മാന്ത്രികലോകം 1 [Cyril] 2322

സാഹചര്യം ലഭിക്കുമ്പോൾ എല്ലാം എന്നോട് കോർക്കാൻ വരുന്ന —എന്നെ ശത്രുവായി മാത്രം കരുതുന്ന സുല്‍ത്താന്‍ — എന്നെ പുച്ഛത്തോടെ തുറിച്ച് നോക്കി.

പക്ഷേ അധ്യാപകന്‍ നോറേഷ് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു—,

“ഭീതിയുടെ ഗുഹ ഇതുവരെ ആരെയും സ്വാധീനിച്ചിട്ടില്ല…., ഗുഹയുടെ പുറത്തുള്ള ആരെയും ഗുഹയുടെ ശക്തി ഒരിക്കലും ഉപദ്രവിക്കാറുമില്ല.”

അതുകേട്ട് ഞാൻ മിണ്ടാതെ നില്‍ക്കുകയാണ് ചെയ്തത്.

“നിന്റെ ഇത്തരം ചോദ്യത്തിന് എന്തെങ്കിലും കാരണമുണ്ടോ, ഫ്രെൻഷർ?” അധ്യാപകന്‍ നോറേഷ് എന്റെ കണ്ണില്‍ നോക്കി ചോദിച്ചു.

“കാരണം ഒന്നുമില്ല, ആചാര്യന്‍…., വെറുമൊരു സംശയമാണ് ഞാൻ ചോദിച്ചത്.” ഞാൻ ഒരു കൂസലുമില്ലാതെ നുണ പറഞ്ഞു.

അയാൾ പുരികം കൂറ്പ്പിച്ച് സംശയത്തോടെ എന്നെ നോക്കി. അതുകാരണം അന്ന് ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല.

അടുത്ത ദിവസം രാവിലെ അസ്ത്ര വിദ്യ പരിശീലിപ്പിക്കുന്ന അധ്യാപിക ഡേന യോടാണ് എന്റെ അടുത്ത സംശയം ഞാൻ ചോദിച്ചത്—

“ഞങ്ങളുടെ അഭ്യസനം പതിനെട്ടാം വയസ്സില്‍ അല്ലേ പൂര്‍ത്തിയാക്കുന്നത്……! പക്ഷേ അതിന്‌ മുന്നേ ഞങ്ങൾ ഭീതിയുടെ ഗുഹയില്‍ പ്രവേശിച്ചാല്‍ എന്ത് സംഭവിക്കും?”

എന്റെ ചോദ്യം കേട്ട് കഴിഞ്ഞ ദിവസത്തെ പോലെ ആരും ചിരിച്ചില്ല. എല്ലാവരും ആകാംഷയോടെ അധ്യാപിക ഡേനയെ നോക്കി.

അവർ ഞങ്ങൾ ഓരോരുത്തരുടെയും മുഖത്ത് കണ്ണോടിച്ചു. അവസാനം അവരുടെ നോട്ടം എന്റെ മുഖത്ത് തറച്ചു നിന്നു.

“എല്ലാവരുടെ ഉള്ളിലും പല തരത്തിലുള്ള മാന്ത്രിക ശക്തികള്‍ ഉണ്ടെന്ന് മനസ്സിലാക്കുക. ചിലര്‍ക്ക് ഉയർന്ന അളവിലും ചിലര്‍ക്ക് കുറഞ്ഞ അളവിലും ആയിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ആണ് ആ വ്യക്തി മാന്ത്രികന്‍ ആണോ, പോരാളി ആണോ, അതോ ഇത് രണ്ടിലും ചേരാന്‍ കഴിയാത്ത വ്യക്തിയാണൊ എന്ന് നിര്‍ണയിക്കപ്പെടുന്നത്.…,

ഒരു വ്യക്തിയുടെ ആറാമത്തെ വയസ്സിലാണ് ആ വ്യക്തിയുടെ ഉള്ളിലുള്ള മാന്ത്രിക ശക്തി ഉണരാനും പ്രവര്‍ത്തിക്കാനും ആരംഭിക്കുന്നത്. പിന്നീട് ആ ശക്തി വളരാനും തുടങ്ങും. അതുകൊണ്ടാണ് ആറാം വയസ്സില്‍ അഭ്യസനവും പരിശീലനവും ആരംഭിക്കുന്നത്….,

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.