മാന്ത്രികലോകം 1 [Cyril] 2321

 

സാഷ

 

ഞങ്ങൾ എല്ലാവരും പരിശീലന മൈതാനത്ത് ഒത്തുകൂടി കഴിഞ്ഞിരുന്നു. പക്ഷേ ഫ്രെൻഷെർ മാത്രം ഇതുവരെ വന്നില്ല.

സാധാരണയായി അവന്‍ ഒരിക്കലും വൈകി വരാറില്ല. പരിശീലനത്തിന് മുടക്കും വരുത്തുകയുമില്ല.

എന്നും രാവിലെ ആറ്‌ മണിക്ക് ആയുധ പരിശീലനം തുടങ്ങും….. മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കും…. പിന്നെ പ്രാതല്‍ കഴിഞ്ഞ് ഒരു മണിവരെ മറ്റുള്ള പഠനങ്ങൾ….. ശേഷം ഊണും കഴിഞ്ഞ് നാല് മണിയോടെ താല്‍പര്യമുള്ളവർ മാത്രം കൂടുതൽ പരിശീലനം നേടാൻ മൈതാനത്ത് ഒത്തു കൂടി പരിശീലിക്കും. ഇതാണ് പതിവായി ശിബിരത്തിൽ അരങ്ങേറുന്നത്.

ഞാൻ ഒരു ഐന്ദ്രിക യാണ്. മാന്ത്രിക ശക്തിയുള്ള ആണുങ്ങളെ മാന്ത്രികന്‍ എന്നും പെണ്ണുങ്ങളെ ഐന്ദ്രിക എന്നും വിളിക്കും.

പക്ഷേ പോരാളികള്‍ ആയാലും മാന്ത്രികർ ആയാലും ആയുധം കൊണ്ടുള്ള പരിശീലനം നിര്‍ബന്ധമാണ്. ഞാനൊരു ഐന്ദ്രിക മാത്രമല്ല….. നല്ലോരു വില്ലാളി കൂടിയാണ്.

“ചില സാഹചര്യങ്ങളിൽ നമ്മുടെ മന്ത്രശക്തി താല്‍ക്കാലികമായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്…. ആ സാഹചര്യങ്ങളില്‍ ആയുധങ്ങൾക്ക് മാത്രമേ നമ്മെ രക്ഷിക്കാന്‍ കഴിയു.”

ഈ വാക്കുകളാണ് എപ്പോഴും മാന്ത്രികമുഖ്യൻ ഞങ്ങളോട് പറയാറുള്ളത്. അതുകൊണ്ട് ആയുധ പരിശീലനം ഒരു നിര്‍ബന്ധിത പരിശീലനമാണ്.

എന്റെ വില്ലിൽ ഞാൻ അസ്ത്രം തൊടുത്തു കൊണ്ട് അഞ്ഞൂറ് അടി അകലെയുള്ള കുറിപലകയുടെ നടുക്കുള്ള വൃത്തത്തെ ലക്ഷ്യം വെച്ച് എയ്തു.

ആ വൃത്തത്തിന്റെ അതിർ വരമ്പിലാണ് എന്റെ അസ്ത്രം ചെന്ന് തറച്ചത്. ഞാൻ നെറ്റി ചുളിച്ചു.

പക്ഷേ എന്റെ അസ്ത്രത്തിന് തൊട്ട് പുറകെ വേറൊരു അസ്ത്രം പാഞ്ഞുപോയി. ആ അസ്ത്രം ആ വൃത്തത്തിന്റെ നടുക്ക് അല്ലെങ്കിലും വൃത്തത്തിന്റെ ഉള്ളില്‍ തന്നെ തറച്ചു.

ആ അസ്ത്രം ആരുടേതാണെന്ന് എനിക്കറിയാം.

എന്റെ വലത് വശത്ത് കുറച്ച് പുറകിലായി നിന്നുകൊണ്ട് എന്നെ നോക്കി പുഞ്ചിരിക്കുന്ന സുല്‍ത്താന്‍ നെ ഞാൻ തുറിച്ച് നോക്കി.

അസ്ത്രവിദ്യയിൽ എന്നെക്കാളും അവനു പ്രാഗല്ഭ്യം ഉണ്ടെന്ന് തെളിയിക്കുക എന്നതാണ് സുല്‍ത്താന്റെ രണ്ടാമത്തെ ലക്ഷ്യം …. ആദ്യത്തെ ലക്ഷ്യം എന്നെ ആകര്‍ഷിക്കുക എന്നതാണ്.

അസ്ത്രവിദ്യയിൽ അവന്റെ കഴിവിനോട് എനിക്ക് അസൂയയും മതിപ്പും ഉള്ളത് സത്യം…. ചില സമയങ്ങളില്‍ ഫ്രെൻ പോലും അറിയാതെ അവനെ ഞാൻ അഭിനന്ദിച്ചിട്ടുണ്ട്. പക്ഷേ ഇന്നുവരെ അവനു എന്നോടുള്ളത് പോലെ എനിക്ക് അവനോട് ഒരു ആകര്‍ഷണവും തോന്നിയിട്ടില്ല എന്നതാണ് സത്യം.

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.