ശില്‍പ്പലോകം
“എവിടെ അത് ? എവിടെയാണ് അതിനെ നി ഒളിപ്പിച്ചത്…? ഹാ…, എന്നില്‍ നിന്നും അധിക നാള്‍ ഒളിച്ചിരിക്കാൻ കഴിയില്ല……! ഏതു ലോകത്ത് പോയി ഒളിച്ചാലും എത്രയുംവേഗം അതിനെ ഞാൻ കണ്ടുപിടിക്കും…… കണ്ടുപിടിച്ച് അതിനെ ഞാൻ നശിപ്പിക്കും.”
ആ വീരവാദം കേട്ട ദിക്കില്‍ ശില്‍പ്പി നോക്കി. അവിടെ ശില്‍പിയുടെ അതെ ഛായയുള്ള മറ്റൊരു രൂപം നില്‍ക്കുന്നതാണ് കണ്ടത്.
കോപത്തോടെ പല്ല് ഞെരിച്ച് കൊണ്ട് ശില്‍പ്പി പറഞ്ഞു —,
“ദുഷ്ട ദൈവത്തിന്റെ കൂട്ട് ചേര്‍ന്ന വഞ്ചകന്‍..!! എല്ലായ്പ്പോഴും നിനക്ക് വിജയിക്കാന്‍ കഴിയുമെന്ന് ഒരിക്കലും നി വിശ്വസിക്കരുത്, മലാഹി…….!! ഒരു വിശിഷ്ട വർഗ്ഗത്തെ തന്നെ നി ഉന്മൂലനം ചെയ്യാൻ തുനിഞ്ഞിരിക്കുന്നു. അതിൽ നി ഏറെക്കുറെ വിജയിക്കുകയും ചെയ്തു.… പക്ഷേ നിന്റെ ഉദ്യമത്തിൽ നി വിജയിക്കില്ല .”
മലാഹി വെറുപ്പോടെ പൊട്ടിച്ചിരിച്ചു.
“ശില്‍പ്പി…., എനിക്ക് നീയൊരു തടസ്സമായി മാറുകയാണ്….. ഒരു ദിവസം നിന്റെ അന്ത്യം ഞാൻ കുറിക്കും. എന്നില്‍ നിന്നും നിന്നെ രക്ഷിക്കാൻ നിന്റെ ഉറങ്ങി കിടക്കുന്ന ദൈവങ്ങള്‍ക്ക് പോലും കഴിയില്ല…..,
നാനൂറ് വർഷങ്ങൾക്ക് മുന്നേ ഒഷേദ്രസ് എന്റെ മനസ്സിൽ സംസാരിക്കാന്‍ തുടങ്ങിയിരുന്നു…. വൈകാതെ ഒഷേദ്രസ് ഉണരും…. പഴയതിനേക്കാള്‍ ശക്തനായി തിരിച്ച് വരും…. ഇപ്രാവശ്യം ഭീരുക്കളായ നിന്റെ ദൈവങ്ങളെ ഒഷേദ്രസ് നശിപ്പിച്ച് അവരുടെ ശക്തിയും സ്വന്തമാക്കും.”
ഒഷേദ്രസ് ന്റെ നാമം കേട്ടതും ശില്‍പിയുടെ മനസ്സ് ഭയം കൊണ്ട് വിറച്ചു.
ഉടനെ മലാഹിയുടെ പൊട്ടിച്ചിരി അവിടമാകെ മുഴങ്ങി. എന്നിട്ട് മലാഹി അവിടെനിന്നും അപ്രത്യക്ഷനായി.
ശില്‍പിയുടെ മനസ്സിൽ നിസ്സഹായത നിറഞ്ഞു. അയാളുടെ മനസ്സില്‍ പഴയ ചിന്തകൾ മിന്നി മറഞ്ഞു.
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ദൈവങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തിൽ എല്ലാ ദൈവങ്ങളുടെ ശക്തിയും നഷ്ടമാവുകയാണ് ചെയ്തത്.
ശക്തി നഷ്ടമായ ദുഷ്ട ദൈവം ഒഷേദ്രസ്സും, ആ ദൈവത്തിന്റെ വശം പിടിച്ചു നിന്നു മറ്റു ചില ദൈവങ്ങളും, പിന്നെ മറ്റുള്ള നല്ല ദൈവങ്ങളും ഇപ്പോൾ എവിടെയാണെന്ന് ഒരു ശക്തിക്കും അറിയില്ല.
പക്ഷേ എല്ലാ ദൈവങ്ങളും നിഷ്‌ക്രിയാവസ്ഥയിൽ അവരുടെ ശക്തിയെ സ്വരൂപിച്ച് പഴയത് പോലെ ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്നു എന്ന് മാത്രം ശില്‍പ്പിക്ക് അറിയാം.
ഇപ്പോൾ മലാഹിയുടെ വാക്കുകൾ ശില്‍പ്പിയെ വല്ലാതെ ഭയപ്പെടുത്തി.
ഒഷേദ്രസ് വരുന്നതിന് മുമ്പ് നല്ലവരായ ദൈവങ്ങള്‍ പൂര്‍ണ ശക്തി പ്രാപിച്ച് തിരികെ വരണമെന്ന് ശില്‍പ്പി മനസ്സിൽ യാചിച്ചു.
ഇല്ലെങ്കില്‍ അന്ധകാരത്തിന്റെ ദൈവമായ ഒഷേദ്രസ് എല്ലാ ലോകത്തുള്ള സൂര്യനെയും നശിപ്പിച്ച് പ്രകാശത്തെ ലോകങ്ങളില്‍ നിന്നും തുടച്ച് നീക്കി എല്ലാ ലോകങ്ങളെയും ക്രൂരതയോടെ ഭരിക്കും.
************
ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????
വായനക്കും അഭിപ്രായത്തിനും നന്ദി bro.
പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.
എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️
അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????
പൊളി ❤️?
വായിച്ചതില്‍ സന്തോഷം bro ❤️❤️
ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്
വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️
Cyril bro kidilan
ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme
ബാക്കി കൂടെ വായിക്കട്ടെ
വളരെ സന്തോഷം bro ❤️
Love u siril bai u started again thanks
❤️❤️