പിന്നെയും ഞാൻ തള്ളി — ആദ്യത്തെ അതെ ഫലം തന്നെ….!,

ഞാനെന്റെ സര്‍വ്വ ശക്തിയും പ്രയോഗിച്ച് ആഞ്ഞ് തള്ളി — ഒരു മാറ്റവുമില്ല.

ഒരു മാസമായി ഈ ഗുഹ എന്റെ ഉറക്കത്തെ കെടുത്തിയിരുന്നു ……! ഇപ്പോൾ എന്നെ ഇവിടെ വരുത്തുകയും ചെയ്തു……! പക്ഷേ എന്നെ ഒരു മൂഡൻ ആക്കുന്നത് പോലെ എന്നെ ഈ വാതില്‍ കളിപ്പിക്കുന്നുവൊ….?

എനിക്ക് ദേഷ്യം വന്നു.

പക്ഷേ പെട്ടന്ന് ഏതോ ഒരു ശക്തി നിസ്സാരമായി എന്റെ മനസ്സിൽ നുഴഞ്ഞ് കയറി എന്റെ മനസ്സിനെയും ഹൃദയത്തെയും ആക്രമിച്ചു.

ആദ്യം ശരീരമാസകലം ചെറിയ വേദന ഉള്ളില്‍ നിന്നും അനുഭവപ്പെട്ടു.

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.