‘എന്റെ വര്‍ഗ്ഗത്തിന്റെ വളർച്ച നിങ്ങൾ മനുഷ്യരുടെ വളർച്ച പോലെയല്ല. കാരണം എന്റെ വര്‍ഗ്ഗത്തിനെ കാലത്തിന് പോലും നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ട് നിങ്ങൾ മനുഷ്യര്‍ ജനിച്ച് ഒരു വര്‍ഷത്തില്‍ ഒരു വയസ്സ് എങ്കിൽ — ഞങ്ങൾ ജനിച്ച് നൂറ് വര്‍ഷം തികഞ്ഞാൽ മാത്രമാണ് ഞങ്ങൾക്ക് ഒരു വയസ്സ് ആകുന്നത്.
എന്റെ വർഗ്ഗത്തിന് ഞങ്ങളുടെ അഞ്ചാമത്തെ വയസ്സിലാണ് മനുഷ്യരെ പോലെ സംസാരിക്കാനുള്ള കഴിവ് ലഭിക്കുന്നത്. വെറും ഒരു വര്‍ഷം കൂടി കഴിഞ്ഞാൽ എനിക്കും നിന്നെപ്പോലെ സംസാരിക്കാന്‍ കഴിയും….’
എന്റെ നെഞ്ചില്‍ നില്‍ക്കുന്ന ആ പക്ഷിയെ ഞാൻ സൂക്ഷിച്ചു നോക്കി. ശില്‍പ ലോകത്ത് ആ പക്ഷി രക്തത്തില്‍ കുളിച്ച നിലയില്‍ ആയിരുന്നു …. ഒരു കാല്‍ ഒടിഞ്ഞ് തൂങ്ങിയിരുന്നു….. അതിന്റെ ഒരു ചിറകു യഥാസ്ഥാനത്ത് അല്ലായിരുന്നു…. അതിന്റെ രണ്ട് കണ്ണും രക്ത നിറത്തില്‍ ആയിരുന്നു…..,
പക്ഷേ ഇപ്പോൾ പൂര്‍ണ ആരോഗ്യത്തോടെ യുള്ള ഒരു ജീവിയാണ് എന്റെ നെഞ്ചില്‍ നില്‍ക്കുന്നത് എന്ന ബോധം ഇപ്പോഴാണ് എനിക്ക് ഉണ്ടായത്.
അതിന്റെ കണ്ണുകള്‍ക്ക് ഇപ്പോൾ മാറ്റം സംഭവിച്ചിരുന്നു — അതിന്റെ നേത്ര ഗോളങ്ങൾക്ക് ഇപ്പോഴും ചുവന്ന നിറം തന്നെയാണ്…. പക്ഷേ അതിന്റെ കൃഷ്ണമണികള്‍ക്ക് ആളിക്കത്തുന്ന അഗ്നിയുടെ നിറവും രൂപവും ആയിരുന്നു . മറ്റുള്ളവരുടെ മനസ്സിൽ ഭീതിയോട് കൂടിയ ഒരു വശ്യതയെ സൃഷ്ടിക്കാന്‍ ആ കണ്ണുകള്‍ക്ക് കഴിയുമെന്ന് എനിക്ക് തോന്നി.
പക്ഷേ എനിക്ക് ഭീതിയോ വശ്യതയൊ അനുഭവപ്പെട്ടില്ല — ഞങ്ങളുടെ ബന്ധനം ആയിരിക്കും അതിന്റെ കാരണം.
“ഈ പക്ഷിയെ രക്ഷിക്കേണ്ടത് എന്റെ ചുമതലയാണ്” — ശില്‍പ്പിയുടെ വാക്കുകള്‍ എന്റെ കാതില്‍ പ്രതിഫലിച്ചു.
പക്ഷേ എന്റെ സംരക്ഷണം തീരെ ആവശ്യമില്ല എന്ന് ഈ പക്ഷി തെളിയിച്ചു കഴിഞ്ഞു. എന്റെ മുറിവുകളെ പോലും ഈ പക്ഷി സുഖപ്പെടുത്തിയിരിക്കുന്നു.
എന്റെ മനസ്സ് വായിച്ചത് പോലെ മിന്നല്‍ പക്ഷി പറഞ്ഞു —,
‘മലാഹിയുടെ മാന്ത്രിക ശക്തിയുടെ ആക്രമണം മൂലം എനിക്കു ഏറ്റ ശാരീരിക മുറിവുകളെ മാത്രമാണ് എനിക്ക് സുഖപ്പെടുത്താൻ കഴിഞ്ഞത്, പക്ഷേ മലാഹിയുടെ മാന്ത്രിക ശക്തിയുടെ ലക്ഷ്യം എന്റെ ആത്മാവ് ആയിരുന്നു. അങ്ങനെ മാത്രമേ ഞങ്ങൾ ക്ഷണകാന്തി പക്ഷികളെ വധിക്കാന്‍ കഴിയു. ഇപ്പോൾ ഞാൻ മരിച്ചു കൊണ്ടിരിക്കുകയാണ്.’
“ആരാണ് ഈ മലാഹി…?” ഞാൻ ചോദിച്ചു.
പക്ഷേ ഈ പക്ഷി മരിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം എന്നെ വേദനിപ്പിച്ചു.
എന്റെ ചോദ്യത്തിന് മറുപടി പറയാതെ മിന്നല്‍ പക്ഷി അതിന്റെ കണ്ണും അടച്ച് കൊണ്ട് വെറുതെ നിന്നു.
ഈ പക്ഷിയെ കുറച്ച് മുമ്പാണ് ശില്‍പ ലോകത്ത് വെച്ചു ഞാൻ കണ്ടത്… പക്ഷേ എന്റെ ദേഹത്ത് വീണ മാത്രയില്‍ തന്നെ മിന്നല്‍ പക്ഷി ഞങ്ങളുടെ മനസ്സിനെ കൂട്ടിയിണക്കുന്ന ഒരു മാന്ത്രിക ബന്ധനത്തെ സൃഷ്ടിച്ചിരുന്നു.
എന്തിനാണ് എന്നെ ഈ പക്ഷി തെരഞ്ഞെടുത്തതെന്ന് എനിക്ക് മനസ്സിലായില്ല…. അവിടെ ഞാൻ മാത്രം ഉണ്ടായിരുന്നത് കൊണ്ടാകും…! പക്ഷെ എന്തുകൊണ്ട് ശക്തനായ ശില്‍പ്പിയെ ഈ പക്ഷി തിരഞ്ഞെടുത്തില്ല..?
ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????
വായനക്കും അഭിപ്രായത്തിനും നന്ദി bro.
പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.
എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️
അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????
പൊളി ❤️?
വായിച്ചതില്‍ സന്തോഷം bro ❤️❤️
ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്
വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️
Cyril bro kidilan
ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme
ബാക്കി കൂടെ വായിക്കട്ടെ
വളരെ സന്തോഷം bro ❤️
Love u siril bai u started again thanks
❤️❤️