പിന്നേ, പതിനെട്ട് വയസ്സ് തികയുമ്പോൾ ആണ് നമ്മുടെ തലച്ചോറും, ഹൃദയവും, മനസ്സും പിന്നെ ആത്മാവും ഒത്തുചേർന്ന് ശക്തമായ ഒരു പരസ്പര മാന്ത്രിക ബന്ധനത്തെ സ്വമേധയാ സൃഷ്ടിക്കുന്നത്.
ആ സമയത്താണ് പ്രകൃതി നമ്മുടെ ആത്മാവിന് ഉയർന്ന തരത്തിലുള്ള മാന്ത്രിക ശക്തിയെ പ്രദാനം ചെയ്യാൻ തയാറാകുന്നത്…..
പക്ഷേ നമ്മൾ ഓരോരുത്തര്‍ക്കും പലതരത്തിലുള്ള മനഃശക്തിയാണ് ഉള്ളത്…. ആ ശക്തിയുടെ പ്രാപ്തി അടിസ്ഥാനമാക്കി മാത്രമാണ് ഒരു ആത്മാവിന്റെ ശക്തിയും കഴിവിനേയും നമ്മുടെ മനസ്സും ശരീരവും നിര്‍ണയിക്കുന്നത് — അതിനെ ആസ്പദമാക്കി മാത്രമാണ് പ്രകൃതി നമുക്ക് നല്‍ക്കുന്ന ശക്തിയില്‍ നിന്നും നമ്മുടെ ആത്മാവ് അതിന്റെ പ്രാപ്തിക്ക് അനുസരിച്ചുള്ള ശക്തിയെ സ്വീകരിക്കുന്നത്.
ആ മാന്ത്രിക ശക്തി നമ്മുടെ മനഃശക്തിയുമായി ലയിച്ച് ചേരും.
പക്ഷേ പ്രകൃതി നമുക്ക് നല്‍കുന്ന ശക്തിയുടെ പത്തില്‍ ഒന്ന് ശക്തിയെ മാത്രമേ നമുക്ക് സ്വായത്തമാക്കാൻ കഴിയുകയുള്ളു…. ബാക്കിയുള്ള ശക്തി നമ്മുടെ ഉള്ളില്‍ നിഷ്‌പ്രഭാവമായ അവസ്ഥയില്‍ ആയിരിക്കും….,
പ്രകൃതി നമുക്ക് നല്‍കിയ ആ ഉയർന്ന ശക്തി ഉണ്ടെങ്കിൽ മാത്രമേ ഗുഹയുടെ കവാടത്തിൽ കാവലിന് നില്‍ക്കുന്ന ‘അരൂപി’ യുടെ ശക്തിയെ ചിലര്‍ക്ക് എങ്കിലും എതിരേൽക്കാൻ കഴിയു.
മറ്റ് ചിലര്‍ക്ക് മനഃശക്തി കുറഞ്ഞ വ്യക്തികൾ ആയിരിക്കും. അങ്ങനെയുള്ള ആത്മാക്കള്‍ ശക്തി കുറഞ്ഞത് ആയിരിക്കും. അവർക്ക് പ്രകൃതിയുടെ ശക്തി ലഭിച്ചാല്‍ പോലും അരൂപിയുടെ ശക്തിയെ എതിരേൽക്കാൻ അവരുടെ മനസ്സിന് ശക്തി ഉണ്ടാവില്ല. അതുകൊണ്ടാണ് ഗുഹയില്‍ പ്രവേശിച്ചതും അതേ വേഗത്തില്‍ അവർ ഓടി പുറത്ത് വരുന്നത്.”
അത്രയും പറഞ്ഞിട്ട് അധ്യാപിക ഡേന ഞങ്ങളെ ഗൌരവത്തോടെ നോക്കി.
ഞങ്ങൾ എല്ലാവരും വിസ്മയത്തോടെ അവരെ നോക്കി നിന്നു.
“പ്രകൃതി നമുക്ക് നല്‍കുന്ന ശക്തിയെ പൂര്‍ണമായി ഉണര്‍ത്താൻ വേണ്ടിയാണോ നമ്മൾ ഗുഹയിലൂടെ മാന്ത്രികലോകത്ത് പോകുന്നത്…?”
എന്നെ തുറിച്ച് നോക്കിയ ശേഷം സുല്‍ത്താന്‍ അധ്യാപിക ഡേനയോട് ചോദിച്ചു.
പക്ഷേ ഞങ്ങളുടെ പുറകില്‍ എവിടെയോ നോക്കിക്കൊണ്ട് അധ്യാപിക ഡേന പുഞ്ചിരിച്ചു.
“പ്രകൃതി നമുക്ക് നല്‍കിയ എല്ലാ ശക്തിയെയും അത്ര നിസ്സാരമായി നമുക്ക് സ്വായത്തമാക്കാൻ കഴിയില്ല കുട്ടികളെ….!”
ഞങ്ങളുടെ പുറകില്‍ നിന്നും ഒരു പുതിയ ശബ്ദമാണ് അത് പറഞ്ഞത്.
ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????
വായനക്കും അഭിപ്രായത്തിനും നന്ദി bro.
പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.
എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️
അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????
പൊളി ❤️?
വായിച്ചതില്‍ സന്തോഷം bro ❤️❤️
ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്
വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️
Cyril bro kidilan
ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme
ബാക്കി കൂടെ വായിക്കട്ടെ
വളരെ സന്തോഷം bro ❤️
Love u siril bai u started again thanks
❤️❤️