മാന്ത്രികലോകം 1 [Cyril] 2322

ഒരു നിമിഷം ഞാൻ സ്തംഭിച്ചു നിന്നു.

“എന്നോട് പോലും പറയരുത് എന്നു അവന്‍ പറഞ്ഞു ലെ…..?”

“നിന്നോട് പറഞ്ഞാൽ നി എങ്ങനെയും അവനെ തടയുമെന്ന് അവനു അറിയാവുന്നത് കൊണ്ട അവന്‍ അങ്ങനെ പറഞ്ഞത്…” എന്റെ പൊള്ളലേറ്റ പോലത്തെ നില്‍പ്പ് കണ്ടിട്ട് ദനീർ ധൃതിയില്‍ പറഞ്ഞു.

കട്ടിലില്‍ കണ്ണുമടച്ച് കിടക്കുന്ന ഫ്രെൻ ന്റെ മുഖത്ത് നോക്കി ഞാൻ വെറുതെ നിന്നു.

“ഫ്രെൻ തിരികെ വന്നോ എന്ന് അറിയാൻ ഇന്ന് രാവിലെ ഞാൻ ഇവിടെ വന്നു നോക്കി…… അവന്‍ അപ്പോഴും ഇതുപോലെ കിടക്കുകയായിരുന്നു…. ഞാൻ എത്ര വിളിച്ചിട്ടും അവന്‍ ഉണർന്നില്ല….. ആദ്യം ഞാനൊന്ന് ഭയന്നു. പക്ഷേ അവന്‍ ഇടയ്ക്കിടെ എന്തെല്ലാമോ പറയുകയുണ്ടായി….. അതുകൊണ്ട്‌ അവന്റെ ജീവനു ആപത്ത് ഒന്നുമില്ല എന്നുമാത്രം എനിക്ക് മനസ്സിലായി. അവനു എന്ത് സംഭവിച്ചു എന്നു എനിക്ക് മനസ്സിലാവുന്നില്ല, സാഷ. നമുക്ക് മാന്ത്രികമുഖ്യനോട് ഇക്കാര്യം പറഞ്ഞാലോ….?”

എന്റെ അഭിപ്രായം അറിയാൻ അവന്‍ എന്റെ മുഖത്ത് നിസ്സഹായതയോടെ നോക്കി നിന്നു.

ഞാൻ ദനീർനെ തുറിച്ച് നോക്കി.

“വേണ്ട, ഇന്ന്‌ രാത്രിവരെ നമുക്ക് നോക്കാം…. അവന്‍ ഉണർന്നില്ല എങ്കില്‍ രാവിലെ നമുക്ക് അദ്ദേഹത്തോട് പറയാം.”

എന്റെ നോട്ടം പിന്നെയും കട്ടിലില്‍ ആയി.

എന്റെ മനസ്സ് നീറി… പക്ഷേ ആ വേദനയെ ഞാൻ മറച്ച് കൊണ്ട്‌ ഫ്രെൻനിനെ നോക്കി.

അവന്റെ മുഖത്ത് വേദനയുടെ നേരിയ ലാഞ്ചന പോലുമില്ല. അവന്റെ നെഞ്ച് സാധാരണ ഗതിയിൽ ഉയർന്ന് താഴ്ന്നു. കുറെ നേരം ഞങ്ങൾ അവനെ നോക്കി നിന്നു.

എന്ത് മണ്ടത്തരമാണ് നി കാണിച്ചത് ഫ്രെൻ? എല്ലാം കാര്യങ്ങളും അറിഞ്ഞു കൊണ്ട്‌ ഭീതിയുടെ ഗുഹയില്‍ നി എന്തിന് പോയി?

പെട്ടന്ന് ഫ്രെൻ ന്റെ വായിൽ നിന്നും അവ്യക്തമായ എന്തെല്ലാമോ വാക്കുകൾ പുറത്ത് വന്നു….. കട്ടിലില്‍ കിടന്ന് അവന്‍ മരണ വെപ്രാളം കാണിക്കാൻ തുടങ്ങി…..

ഞാൻ ശ്വാസം വലിച്ച് പിടിച്ചുകൊണ്ട് അവനെ നോക്കി.

എന്താണ് സംഭവിക്കുന്നത്…?

ദനീർ ഓടി ചെന്ന് ഫ്രെൻനിനെ പിടിച്ചു കുലുക്കി. പക്ഷേ അവനെ തേടേണ്ട താമസം ദനീർ ഒരു പാവ കണക്കെ തെറിച്ചു പോയി നിലത്ത് വീണു.

ഉടനെ ഫ്രെൻ ന്റെ ശരീരം അങ്ങിങ്ങായി കീറി പിളര്‍ന്നു…. അവന്റെ എല്ലുകള്‍ നുറുങ്ങുന്ന ശബ്ദം കേട്ട്….. അവന്റെ ശരീരത്തിൽ നിന്നും രക്തം ചീറ്റി തെറിച്ചു…..!!

എന്താണ് ഇത്. ഫ്രെൻ മരിച്ചോ…? എന്റെ കണ്ണില്‍ നിന്നും വെള്ളം ചാടി. പേടിയോടെ ഞാൻ ദനീർനെ നോക്കി.

ഞാനും ദനീരും ഒന്നും ചെയ്യാൻ കഴിയാതെ പ്രതിമ കണക്ക് നിന്നു.

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.