മാന്ത്രികലോകം 1 [Cyril] 2322

പക്ഷേ അങ്ങനെ സ്വീകരിക്കാന്‍ കഴിയണമെങ്കിൽ — ആദ്യം ആ വ്യക്തിയുടെ അഭ്യസനം കഴിയണം. രണ്ടാമത് ഭീതിയുടെ ഗുഹയില്‍ കടക്കണം, മൂന്നാമത് ഗുഹയില്‍ നിന്നും ശില്‍പ ലോകത്ത് പോയിട്ട് തിരിച്ച് വരണം. എന്നാല്‍ മാത്രമേ ആ മാന്ത്രികന് തന്റെ ശക്തിക്ക് അനുയോജ്യമായ മാന്ത്രിക പക്ഷിയെയോ മൃഗത്തേയോ ഒരു പോരാട്ടത്തിലൂടെ കീഴ്പ്പെടുത്തി തന്റെ സ്വന്തമായി മാറ്റാന്‍ കഴിയുകയുള്ളു.

പക്ഷേ ഞാനൊരു മാന്ത്രികന്‍ ആണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ല…… ഈ പക്ഷിയെ ഒരു പോരാട്ടത്തിലൂടെ ഞാൻ കീഴ്പ്പെടുത്തിയുമില്ല…. ഈ മിന്നല്‍പക്ഷിയെ എന്റെ സഹവർത്തിയായി ഒന്നുമല്ല ഞാൻ കാണുന്നതു — എന്റെ ആത്മമിത്രത്തെ പോലെയാണ് അതിനെ ഞാൻ കാണുന്നത് — എന്നിലെ ഒരു ഭാഗമായി ഈ പക്ഷിയെ ഞാൻ കാണാന്‍ തുടങ്ങിയിരിക്കുന്നു.

ആ പക്ഷിയോട് എന്റെ സ്നേഹവും കരുതലും താനെ ഉയരാനും തുടങ്ങിയിരുന്നു — ഞങ്ങളുടെ മനസ്സിനെ ഒന്നിച്ച് ഇണക്കിയ ആ ബന്ധനം ആയിരുന്നു അതിന്റെ കാരണം.

ചുമരില്‍ തൂങ്ങിക്കിടക്കുന്ന ഘടികാരത്തിൽ ഞാൻ നോക്കി. അതിൽ സമയം രാവിലെ മൂന്ന് മണി എന്ന് കാണിച്ചു.

ഉടനെ എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.

മാന്ത്രിക ശക്തി ഇല്ലാത്ത മനുഷ്യരുടെ ലോകത്ത് ഉള്ളത് പോലത്തെ ഘടികാരം ആയിരുന്നു അത്. പക്ഷേ അവരുടേത് പോലെ ഇതില്‍ ബാറ്ററി ഇല്ല — മാന്ത്രിക ശക്തി കാരണമാണ് ഈ ഘടികാരം പ്രവർത്തിക്കുന്നത്.

എന്റെ വളരെ അടുത്ത സുഹൃത്ത് സാഷ എന്റെ പതിനഞ്ചാമത്തെ പിറന്നാളിന് എനിക്ക് തന്ന സമ്മാനം. അവള്‍ എന്റെ സുഹൃത്ത് മാത്രമല്ല….. അവളെ എനിക്ക് ഇഷ്ടമാണ്…… പക്ഷേ അതിനെ അവളോട് തുറന്ന് പറയാനുള്ള കരുത്ത് മാത്രം എനിക്കില്ല.

പിന്നേ, മനുഷ്യരെ സാധാരണ മനുഷ്യര്‍ എന്നും അവരുടെ ലോകത്തെ മനുഷ്യ ലോകം എന്നുമാണ് ഞങ്ങൾ പറയാറുള്ളത്.

ഞങ്ങളും മനുഷ്യരാണ്, പക്ഷേ ഞങ്ങൾ ഓരോരുത്തരുടെയും രക്തത്തില്‍ പല അളവിലുള്ള മാന്ത്രിക ശക്തി ഉള്ളതുകൊണ്ട് ഞങ്ങൾ അസാധാരണ മനുഷ്യരാണ്.

കുറച്ച് നേരം ജനാലയിലൂടെ ഞാൻ പുറത്ത്‌ നോക്കി നിന്നു.

പക്ഷേ ക്ഷീണം കാരണം എന്റെ കണ്ണുകൾ താനെ അഞ്ചാറു വട്ടം അടഞ്ഞതും ഞാൻ പിന്നെയും എന്റെ കട്ടിലില്‍ പോയി കിടന്നു.

മറ്റനാൾ രാത്രിയിലാണ് സാധാരണയായി എല്ലാ മാസങ്ങളിലും നടക്കുന്ന യുദ്ധ-മത്സരകളി നടക്കാൻ പോകുന്നത്.

അതിൽ എങ്ങനെയും വിജയിക്കാണം. കഴിഞ്ഞ മാസം സുല്‍ത്താനും കൂട്ടരും ആണ് വിജയിച്ചത്. പക്ഷേ ഇപ്രാവശ്യം ഞങ്ങൾ വിജയിച്ചിരിക്കും.

എന്റെ ഉറ്റ സുഹൃത്തായ ദനീർ നോടും എന്റെ പ്രിയപ്പെട്ട സാഷ യോടും കുറെ നാളുകളായി ഞാൻ അകല്‍ച്ച കാണിച്ചിരുന്നു. ഇപ്പോൾ എന്റെ പ്രശ്നത്തിന്‌ ഒരു തീരുമാനം ആയ സ്ഥിതിക്ക് അവരോട് ശില്‍പലോകത്തൈ കുറിച്ചും എനിക്ക് സംഭവിച്ച എല്ലാ കാര്യത്തെ കുറിച്ചും പറയണം.

നാളെ അവരോട് എല്ലാം ഞാൻ വിശദമായി പറയും.

പിന്നെ കൂടുതൽ ചിന്തിക്കാൻ ഒന്നും എനിക്ക് കഴിഞ്ഞില്ല. നിദ്ര എന്നെ തഴുകി.

ഒരു മാസത്തിന് ശേഷം ഇന്നെനിക്ക് നന്നായി ഉറങ്ങാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചു…..

പക്ഷേ…….!!!
*********************

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.