ഞാൻ ഫ്രെൻ നോട് അടുപ്പം കാണിക്കുന്നത് സുല്‍ത്താന്‍ അസൂയയോടെ നോക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.
എനിക്ക് ഫ്രെൻ നെ ഇഷ്ടമാണെന്ന് സുല്‍ത്താന്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നു എനിക്കറിയാം….. പക്ഷേ ആ മൂഡൻ ഫ്രെൻ മാത്രം എന്നെ എന്ന് മനസ്സിലാക്കും എന്നു എനിക്കറിയില്ല.
“ഏയ് സാഷ…, എവിടെ നിന്റെ കൂട്ടുകാരന്‍, ഫ്രെൻ…?” സുല്‍ത്താന്‍ ചോദിച്ചു.
“ഫ്രെൻ” എന്ന് പറയുമ്പോൾ സുല്‍ത്താന്റെ കണ്ണില്‍ ഒരു ദേഷ്യം ഉണ്ടായിരുന്നു.
അവനെ നോക്കി ഞാൻ മുഖം ചുളിച്ചു.
“അവനോട് നി പിണങ്ങിയെങ്കിൽ അത് നല്ലതാണെന്ന് ഞാൻ പറയും. എന്റെ കൂടെ…..! അതായത് എന്റെ ഗണത്തില്‍ എപ്പോ വേണമെങ്കിലും നിനക്ക് വന്നു ചേരാം. നാളെ നടക്കാൻ പോകുന്ന യുദ്ധമത്സരകളിയിൽ ഇത്തവണയും ഞങ്ങൾ തന്നെ വിജയിക്കും…. അതുകൊണ്ട് വിജയിക്കുന്നവരുടെ കൂടെ നില്‍ക്കുന്നതാണ് നിനക്ക് നല്ലത്.”
സുല്‍ത്താന്‍ പറയുന്നത് കേട്ട് എനിക്ക് ദേഷ്യമാണ് വന്നത്.
പെട്ടന്ന് ദനീർ എവിടെനിന്നോ എന്റെ ഇടത് വശത്ത് വന്നു നിന്നിട്ട് സുല്‍ത്താനെ തുറിച്ച് നോക്കി. പക്ഷേ ഒരു കൂസലുമില്ലാതെ സുല്‍ത്താന്‍ എന്നെ നോക്കി നിന്നു.
കല്ലില്‍ നിന്നും വെട്ടിയെടുത്തത് പോലത്തെ ദനീരിന്റെ ഏഴടി ഉയരമുള്ള ഉറച്ച ശരീരത്തെ കണ്ടാലേ ആരായാലും അവനോട് തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഭയന്ന് പിന്മാറും.
“ഫ്രെൻ ഇവിടെ ഇല്ലെന്ന് കരുതി ഞങ്ങൾ തമ്മില്‍ പിണങ്ങി എന്ന് കരുതാൻ നിന്നെപ്പോലെ ഉള്ളവർക്ക് മാത്രമേ കഴിയു……” ദനീർ പല്ല് ഞെരിച്ച് കൊണ്ട് പറഞ്ഞു.
“നിന്നോടല്ല ഞാൻ സംസാരിച്ചത്….” സുല്‍ത്താന്‍ ദനീരിന്റെ നേര്‍ക്ക് ചീറി.
“പക്ഷേ ഞാൻ നിന്നോട് തന്നെയാ പറഞ്ഞത്…..” ദനീർ മുഷ്ടി ചുരുട്ടി കൊണ്ട് മുരണ്ടു.
എന്നാൽ അതൊന്നും കാര്യമാക്കാതെ സുല്‍ത്താന്‍ പ്രതീക്ഷയോടെ എന്റെ മുഖത്ത് നോക്കി. ഞാനും അവനെ ശ്രദ്ധിക്കാതെ ഞാൻ അടുത്ത അസ്ത്രം എടുത്തു തൊടുത്തു.
കുറച് നേരം എന്നെത്തന്നെ നോക്കി നിന്നിട്ട് സുല്‍ത്താന്‍ ഒന്നും പറയാതെ നടന്നകന്നു.
“സുല്‍ത്താന്റെയും ഫ്രെൻറ്റെയും തമ്മിലുള്ള ഈ ശത്രുത എന്നെങ്കിലും മാറുമോ…?” ദനീർ ശ്വാസം നീട്ടി വലിച്ച് വിട്ടുകൊണ്ട് ചോദിച്ചു.
ഞാൻ ചിരിച്ചു.
“ഇത് ശത്രുത ഒന്നുമല്ല ദനീർ…., അത് നിനക്കും അതറിയാം. അവർ രണ്ടു പേരും വളരെ നല്ല പോരാളികള്‍ തന്നെയാണ്…. പക്ഷേ ഫ്രെൻ എല്ലാ ആയുധ വിദ്യയിലും സുല്‍ത്താന്റെ ഒരു നുള്ള് മുകളില്‍ നില്‍ക്കുന്നതിന്റെ അസൂയ മാത്രമാണ് സുല്‍ത്താന്‍ കാണിക്കുന്നത്. അതുപോലെ സുല്‍ത്താന്‍ ഒരു മാന്ത്രികന്‍ കൂടിയാണ് എന്നുള്ള അസൂയ ഫ്രെൻ സുല്‍ത്താനോട് കാണിക്കുന്നു, അത്രതന്നെ…”
ദനീർ ചെറുതായി പുഞ്ചിരിച്ചു. “പക്ഷേ മാന്ത്രികവിദ്യയിൽ അധ്യാപകരെ കൂടാതെ ആര്‍ക്കും നിന്നോട് ജയിക്കാന്‍ കഴിയില്ല….” ദനീർ പറഞ്ഞു
പക്ഷേ അവന്റെ മുഖത്ത് എന്തോ വിഷമം തങ്ങി നിന്നു.
അവന്‍ പറഞ്ഞത് വാസ്തവമാണ്. മാന്ത്രികവിദ്യയിൽ എല്ലാ വിദ്യാര്‍ത്ഥികളെ കാള്‍ ഞാനാണ് ഉയർന്ന് നില്‍ക്കുന്നത്.
“പക്ഷേ ഇപ്പോൾ എനിക്ക് അറിയേണ്ടത് ഫ്രെൻ എവിടെ എന്നാണ്, ദനീർ…?”
അമ്പിനെ വില്ലിൽ നിന്നും എന്റെ ലക്ഷ്യസ്ഥാനത്ത് തൊടുത്ത് വിട്ടുകൊണ്ട് ഞാൻ ചോദിച്ചു.
എന്റെ ചോദ്യം കേട്ട് ദനീരിന്റെ മുഖത്ത് ആശങ്ക പടർന്നു.
അപ്പോൾ എന്തോ വല്യ സംഭവമുണ്ട്.
കുറച്ച് ദിവസമായി ഫ്രെൻ ന്റെ മുഖത്ത് ഒരു ഉത്സാഹവും ഇല്ലായിരുന്നു. ഉറ്റ സുഹൃത്തുക്കളായ എന്നെയും ദനീർ നെയും അവഗണിച്ച് നടക്കുകയായിരുന്നു അവന്‍. കുറെ നാളായി ആരോടും അവന്‍ അധികമൊന്നും സംസാരിച്ചിരുന്നില്ല.
ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????
വായനക്കും അഭിപ്രായത്തിനും നന്ദി bro.
പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.
എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️
അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????
പൊളി ❤️?
വായിച്ചതില്‍ സന്തോഷം bro ❤️❤️
ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്
വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️
Cyril bro kidilan
ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme
ബാക്കി കൂടെ വായിക്കട്ടെ
വളരെ സന്തോഷം bro ❤️
Love u siril bai u started again thanks
❤️❤️