മാന്ത്രികലോകം 1 [Cyril] 2322

എന്തായാലും ഓരോ നിമിഷ കഴിയുന്തോറും ക്ഷണകാന്തി പക്ഷിയുടെ സാന്നിദ്ധ്യം എന്റെ മനസ്സില്‍ നിന്നും അലിഞ്ഞ് ഇല്ലാതാകുന്നതും എനിക്ക് അറിയാൻ കഴിഞ്ഞു. എന്തുകൊണ്ടോ ക്ഷണകാന്തി പക്ഷിയെ നഷ്ടപ്പെടുത്താന്‍ എന്റെ മനസ്സ് അനുവദിച്ചില്ല.

“ഇപ്പോൾ എന്താണ്‌ ഞാൻ ചെയ്യേണ്ടത്…?” ആവേശത്തോടെ ഞാൻ ചോദിച്ചു.

‘നമ്മില്‍ ഞാൻ സൃഷ്ടിച്ച ആത്മബന്ധനത്തിന് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയു. എത്രയും വേഗം നിഷ്‌ക്രിയാവസ്ഥയെ ഞാൻ സ്വീകരിക്കേണ്ടതായിരിക്കുന്നു — അതും നിന്റെ ആത്മാവില്‍ ലയിച്ച് ചേര്‍ന്നുള്ള നിഷ്‌ക്രിയാവസ്ഥക്ക് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയുകയുള്ളു. നിന്റെയും എന്റെയും മാന്ത്രിക ശക്തി ഒത്തുചേർന്ന് എന്റെ ആത്മാവിനെ ശക്തിപ്പെടുത്തുകയും എന്നെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടു വരികയും ചെയ്യും.’

എനിക്ക് മാന്ത്രിക ശക്തി ഉണ്ടെന്ന് ശില്‍പ്പി പറഞ്ഞു. ഇപ്പോൾ ഈ പക്ഷിയും പറയുന്നു. പക്ഷേ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

‘മന്ത്ര ശക്തി ഉള്ളതു കൊണ്ടാണ് നിനക്ക് ഭീതിയുടെ ഗുഹയില്‍ വെച്ച് നിന്റെ അവതാർ നെ സൃഷ്ടിക്കാന്‍ കഴിഞ്ഞത്’ എന്റെ മനസ്സും എന്നോട് പറഞ്ഞു.

‘നീയൊരു പോരാളി മാത്രമല്ല നീയൊരു മാന്ത്രികന്‍ കൂടിയാണെന്ന് എനിക്ക് കാണാന്‍ കഴിയുന്നു. നിന്റെ ആ മാന്ത്രിക ശക്തി തന്നെയാണ് ശില്‍പ ലോകത്ത് വെച്ച് എന്നെ നിന്നിലേക്ക് എത്തിച്ചത്.’ മിന്നല്‍പക്ഷി പറഞ്ഞു.

എന്റെ ഉള്ളില്‍ ആയിരം ചോദ്യങ്ങൾ ഉയർന്നു… പക്ഷേ മിന്നല്‍ ഏതുനിമിഷവും മരിക്കുമെന്ന് ഞാൻ ഭയന്നു. എന്റെ എല്ലാ ചോദ്യങ്ങൾക്കും പിന്നീട് ഉത്തരം ലഭിക്കും. പക്ഷേ ആദ്യം ഈ പക്ഷിയെ എങ്ങനെയും രക്ഷിക്കണം.

“എങ്ങനെ ഞാൻ നിന്നെ എന്റെ ആത്മാവില്‍ ലയിപ്പിക്കും..?” എന്റെ സംശയം ഞാൻ ഉന്നയിച്ചു.

‘നിന്റെ ഉള്ളില്‍ നി നിന്റെ അവതാർ നെ സൃഷ്ടിച്ചത് പോലെ നിന്റെ മനസ്സിലുള്ള എന്റെ സാന്നിദ്ധ്യത്തിന് നി എന്റെ രൂപം കൊടുക്കാൻ ശ്രമിക്കണം….’

അങ്ങനെ ചെയ്യാൻ എനിക്ക് വലിയ പ്രയാസം ഇല്ലായിരുന്നു. എന്റെ മനസ്സില്‍ വിചാരിച്ച മാത്രയില്‍ മിന്നല്‍പക്ഷിയുടെ രൂപം എന്റെ മനസ്സിൽ തെളിഞ്ഞു.

ഇത്ര എളുപ്പത്തില്‍ അത് സാധ്യമാകാൻ ഞങ്ങളുടെ ബന്ധനവും ഒരു കാരണം ആണെന്ന് തോന്നി.

പെട്ടന്ന് എന്റെ ഉള്ളില്‍ എന്തെല്ലാമോ മാറ്റങ്ങൾ സംഭവിക്കുന്നത് ഞാൻ അറിഞ്ഞു.

ഉടനെ എന്റെ നെഞ്ചില്‍ നിന്നിരുന്ന മിന്നല്‍ പക്ഷി കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ഒരു സ്വര്‍ണ്ണ പ്രകാശമായി മാറി എന്റെ ശരീരത്തെ പൊതിഞ്ഞു.

കടല്‍ക്കരയിലെ മണ്ണ് കടല്‍ വെള്ളത്തെ വലിച്ചെടുക്കുന്നത് പോലെ എന്റെ ശരീരം ആ പ്രകാശത്തെ എന്റെ ഉള്ളിലേക്ക് വലിച്ചെടുത്തു.

ഉടനെ എന്നെ പൊതിഞ്ഞിരുന്നു ആ പ്രകാശം എന്റെ ഉള്ളില്‍ അപ്രത്യക്ഷമായി.

എന്റെ മനസ്സില്‍ എന്തോ അലിഞ്ഞ് ചേരുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. കുറച് മുമ്പ്‌ വരെ മിന്നല്‍പക്ഷിയുടെ നേരിയ സാന്നിധ്യം മാത്രമാണ് എന്റെ മനസില്‍ ഉണ്ടായിരുന്നത് — പക്ഷേ ഇപ്പോൾ അത് ശക്തി പ്രാപിക്കാന്‍ തുടങ്ങി — വളരാൻ തുടങ്ങി.

എത്ര വലിയ കുരുക്കിലാണ് ഇപ്പോൾ ഞാൻ വീണതെന്ന് എന്റെ മനസ്സിനോട് ഞാൻ ചോദിച്ചു — പക്ഷേ ആ ചോദ്യത്തിന്റെ മറുപടി ഒന്നും എനിക്ക് ലഭിച്ചില്ല.

കട്ടിലില്‍ നിന്നും പതിയെ എഴുനേറ്റ് തറയില്‍ കാല്‍ കുത്തി നിന്നതും എന്റെ തലക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു…. കുറച്ച് നേരം ഞാൻ കണ്ണും അടച്ച് നിന്നു.

സാധാരണയായി എല്ലാ മാന്ത്രികന്‍ മാരും അവർക്ക് ഇഷ്ടപ്പെട്ട മാന്ത്രിക സിദ്ധിയുള്ള പക്ഷിയെയോ മൃഗത്തേയോ അവരുടെ സഹവര്‍ത്തി യായി സ്വീകരിക്കാറുണ്ട്.

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.