ഫ്രെൻഷർ
എന്നെ ബാധിച്ചിരുന്ന ആ പ്രകാശം മറഞ്ഞതും എന്റെ കണ്ണുകളെ ഞാൻ മെല്ലെ തുറന്ന് നോക്കി.
ആദ്യം ഇരുട്ട് അനുഭവപ്പെട്ടു. പിന്നെ നിലാ വെളിച്ചം എന്റെ കണ്ണിനെ തഴുകി.
ഞാനിപ്പോൾ എന്റെ മുറിയില്‍ എന്റെ കട്ടിലില്‍ കിടക്കുകയായിരുന്നു. മുറിയിലെ ചെറിയ ജാലകം തുറന്ന് കിടന്നു….. അത് വഴിയാണ് നിലാ വെളിച്ചം അകത്ത് പരന്നത്.
ശില്‍പ്പിയുടെ മാന്ത്രിക ശക്തിയാണ് എന്നെ ഇവിടെ എത്തിച്ചത്. കൃത്യമായി എന്റെ മുറിയില്‍ എത്തിക്കാൻ ശില്‍പ്പിക്ക് എന്റെ മുറി എങ്ങനെ അറിയാം?
ഞാനിപ്പോൾ ഞങ്ങളുടെ “ശിബിരം” എന്ന് വിളിക്കപ്പെടുന്ന ഞങ്ങളുടെ പാളയത്ത് ആയിരുന്നു. ഇവിടെയാണ് ഞങ്ങളുടെ താമസവും അഭ്യസനവും എല്ലാം നടക്കുന്നത്.
പോരാളികളൊ മാന്ത്രികരൊ ആകാൻ യോഗ്യത ഉള്ളവരായി തിരഞ്ഞെടുക്കപ്പെട്ടവർ അവരുടെ ആറ് വയസ്സ് തൊട്ട് പതിനെട്ട് വയസ്സ് വരെ ഇവിടെ ശിബിരത്തിൽ ആണ് കഴിയുന്നത്.
ഇവിടെ ആയുധങ്ങളും മാന്ത്രിക അഭ്യസനവും മാത്രമല്ല പരിശീലിപ്പിക്കുന്നത് — ചരിത്രവും, ശാസ്ത്രവും, പ്രകൃതി ശാസ്ത്രവും, പല ഭാഷകളും, അത്യാവശ്യ വൈദ്യശാസ്ത്രവും, പിന്നെ വേറെയും അനേകം കാര്യങ്ങളും ഞങ്ങൾക്ക് പഠിപ്പിച്ച് തരുന്നു.
കട്ടിലില്‍ കിടന്നുകൊണ്ട് എന്റെ ദേഹത്ത് ഞാൻ നോക്കി.
എന്റെ വസ്ത്രം മുഴുവനും കീറിപ്പറിഞ്ഞ നിലയില്‍ ആയിരുന്നു. പക്ഷെ എന്റെ ദേഹത്ത് ഉണ്ടായിരുന്ന മുറിവുകളൊ വേദനയോ ഒന്നും തന്നെ ഇപ്പോൾ ഇല്ല.
ആ ജീവിയുടെ രക്തം ആണോ എന്നെ സുഖപ്പെടുത്തിയത്….? ആ ജീവി എവിടെ…?
ഉടനെ എന്റെ മനസ്സ് വായിച്ചത് പോലെ ആ ജീവി എന്റെ തലയ്ക്കടുത്ത് പ്രത്യക്ഷപ്പെട്ടു…. എന്നിട്ട് അത് തത്തി എന്റെ നെഞ്ചിൻമേൽ ചാടി കയറി നിന്നുകൊണ്ട് എന്റെ കണ്ണില്‍ ഉറ്റു നോക്കി.
ആ പക്ഷിയുടെ ഭാരം എന്നെ ഞെട്ടിച്ചു. എന്റെ ശരീരത്തിന്റെ ആറില്‍ ഒന്ന് ഭാരം എങ്കിലും ആ ചെറിയ ജീവിക്ക് ഉണ്ടായിരുന്നു.
അതിന്റെ രൂപത്തെ ഇപ്പോഴാണ് ഞാൻ ശെരിക്കും ശ്രദ്ധിച്ചത്.
ഒരു പരുന്തിന്റെ അത്രയും വലിപ്പം ഉണ്ടായിരുന്നു……. തൂവലുകള്‍ക്ക് പകരം പിടിയില്ലാത്ത കഠാരകൾ കൊണ്ട് അലങ്കരിച്ചത് പോലത്തെ ചിറകുകള്‍ — കനത്തിലും ശക്തിയിലും ആ തൂവലുകള്‍ കഠാരക്ക് സമാനമായ ഒന്നാണെന്ന് കണ്ടാല്‍ തന്നെ അറിയാം….. ശില്‍പലോകത്ത് വെച്ച് ആ ചിറകുകളുടെ ശക്തിയെ എന്റെ കഴുത്ത് അനുഭവിച്ചതാണ്.
ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????
വായനക്കും അഭിപ്രായത്തിനും നന്ദി bro.
പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.
എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️
അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????
പൊളി ❤️?
വായിച്ചതില്‍ സന്തോഷം bro ❤️❤️
ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്
വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️
Cyril bro kidilan
ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme
ബാക്കി കൂടെ വായിക്കട്ടെ
വളരെ സന്തോഷം bro ❤️
Love u siril bai u started again thanks
❤️❤️