മാന്ത്രികലോകം 1 [Cyril] 2321

മാന്ത്രികത്തിന്റെ ദൈവമായ ഹിഷേനി യും യുദ്ധത്തിന്റെ ദൈവമായ അയോറസ് ഉം ഒരുമിച്ച് സൃഷ്ടിച്ചതാണ് ഈ ഗുഹയും മാന്ത്രിക ലോകവും.

എന്നാല്‍ എന്റെ അഭ്യസനം പോലും കഴിയാതെ, എന്റെ മനസ്സും ശരീരവും ഈ പരീക്ഷണത്തിന് പോലും തയ്യാറാകാത്ത നിലയിലാണ് ഞാൻ ഈ ഭീതിയുടെ ഗുഹയ്ക്ക് മുന്നില്‍ ഇപ്പോൾ നില്‍ക്കുന്നത്.

ഒരു മാസം മുമ്പാണ് എന്റെ പതിനാറാം വയസ്സ് പൂര്‍ത്തിയായത്.

സാധാരണയായി പതിനെട്ടാമത്തെ വയസിലാണ് ഒരു വ്യക്തിയുടെ മനസ്സും ആത്മാവും അവരുടെ മാന്ത്രികബോധത്തെ ഉണർത്തുന്നത്. മാന്ത്രികബോധം ആ വ്യക്തിക്ക് ധാരാളം കാര്യങ്ങളെ കുറിച്ചുള്ള അറിവ് പകര്‍ന്നു തരും, മുന്നറിയിപ്പ് നല്‍കും, വേറെയും എന്തെല്ലാം അതിന്‌ കഴിയുമെന്ന് ആര്‍ക്കും വ്യക്തമായി അറിയില്ല.
മറ്റു ചിലർക്ക് പതിനെട്ട് കഴിഞ്ഞ് എപ്പോഴെങ്കിലും ഉണരും….. പക്ഷേ അനേകർക്ക് ഉണരുകയില്ല.

ചുരുക്കം ചിലർക്ക് അവരുടെ പതിനാറാം വയസ്സിലും മാന്ത്രികബോധം ഉണരാരുണ്ട്.

എനിക്ക് പതിനാറ്‌ വയസ്സ് തികഞ്ഞ അന്ന് തൊട്ട് ഈ ഗുഹയെ ഞാൻ സ്വപ്നം കാണുന്നത് പതിവായി മാറിയിരിക്കുന്നു. ഏതോ ശക്തി എന്നെ അതിലേക്ക് ആവാഹിച്ച് വലിച്ചിഴയ്ക്കുന്നത് എനിക്ക് നന്നായി അനുഭവപ്പെട്ടുനുണ്ടായിരുന്നു.

ഗുഹയുടെ ശക്തിയോ, അതോ മാന്ത്രികലോകത്തിന്റെ ശക്തിയോ, അതും അല്ലെങ്കിൽ വേറെ വല്ല ശക്തിയും ആണോ എന്നെ അതിലേക്ക് വലിച്ചിഴക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല.

ഒരുപക്ഷേ എന്റെ മാന്ത്രികബോധം ആവും — പക്ഷേ എന്റെ മാന്ത്രികബോധം ഉണര്‍ന്നു കഴിഞ്ഞോ എന്നൊന്നും എനിക്ക് നിശ്ചയമില്ല.

എത്രയും വേഗം ഭീതിയുടെ ഗുഹയില്‍ ഞാൻ പ്രവേശിച്ചില്ലെങ്കിൽ അത് എല്ലാ ലോകത്തിന്റെയും ദുര്‍വിധി എന്ന് ഒരു നേരിയ സ്വരം എന്റെ മനസില്‍ താക്കീതു നല്‍കിയിരുന്നു.

അന്ന് മുതൽ ഒരു രാത്രി പോലും എനിക്ക് നന്നായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.

തുടർച്ചയായി ഒരാഴ്ച ഉറങ്ങാൻ കഴിയാതെ വന്നപ്പോൾ അടുത്ത ദിവസം തന്നെ ഞങ്ങൾക്ക് ആയുധ പരിശീലനം നല്‍കുന്ന അധ്യാപകരോട് ഞാൻ എന്റെ സംശയങ്ങള്‍ ചോദിച്ചു—,

“ഗുഹയുടെ ശക്തി ആരുടെയെങ്കിലും സ്വപ്നത്തില്‍ വന്ന് അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുമോ…?”

ഉടനെ അവിടെ ഒരു കൂട്ടച്ചിരിയാണ് ഉയര്‍ന്നത്. എന്റെ മുപ്പത് സഹ വിദ്യാര്‍ഥികളും എന്നെ കളിയാക്കി ചിരിച്ചു.

എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സാഷ, ദനീർ എന്നിവർ പോലും വാ പൊത്തി ചിരിച്ചു.

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.