മാന്ത്രികലോകം 1 [Cyril] 2321

പക്ഷേ എല്ലാ അധ്യാപകരോടും, പിന്നെ ഭക്ഷണശാലയിലെ അംഗങ്ങളോട് പോലും ഭീതിയുടെ ഗുഹയെ കുറിച്ച് അവന്‍ ചോദിക്കുന്നുണ്ടായിരുന്നു.

അവന്റെ ഉദ്ദേശം എന്താണെന്ന് മാത്രം ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞില്ല.

മിണ്ടാതെ നില്‍ക്കുന്ന ദനീർനെ ഞാൻ തുറിച്ച് നോക്കി.

“രാവിലെ ഞാൻ അവന്റെ മുറിയില്‍ പോയിരുന്നു. അവനു എന്തോ സംഭവിക്കുന്നു, സാഷ. അത് എന്താണെന്ന് എനിക്കറിയില്ല. പരിശീലനം കഴിഞ്ഞതും നമുക്ക് അവന്റെ മുറിയില്‍ പോകാം…. നി നേരിട്ട് നോക്ക്….” അവന്‍ വിഷമത്തോടെ പറഞ്ഞു.

ശേഷം അവന്‍ ഒറ്റക്ക് വാള്‍ പരിശീലനം നടത്താൻ തുടങ്ങി. പക്ഷേ അവന്റെ ശ്രദ്ധ പരിശീലനത്തിൽ ഇല്ലായിരുന്നു.

എന്താണ് ഫ്രെൻനിനു സംഭവിച്ചത്…? എന്റെ മനസില്‍ ആശങ്ക ഉയർന്നു തുടങ്ങി. പിന്നീടുള്ള എന്റെ പരിശീലനത്തിൽ എനിക്ക് കാര്യമായി ശ്രദ്ധിക്കാന്‍ പോലും കഴിഞ്ഞില്ല.

ഡേന, ഞങ്ങളുടെ ധനുര്‍വിദ്യ അധ്യാപിക ഞങ്ങൾക്ക് എന്തെല്ലാമോ പറഞ്ഞ്‌ തരുനുണ്ട്… പക്ഷേ അതൊന്നും എന്റെ കാതില്‍ വീണില്ല.

അവസാനം എങ്ങനെയോ പരിശീലനം കഴിഞ്ഞതും ഞാനും ദനീരും ഫ്രെൻ ന്റെ വാസസ്ഥലം ലക്ഷ്യമാക്കി ദ്രുതഗതിയില്‍ നടന്നു.

അവന്റെ മുറിയുടെ വാതില്‍ തള്ളി തുറന്ന് ഞങ്ങൾ ധൃതിയില്‍ അകത്ത് കയറി.

ഉടനെ എന്റെ നോട്ടം അവിടെയുള്ള കട്ടിലില്‍ ആയി.

ഫ്രെൻ ഉറങ്ങുകയാണ്….!! ഞാൻ മുഖം ചുളിച്ചു.

കാരണം, ഏതു കാരണം കൊണ്ടും അവന്‍ പരിശീലനം, പഠനം എന്നിവ മുടക്കാറില്ല…. ഇങ്ങനെ ഉറങ്ങുകയും ഇല്ല…. ഇത് വേറെ എന്തോ ഉണ്ട്.

ഇതൊരു സാധാരണ ഉറക്കം അല്ല എന്ന് എന്റെ മനസ്സ് പറഞ്ഞു. എന്താണ് അവനു പറ്റിയത്.

കോപം കാരണം എന്റെ കണ്ണ് കത്തി ജ്വലിച്ചു. ആരോടെന്നില്ലാതെ കഠിനമായ കോപം എനിക്ക് ഉണ്ടായി. വെട്ടിത്തിരിഞ്ഞ് ഞാൻ ദനീരിന്റെ മുഖത്ത് നോക്കി.

“എന്റെ ക്ഷമയെ പരീക്ഷിക്കാതെ ഫ്രെൻനിനു എന്ത് സംഭവിച്ചു എന്ന് പറ, ദനീർ…?” രോഷാകുലയായി ഞാൻ ചോദിച്ചു.

“കഴിഞ്ഞ രാത്രി അവന്‍ എന്റെ മുറിയില്‍ വന്നിരുന്നു….. അവന്‍ ഭീതിയുടെ ഗുഹയില്‍ പോകുന്നു എന്നും പറഞ്ഞു—”

“ഭീതിയുടെ ഗുഹ…..!!” ദേഷ്യത്തില്‍ ഞാൻ അവനെ പിടിച്ചു ആഞ്ഞ് തള്ളി.

പക്ഷേ ഞാനാണ് പുറകോട്ട് തെന്നി പോയതു. അവന്റെ കല്ല് പോലത്തെ ശരീരം ഒരു നുള്ളു പോലും അനങ്ങിയില്ല.

കോപം കാരണം എന്റെ മുഖം ഉരുകുന്നത് പോലെ തോന്നി.

“എന്തുകൊണ്ട്‌ ആ സമയത്ത്‌ എന്നെ നി വിളിച്ചില്ല… ഗുഹയില്‍ പോകാൻ നി എന്തിനു അനുവദിച്ചു ….? പ്രകൃതിയുടെ ശക്തി ലഭിക്കാതെ ആര്‍ക്കും ഗുഹയുടെ ശക്തിയെ അതിജീവിക്കാൻ കഴിയില്ലെന്ന് നിനക്കും അറിയാം, ദനീർ. എന്നിട്ടും നി അവനെ പോകാൻ അനുവദിച്ചു.” എന്റെ ശബ്ദം ഉയർന്നു.

“എന്റെ എതിര്‍പ്പിനെ അവന്‍ കാര്യമാക്കാതെയാണ് ഇറങ്ങിപ്പോയതു. തീര്‍ച്ചയായും പുലരും മുന്നേ തിരിച്ചുവരും എന്നാണ് അവന്‍ പറഞ്ഞതു. എനിക്ക് അവനില്‍ വിശ്വസം ഉണ്ടായിരുന്നു. പിന്നെ ഇക്കാര്യം ആരോടും പറയരുത് എന്നും അവന്‍ നിര്‍ബന്ധം പിടിച്ചു — നിന്നോട് പോലും പറയരുത് എന്നാണ് അവന്‍ എന്നോട് പറഞ്ഞത്…” അത്രയും പറഞ്ഞിട്ട് ദനീർ തലയും കുനിച്ചു നിന്നു.

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.